Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദി പേടിയിൽ പിണറായി രാഹുലിനെ മൊഴി ചൊല്ലി...?രാഹുൽ ഗാന്ധിയെ അനുകൂലിച്ച് പ്രതിപക്ഷ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഭയപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.... സംസ്ഥാനത്ത് എം.സ്വരാജ് മാത്രമാണ് രാഹുലിനെ അനുകൂലിച്ച് രംഗത്തെത്തിയത്; രാഹുലിനെ അനുകൂലിച്ച് രംഗത്തെത്തിയാൽ നരേന്ദ്ര മോദിക്ക് അപ്രീതി ഉണ്ടാകുമോ.?

25 MARCH 2023 04:43 PM IST
മലയാളി വാര്‍ത്ത

 

 


ഡൽഹിയിലുള്ള പിണറായി സീതാറാം യച്ചൂരിയോടും രാഹുലിനെ പിന്തുണച്ച് പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടെന്നാണ് വിവരം. സംസ്ഥാനത്ത് എം.സ്വരാജ് മാത്രമാണ് രാഹുലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. രാഹുലിനെ അനുകൂലിച്ച് രംഗത്തെത്തിയാൽ നരേന്ദ്ര മോദിക്ക് അപ്രീതി ഉണ്ടാകുമോ എന്ന സംശയത്തിലാണ് പിണറായി മൗനം പാലിക്കുന്നത്.

 

 

 


വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ് രംഗത്തെത്തി. എന്നാൽ സമൂഹ മാധ്യമത്തിൽ എന്തിനെ കുറിച്ചും അഭിപ്രായം പറയുന്ന വി.ശിവൻകുട്ടി പോലും ഇങ്ങനെയൊരു സംഭവമുണ്ടെന്ന് അറിഞ്ഞതേയില്ല.

 

 

 

 


രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്നു സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ​ഗാന്ധിയുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് കേന്ദ്ര സർക്കാർ നടപടിയെ സ്വരാജ് വിമർശിച്ചത്.

 

 

 


എന്നാൽ ബി ജെ പി ഇക്കാര്യത്തിൽ ശ്രദ്ധാപൂർവമാണ് നീങ്ങുന്നത്. എംപി സ്ഥാനത്ത് നിന്ന് രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിയെ സ്വാഭാവിക നടപടി എന്ന് വിശേഷിപ്പിച്ച് ബിജെപി രംഗത്തെത്തി. അയോഗ്യനാക്കിയ നടപടിയെ ന്യായീകരിക്കുകയാണ് ബിജെപി ചെയ്തത്. ​ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് മന്ത്രി അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ​ഗാന്ധിക്കെതിരെ കടുത്ത വിമർശനങ്ങളുയർത്തി ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു.

 

 

 

 


കളവും അപകീർത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തിയിരുന്നു. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു. മാനനഷ്ട കേസിലെ സൂറത്ത് കോടതി വിധിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.


മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്. അതേ സമയം ദേശീയ പാർട്ടിയായ കോൺഗ്രസ് ഇതുവരെ രാഹുലിന് വേണ്ടി സെഷൻസ് കോടതിയെ സമീപിക്കാത്തത് ദുരൂഹമാണ്. വ്യാഴാഴ്ചയെത്തിയ ഉത്തരവിൽ വ്യാഴാഴ്ച തന്നെ അപ്പീൽ സമർപ്പിക്കാമായിരുന്നു. സാധാരണ ഗതിയിൽ ഇങ്ങനെയാണ് ചെയ്യാറുള്ളത്. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കൂടിയാലോചനകൾ തുടരുന്നു എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ചിലപ്പോൾ രാഹുലിന് പണി കൊടുക്കാൻ നേതൃത്വം തന്നെ തീരുമാനിച്ചിരിക്കാം.


2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രാ​ഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോ​ഗ്യനാക്കിയത്. കർണാടകത്തിൽ നടന്ന സംഭവത്തിൽ ഗുജറാത്തിൽ കേസ് രജിസ്റ്റർ ചെയ്തതു പോലും ചോദ്യം ചെയ്യപ്പെട്ടില്ല. ഇതിൽ നിന്നെല്ലാം കോൺഗ്രസ് നേതൃത്വത്തിൻ്റെ നീക്കം ദുരൂഹമാണെന്ന് പറയേണ്ടി വരും.


സി പി എം ഔദ്യോഗികമായി പ്രതികരിക്കാൻ വേണ്ടി മാത്രം പ്രതികരിച്ചതാണ്. കോൺഗ്രസ് ആഹ്വാനം ചെയ്യുന്ന പ്രത്യക്ഷ സമരങ്ങളോട് സഹകരിക്കേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചിട്ടുണ്ട്. ഫലത്തിൽ ഗോദയിൽ കോൺഗ്രസ് മാത്രമാണുള്ളത്. പിണറായിയുടെ ഇടപെടൽ കാരണമാണ് കോൺഗ്രസ് സമരങ്ങളിൽ വൈമുഖ്യം കാണിക്കുന്നത്. ഡൽഹിയിലുള്ള മുഖ്യമന്ത്രി മറ്റ് പല പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചിരിക്കാൻ സാധ്യതയുണ്ട്. മമതക്കും മറ്റും രാഹുലിനോട് മുമ്പേ താത്പര്യമില്ല.. കേരളത്തിലെ കോൺഗ്രസ് തന്നെ ചക്രവ്യൂഹത്തിൽ നിർത്തുന്നതാണ് തൻ്റെ പരാതിയെന്ന് പിണറായി പറയുന്നുണ്ടെങ്കിലും മോദി പേടിയാണ് യാഥാർത്ഥ കാരണം.


ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം കേന്ദ്രനേതൃത്വം വിട്ടു നിന്നിരുന്നു ഇങ്ങനെ തീരു മാനിച്ചതും പിണറായിയുടെ നിർദ്ദേശാനുസരണമാണ്.. ലാവ്ലിൻ, സ്വർണ്ണ കടത്ത് കേസുകളിൽ തീരുമാനം മോദിയുടെ കോർട്ടിലാണെന്ന് പിണറായിക്കറിയാം.


യാത്രയുടെ സമാപനത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പങ്കെടുക്കുമെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. യാത്രയുടെ സമാപനം പ്രതിപക്ഷ ഐക്യനിരയുടെ സമ്മേളനമായി രൂപാന്തരപെടുത്താനാണ് തീരുമാനിച്ചിരുന്നത്. യച്ചൂരി യാത്രക്ക് എത്തുമെന്നാണ് രാഹുൽ ഗാന്ധി അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. ഇന്ത്യയിൽ 9 സംസ്ഥാനങ്ങളിൽ തിരഞ്ഞടുപ്പ് നടക്കാൻ പോവുകയാണ്. അടുത്ത വർഷം ആദ്യം പാർലെമെൻ്റിലും ഇലക്ഷൻ നടക്കും. ബി ജെ പി ക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ അണിനിരത്താൻ സി പി എമ്മിൻ്റെ സഹായം കൂടിയേ തീരൂ. എന്നാൽ സി പി എം പ്രതിപക്ഷത്തോട് ചേരുന്നില്ല. ഈ തീരുമാനം രാഹുൽഗാന്ധിക്ക് തിരിച്ചടിയായി.


പിണറായി വിജയനാണ് ഇന്ന് സി പി എമ്മിലെ ബി ജെ പിയുടെ പാലം. പ്രതിപക്ഷ നേത്യ നിരയിലെ തലയെടുപ്പുള്ള നേതാവാണ് പിണറായി വിജയൻ. മികച്ച മുഖ്യമന്ത്രി എന്ന ഖ്യാതിയും പിണറായിക്കുണ്ട്. പിണറായി ബി ജെ പിയുടെ പ്രതീക്ഷാ ഗോപുരമാണ്. വിവിധ കേസുകളിൽ കുരുക്കി പിണറായിയെ തങ്ങളുടെ കക്ഷത്തിലാക്കിയിരിക്കുകയാണ് ബി ജെ പി .


സമാപനത്തിൽ പാർട്ടി പങ്കെടുക്കുന്നതിനെ സിപിഎം കേരള ഘടകം എതിർത്തതോടെയാണ് യച്ചൂരിയുടെ പ്ലാൻ ബി പാളിയത്.. യാത്രയുടെ തുടക്കത്തിൽ സി പി എമ്മിനെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ നേതാക്കളുടെ എതിർപ്പ്. പിണറായിയാണ് എതിർപ്പിൻെറ മുന്നിൽ നിന്നത്. കന്യാകുമാരിയിൽ യാത്ര തുടങ്ങിയ ദിവസവും പിണറായി പങ്കെടുത്തില്ല.. യാത്രയിൽ പങ്കുചേരാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായിയെ ക്ഷണിച്ചതാണ്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുക്കാത്തത് ബി ജെ പി യെ ഭയന്നിട്ടാണ്. കേരളത്തിൽ ഒരിടത്തും പിണറായി പങ്കെടുത്തില്ല. രാഹുൽ പിണറായിയെ വിളിച്ചെങ്കിലും ക്ഷണം നിരസിച്ചു.


