ഒരു കാര്യം തീര്‍ച്ചയാണ്.... കോണ്‍ഗ്രസിനെ മാത്രമല്ല പ്രതിപക്ഷത്തെ ഒന്നാതെ ഉന്‍മൂലനം ചെയ്യണമെന്നതാണ് ബിജെപിയുടെ ഉന്നം.... 52 എംപിമാരുള്ള ഏറ്റവും വലിയ പ്രതിപക്ഷകക്ഷയാണ് കോണ്‍ഗ്രസ്... രാഹുല്‍ ഗാന്ധി ആ പാര്‍ട്ടിയുടെ മുന്‍നിര നേതാവും. ഇന്ത്യയില്‍ ഇന്ന് അംഗീകൃത പ്രതിപക്ഷമില്ലെന്നതാണ് സത്യം... അംഗീകാരമുള്ള പ്രതിപക്ഷമാകാനുള്ള അംഗബലം കോണ്‍ഗ്രസിനില്ലെന്നതാണോ വസ്തുത..?
ഒരു കാര്യം തീര്‍ച്ചയാണ്. കോണ്‍ഗ്രസിനെ മാത്രമല്ല പ്രതിപക്ഷത്തെ ഒന്നാതെ ഉന്‍മൂലനം ചെയ്യണമെന്നതാണ് ബിജെപിയുടെ ഉന്നം. 52 എംപിമാരുള്ള ഏറ്റവും വലിയ പ്രതിപക്ഷകക്ഷയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ആ പാര്‍ട്ടിയുടെ മുന്‍നിര നേതാവും. ഇന്ത്യയില്‍ ഇന്ന് അംഗീകൃത പ്രതിപക്ഷമില്ലെന്നതാണ് സത്യം. അംഗീകാരമുള്ള പ്രതിപക്ഷമാകാനുള്ള അംഗബലം കോണ്‍ഗ്രസിനില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലും രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികേസിലുണ്ടായ വിധി നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ കാണിച്ച ആവേശം അങ്ങേയറ്റം അതിശയകരം തന്നെ. സൂററ്റ് കോടതിയുടെ വിധി അടിയന്തിരമായി മോദി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നു.
ഈ പോക്ക് പോയാല്‍ ബിജെപി അടുത്ത തെരഞ്ഞെടുപ്പോടെ പ്രതിപക്ഷം എന്ന പക്ഷം ഇല്ലാതെ വരുത്താനല്ലേ ശ്രമിക്കൂ എന്നതാണ് ന്യായമായ ചോദ്യം. അതോ ഇന്ത്യയില്‍ ബിജെപിയുടെ ഏകാധിപത്യം വരട്ടെയെന്നതാണോ ആ പാര്‍ട്ടിയുടെയും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള സീറ്റിനെക്കാള്‍ കൂടുതല്‍ സീറ്റുകളോടെ ബിജെപി അധികാരത്തിലെത്തിയേക്കാം. അങ്ങനെയെങ്കില്‍ എന്തായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍. രാജ്യത്ത് പ്രതിപക്ഷം മാത്രമല്ല ന്യൂനപക്ഷം എന്നൊരു പക്ഷത്തിനും കൂടി നിലനില്‍പില്ലാതെ വരുന്ന കാലമുണ്ടാകുമോ എന്നതാണ് ഭയപ്പെടേണ്ടത്. രാഹുല്‍ ഗാന്ധി
ഇന്നു ഉത്തര്‍പ്രദേശിലെയോ അമേഠിയിലേയോ എംപിയല്ല. മാത്രവുമല്ല നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലേക്ക് ചെറുതാകാന്‍ സാധ്യതയുള്ള ദുര്‍ബലമായ പാര്‍ട്ടിയായിക്കൊണ്ടിരിക്കുന്നു. കേരളത്തിലുള്‍പ്പെടെ നാലോ അഞ്ചോ സംസ്ഥാനങ്ങളിലേക്ക് മെലിഞ്ഞുപോയ ഒരു പാര്‍ട്ടിയായിരിക്കുന്നു കോണ്‍ഗ്രസ്. മാത്രവുമല്ല അതിന്റെ നേതാവായ രാഹുല്‍ ഗാന്ധി മോദിയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ വലിയൊരു നേതാവുമല്ല. അമേഠിപോലൊരു മണ്ഡലത്തില്‍പ്പോലും ജയം ഉറപ്പില്ലാത്തയാളാണ് രാഹുല്‍ ഗാന്ധി. ആ രാഹുല്‍ ഗാന്ധിയെ എന്തിന് ബിജെപി ഇത്രയേറെ ഭയപ്പെടുന്നു. ഇന്ത്യന്‍ രാ്ഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസിനെ മാത്രമല്ല ഗാന്ധി കുടുംബത്തെ തന്നെ മായിച്ചുകളയാനുള്ള കുത്സിത നീക്കമാണ് ഈ കോടതി വിധിയിലും കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലും പ്രതിഫലിക്കുന്നതെന്ന് വ്യക്തം.
