കെ പി ദണ്ഡപാണി...അഭിഭാഷകർക്ക് സ്വന്തമായി ലോഗോ ഉണ്ടാവാൻ കാരണക്കാരൻ..ഭരണഘടന,കമ്പനി,ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിയമജ്ഞൻ...സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കി...
ഉമ്മൻചാണ്ടി മന്ത്രിസഭയെ പല ആപൽസന്ധികളിൽ നിന്ന് രക്ഷിച്ച നിയമവിദഗ്ധൻ.ഭരണഘടന, കമ്പനി, ക്രിമിനൽ നിയമശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിയമ വിദഗ്ധൻ .. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ .മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി ദണ്ഡപാണി അന്തരിച്ചു..(79 വയസ്സായിരുന്നു .. സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കി
2011-16-ലെ യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാന സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്തത് ഇദ്ദേഹമാണ്. ദക്ഷിണ റയിൽവേയുടെ മുൻ സീനിയർ പാനൽ കൗൺസൽ അംഗവുമായിരുന്നു.
1968-ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 1972ൽ തുടക്കമിട്ട ദണ്ഡപാണി അസോഷ്യേറ്റ്‌സ് എന്ന സ്ഥാപനത്തിലൂടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമോപദേശവും നൽകിയിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി നിയമിതനായെങ്കിലും രാജിവെച്ച് വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തി.
സോളാർ കാലത്ത് സർക്കാരിനായി കോടതിയിൽ കനത്ത പ്രതിരോധം തീർത്ത ദണ്ഡപാണി സിവിൽ , ക്രിമിനൽ, കമ്പനി നിയമങ്ങളിലെല്ലാം വിദഗ്ധനായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം രാജ്യത്തെ പ്രമുഖ കമ്പനികളുടെ നിയമവ്യവഹാരങ്ങളിൽ അഭിഭാഷകനായി. നിയമരംഗത്തെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞ് 1996ൽ ഹൈക്കോടതി ജഡ്ജിയായി. 5 മാസത്തിനുശേഷം ഗുജറാത്ത് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം വന്നതോടെ കൊച്ചിവിടാൻ ഇഷ്ടപ്പെടാതിരുന്ന ദണ്ഡപാണി ഹൈക്കോടതി ജഡ‍്ജി സ്ഥാനം രാജിവെച്ച് വീണ്ടും അഭിഭാഷകനായി.ദീർഘകാലം മലയാള മനോരമയുടെ നിയമോപദേഷ്ടാവ് ആയിരുന്നു.ദക്ഷിണ റെയിൽവേയുടെ മുൻ സീനിയർ പാനൽ കൗൺസൽ അംഗവുമായിരുന്നു.
2006ൽ സീനിയർ പദവി നൽകി ഹൈക്കോടതി ആദരിച്ചിരുന്നു. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികൾ ഒരേ സമയം ഹൈക്കോടതി സീനിയർ അഭിഭാഷകരാകുന്നത് ആദ്യമാണ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം രാജ്യത്തെ പ്രമുഖ കമ്പനികളുടെ അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പവർ ഗ്രിഡ് കോർപ്പറേഷൻ, ലീലാ ഗ്രൂപ്പ്, എൻഐടി കോഴിക്കോട്, കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി തുടങ്ങി നിരവധി സർക്കാർ,കേന്ദ്ര സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസറായും, സ്റ്റാൻറിങ്ങ് കൗണ്‍സിലായും ദണ്ഡപാണി ഹാജരായിട്ടുണ്ട്.
പതിറ്റാണ്ടുകളായി കോടതിമുറികളിൽ സൗമ്യസാന്നിധ്യമായിരുന്ന ദണ്ഡപാണി ഏറെക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു . ഭാര്യ സുമതി ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയാണ്. കൊച്ചിയിൽ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. . മക്കൾ: മിട്ടു, മില്ലു..വി.കെ. പദ്മനാഭന്റെയും എം.കെ. നാരായണിയുടെയും മകനാണ്.
മുന്‍ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഭരണഘടനയിലും കമ്പനി, ക്രിമിനല്‍ നിയമശാഖകളിലും പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കിയെന്നാണ് മുഖ്യമന്ത്രി അനുസ്മരിച്ചത്.
https://www.facebook.com/Malayalivartha