സി പി എം ആണ് ദേശീയ തലത്തിൽ ബിജെപി നോട്ടമിട്ടിട്ടുള്ള പാർട്ടി. പണവും അധികാരവും കൊണ്ട് സി പി എമ്മിനെ സ്വാധീനിക്കാൻ കഴിയില്ലെന്ന് ബിജെപിക്കറിയാം.അമിത് ഷായുടെ സൂക്ഷ്മ ബുദ്ധി പ്രവർത്തിച്ചത് ഇവിടെയാണ്. കേരളത്തിൽ മാത്രമാണ് സി പി എമ്മിന് ചില ദൗർബല്യങ്ങളുള്ളത്. ഇത് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വർണ്ണക്കടത്ത് ആണ് ഇതിൽ പ്രധാനം. ലാവ്ലിൻ കേസാണ് മറ്റൊന്ന്. ലാവ്ലിൻ കേസിൽ കുരുങ്ങിയാൽ സി പി എമ്മിൻ്റെ ദേശീയ നേതൃത്വം അപകടത്തിലാവും. കാരണം സി പി എമ്മിൻ്റെ ദേശീയ നേതൃത്വം ഇതിൽ പങ്കാളികളാണ്.


ആശ നഷ്ടമായെങ്കിലും ഇപ്പോഴും പിണറായിയുടെ ലക്ഷ്യം കെ റയിൽ ആണ്. കെ റയിൽ വന്നാൽ തനിക്കും പാർട്ടിക്കും രക്ഷപ്പെടാം. വൻകിട പദ്ധതി എന്ന നിലയിൽ കെ റയിൽ അവതരിപ്പിക്കുമ്പോൾ അതിന് കൈയടി കിട്ടുമെന്നാണ് അദ്ദേഹം കരുതിയത്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ല. എന്നാൽ വൻതോതിൽ സ്ഥലം ഏറ്റെടുക്കുമെന്നായതോടെയാണ് എതിർപ്പുകൾ വർധിച്ചത്. ജനക്കൂട്ടം സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തിറങ്ങി. തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്. കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നാണ് സർക്കാർ പറഞ്ഞു നടന്നത്.


കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്​പീഡ്​ ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെട്ടത്..


ഇതിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി അത്യന്താപേക്ഷിതമാണ്. അതിനുള്ള ശ്രമമാണ് പിണറായി ഇപ്പോഴും നടത്തി കൊണ്ടിരിക്കുന്നത്. കാരണം പദ്ധതി വേണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടില്ല.ഫാരിസ് അബൂബേക്കറെ പോലുള്ള റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് വേണ്ടിയാണ് പദ്ധതിയെന്നും ആരോപണമുണ്ട്. അത് എന്തായാലും നാലു വെള്ളിക്കാശ് വീഴുന്ന പരിപാടിയാണ് ഇത്. നരേന്ദ്ര മോദിക്ക് മുന്നിൽ അടിമ കിടന്നെങ്കിലും തൻ്റെ ആവശ്യം നടത്തിയെടുക്കാനാണ് പിണറായി ശ്രമിക്കുന്നത്. കോടി കണക്കിന് രൂപയുടെ പദ്ധതി നടപ്പിലാക്കുമ്പോൾ അതിലൂടെ വന്നു മറിയുന്ന കോടികളിലാണ് സി പി എമ്മിൻ്റെ കണ്ണ്.ഇക്കാര്യം മനസിലാക്കി കൊണ്ടാണ് കേന്ദ്ര സർക്കാർ പിണറായിയെ പന്ത് തട്ടുന്നതു പോലെ തട്ടുന്നത്. അതിനാൽ രാഹുൽ ഗാന്ധിയെ പിണറായിപിന്തുണക്കില്ല. യച്ചൂരിയെ കാണിക്കുകയുമില്ല.


കോൺഗ്രസ് സഖ്യത്തെക്കാൾ നല്ലത് ദയാവധമാണെന്നാണ് പിണറായി ഉൾപ്പെടെയുള്ള കേരള നേതാക്കളുടെ വാദം. ഇതു കേട്ട് യച്ചൂരി ഞെട്ടിയെന്നാണ് വിവരം. കോൺഗ്രസ് മുക്ത ഭാരതം എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ സാക്ഷാൽ പിണറായി വിജയൻ ശ്രമിക്കുന്നത്. സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തിൽ ഭിന്നത രൂക്ഷമാണ്.. കോൺഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്നും പിബിയിൽ അഭിപ്രായമുയർന്നു. കോൺഗ്രസ് സഖ്യത്തിന് വേണ്ടി നിലകൊള്ളുന്ന സീതാറാം യച്ചൂരിയെ പോലുള്ളവരുടെ കരണത്തടിക്കുന്ന തരത്തിലാണ് പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കുന്നത്.. ഒരു ഘട്ടത്തിൽ യച്ചൂരി പാലിച്ചത് കനത്ത നിശബ്ദതയാണ്. ഭൂരിപക്ഷാഭിപ്രായം ഇങ്ങനെയാവുമ്പോൾ യച്ചൂരിക്ക് നിശബ്ദനാവാതെ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.


ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിനുള്ളത്. ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലർ അഭിപ്രായപ്പെട്ടു. പിബി യോഗത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതിനാൽ വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.


സിപിഎം ബംഗാൾ ഘടകത്തിന്റെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ രണ്ട് പാർട്ടികളും തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായി. ഈ അനുഭവം മുൻനിർത്തി കോൺഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്.

കോൺഗ്രസ് സഖ്യം ഇല്ലായിരുന്നെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു എന്നാണ് കേരള നേതാക്കൾ അഭിപ്രായപ്പെട്ടത്.


കോൺഗ്രസുമായി ഇടതുപാർട്ടികൾ ഒരിക്കലും ധാരണ ഉണ്ടാക്കരുതെന്ന അഭിപ്രായമാണ് പിണറായിയും മറ്റും മുമ്പേ വച്ചുപുലർത്തുന്നത്. പിണറായിയുടെ അഭിപ്രായത്തിന് ബി ജെ പിയുടെ പിന്തുണയുണ്ട്. ഏതുവിധേനയും ഇടതുപാർട്ടികളെ കോൺഗ്രസിൽ നിന്നും അകറ്റുകയാണ് ബി ജെ പിയുടെ ലക്ഷ്യം. പിണറായിയുടെ അഭിപ്രായത്തിന് പി.ബിയിൽ ഒരു പ്രബല വിഭാഗത്തിൻ്റെ പിന്തുണയുണ്ട്. ബിജെപിക്ക് ദീർഘകാലം രാജ്യം ഭരിക്കണമെങ്കിൽ കോൺഗ്രസ് നശിക്കണം. അതിനുള്ള ശ്രമങ്ങൾ രാജ്യത്ത് നാളുകൾക്ക് മുമ്പേ ആരംഭിച്ചു കഴിഞ്ഞിരുന്നു.


കോൺഗ്രസിന് ദേശീയ തലത്തിൽ നേതാവ് പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കോൺഗ്രസിൻ്റെ തലയിൽ ആർക്കും കയറി മേയാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. വൻ പ്രതിസന്ധിയിൽ ആടിയുലയുമ്പോഴും അധികാരം വിട്ടൊഴിയാൻ രാഹുൽ. തയ്യാറല്ല.


കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നു എന്നതാണ് പിണറായി വിജയനോടുള്ള നരേന്ദ്ര മോദിയുടെ പ്രതിപത്തിക്ക് പിന്നിലുള്ളത്. കേരളത്തിൽ സ്വർണ്ണക്കടത്ത് കേസ് പോലുള്ള ആരോപണങ്ങൾ കെട്ടു മുറുക്കിയിട്ടും മോദി പിണറായിയെ തൊടാത്തതിന് പിന്നിലുള്ള കാരണം ഇതാണ്. ഇടതുപാർട്ടികളുടെ പിന്നണയില്ലാതെ കോൺഗ്രസിന് ദേശീയ തലത്തിൽ നിലനിൽപ്പില്ല. ഇടതു പാർട്ടികൾ ദേശീയ തലത്തിൽ ഒരു കൺസോർഷ്യമായി മാറിയാലും അവർ എത്ര ദൂരം പോകുമെന്ന് മോദിക്ക് നന്നായറിയാം. പ്രതിപക്ഷത്തെ ഇല്ലാതാക്കണമെങ്കിൽ അവർ പല ട്രാക്കുകളിലൂടെ ഓടണം. അതിനാണ് പിണറായിയുടെ സഹായ ത്തോടെ മോദി ശ്രമിക്കുന്നത്. യച്ചൂരിയ്ക്ക് എം.പി സ്ഥാനം നൽകാമെന്ന കോൺഗ്രസ് വാഗ്ദാനം ഇല്ലാതാക്കിയതും പിണറായിയാണ്. മോദിയെ സംബന്ധിച്ചടത്തോളം പിണറായി പ്രതീക്ഷ പുലർത്തുന്ന നേതാവാണ്. ഏതായാലും 2024 ലും മോദിയുടേതാണെന്ന് ഉറപ്പിക്കാം. പ്രതിപക്ഷ നേതാക്കളെ പോലും ഒരുമിച്ച് നിർത്താൻ കഴിയാത്ത രാഹുൽ ഗാന്ധിക്ക് എങ്ങനെയാണ് രാജ്യത്തെ നയിക്കാൻ കഴിയുക?

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (5 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (5 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (6 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (6 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (6 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (7 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (7 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (8 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (8 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (10 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (11 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (11 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (11 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (12 hours ago)

Malayali Vartha Recommends