രാഹുലിന്റെ സഹോദരി പ്രിയങ്കയും ദേശീയ രാഷ്ട്രീയത്തില്‍ മോദിക്കു ബദലാകുമെന്ന് ആരും കരുതുന്നില്ല. ഉത്തര്‍പ്രദേശിന്റെ ചുമത വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി ഒരു വര്‍ഷം സജീവ പ്രവര്‍ത്തനം നടത്തിയിട്ടും ഉത്തര്‍ പ്രദേശ് നിയമസഭയില്‍ രണ്ടു പേരെ മാത്രമേ വിജയിപ്പിക്കാന്‍ സാധിച്ചുള്ളു. അത്രയേറെ ദുര്‍ബലമാണ് ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ആള്‍ബലം.
കേരളം പോലൊരു ചെറിയ സംസ്ഥാനമായ കേരളത്തിലെ വയനാട് പോലൊരു മലയോര മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. ഈ വയനാട് മണ്ഡലത്തില്‍ ഒരു ലക്ഷം വോട്ടുപോലും പെട്ടിയിലാക്കാനുള്ള ശേഷി നരേന്ദ്ര മോദി നേരിട്ടു വന്നു മത്സരിച്ചാല്‍ പോലും ബിജെപിക്ക് ഇല്ലെന്നതാണ് സത്യം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ഓരോ പ്രസംഗവും തലനാരിഴ കീറിയാല്‍ ഒട്ടേറെപ്പേരെ ഇത്തരത്തില്‍ അയോഗ്യരാക്കേണ്ടവരുമെന്ന് തീര്‍ച്ചയാണ്. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നടപടി അങ്ങേയറ്റം കടന്ന കൈയാണെന്ന് രാഷ്ട്രീയം അറിയാവുന്നവര്‍ക്കൊക്കെ വ്യക്തമാണുതാനും. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റേതാണ് ഈ തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് സംവിധാനവും ഭരണവും കൈയാളുന്നത് ബിജെപിയാണെന്ന് ഏവര്‍ക്കും വ്യക്തമാണ്. മാത്രമല്ല കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ പാര്‍ലമെന്റില്‍നിന്ന് തൂത്തെറിഞ്ഞുകൊണ്ട് ബിജെപി പക പോക്കുകയും ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏഴു വര്‍ഷത്തേക്ക് അതായത് രണ്ടു തെരഞ്ഞെടുപ്പുകളില്‍ രാഹുലിനെ അയോഗ്യനാക്കുന്ന സാഹചര്യമുണ്ടായാല്‍ രാഹുല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് എക്കാലേത്തേക്കും പുറത്താകുകയും ചെയ്യും.
ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതല്‍ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപി സ്ഥാനം രാഹുല്‍ ഗാന്ധിക്ക് നഷ്ടമായിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വയനാട് ലോക്‌സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍തന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നു എന്നതാണ് വസ്തുക. അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രണ്ടു വര്‍ഷം തടവുശിക്ഷയാണ് രാഹുലിന് വിധിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണു കേസ്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് അപകീര്‍ത്തി കേസ് നല്‍കിയത്. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു. കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കിയുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha