വീര്‍ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലൂടെ രാജ്യത്തെ മാത്രമല്ല സ്വന്തം മുത്തശ്ശിയെ കൂടിയാണ് രാഹുല്‍ഗാന്ധി അപമാനിച്ചതെന്ന രേഖ പുറത്തുവന്നു.... സവര്‍ക്കറുടെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ട് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരകിന്റെ സെക്രട്ടറി പണ്ഡിറ്റ് ബഖ്ലെ എഴുതിയ കത്തിനുള്ള ഇന്ദിരാഗാന്ധിയുടെ മറുപടി ഇക്കാര്യം അടിവരയിടുന്നു....
വീര്‍ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലൂടെ രാജ്യത്തെ മാത്രമല്ല സ്വന്തം മുത്തശ്ശിയെ കൂടിയാണ് രാഹുല്‍ഗാന്ധി അപമാനിച്ചതെന്ന രേഖ പുറത്തുവന്നു. സവര്‍ക്കറുടെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ട് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരകിന്റെ സെക്രട്ടറി പണ്ഡിറ്റ് ബഖ്ലെ എഴുതിയ കത്തിനുള്ള ഇന്ദിരാഗാന്ധിയുടെ മറുപടി ഇക്കാര്യം അടിവരയിടുന്നു. 1980 മെയ് 20ന് ഇന്ദിരാഗാന്ധി ബഖ്ലെയ്ക്ക് എഴുതിയ കത്തില്‍ ഇങ്ങിനെ പറയുന്നു, '1980 മെയ് 8-ലെ നിങ്ങളുടെ കത്ത് എനിക്ക് ലഭിച്ചു.
ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ വീര്‍ സവര്‍ക്കറുടെ ധീരമായ ധിക്കാരത്തിന് നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ഷികങ്ങളില്‍ അതിന്റേതായ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പദ്ധതികള്‍ക്ക് വിജയാശംസകള്‍ നേരുന്നു.' സവര്‍ക്കറെക്കുറിച്ച് 'ഹിന്ദുത്വത്തിന്റെ പിതാവിന്റെ യഥാര്‍ത്ഥ കഥ' എന്ന പുസ്തകം എഴുതിയ പ്രശസ്ത എഴുത്തുകാരന്‍ വൈഭവ് പുരന്ദരെ ഇന്ദിരയുടെ കത്ത് ആധികാരികമാണെന്ന് സ്ഥിരീകരിച്ചിരുന്നു. സവര്‍ക്കറുടെ മരണത്തില്‍ ഇന്ദിര അനുശോചനം രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് അനേകരെ പ്രചോദിപ്പിച്ച വിപ്ലവകാരിയാണ് സവര്‍ക്കറെന്നാണ് ഇന്ദിരാഗാന്ധി പ്രസ്താവന ഇറക്കിയത്.
1966ല്‍ സവര്‍ക്കറുടെ മരണശേഷം അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്ദിരാഗാന്ധി ഒരു സ്റ്റാമ്പ് പുറത്തിറക്കി. സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സവര്‍ക്കറിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഫിലിം പുറത്തിറക്കി. മുംബൈയിലെ സവര്‍ക്കര്‍ സ്മാരകത്തിന് ഇന്ദിരാഗാന്ധി വ്യക്തിഗത ഗ്രാന്റ് പോലും നല്‍കി. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി എന്തിനാണ് ഇതെല്ലാം ചെയ്തതെന്ന് സവര്‍ക്കറെ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് സ്വയം ചോദിക്കണമെന്ന് ചരിത്രകാരനായ സമ്പത്ത് പറഞ്ഞു. '' രാഷ്ട്രീയ കുത്തൊഴുക്കില്‍ ചരിത്രത്തിനും സവര്‍ക്കര്‍ക്കും നാശനഷ്ടം സംഭവിച്ചിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ പ്രധാനമന്ത്രിയുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി സവര്‍ക്കര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് നല്‍കുന്ന പെന്‍ഷനായിരുന്നു അത്.
'ആധുനിക സവര്‍ക്കര്‍മാരും ജിന്നമാരും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്' എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് കഴിഞ്ഞ കൊല്ലം ട്വീറ്റ് ചെയ്തിരുന്നു. സവര്‍ക്കര്‍ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വെച്ചുവെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് ചരിത്രകാരനായ സമ്പത്ത് പറഞ്ഞു: ''സവര്‍ക്കര്‍ ജനിക്കുന്നതിന് മുമ്പുതന്നെ ദ്വിരാഷ്ട്ര സിദ്ധാന്തം ഉണ്ടായിരുന്നു. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ 1876-ല്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വെവ്വേറെ രാജ്യങ്ങളില്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചു. സവര്‍ക്കര്‍ ജനിച്ചത് 1883-ല്‍ ആണ്.
'ഒരു രാജ്യത്തെ രണ്ടായി വിഭജിക്കാന്‍ സവര്‍ക്കര്‍ ശക്തനായിരുന്നുവെങ്കില്‍, ഒരുപക്ഷേ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമായിരുന്നു.' എന്നും സമ്പത്ത് പരിഹസിച്ചു. സവര്‍ക്കര്‍ പ്രസിഡന്റായിരുന്ന ഹിന്ദുമഹാസഭ ഇന്ത്യയുടെ വിഭജനത്തെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കര്‍ ആകാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തിരുന്നു. വീര്‍ സവര്‍ക്കറുടെ പേര് നിശ്ചയദാര്‍ഢ്യം, ഭാരതത്തോടുള്ള ഉറച്ച ദേശസ്‌നേഹം, നിസ്വാര്‍ഥത, മാതൃരാജ്യത്തോടുള്ള പ്രതിബദ്ധത എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. കൊല്ലത്തില്‍ ആറ് മാസം സവര്‍ക്കര്‍ വിദേശത്ത് അവധി ആഘോഷിച്ചിട്ടില്ല. വിദേശ ശക്തികളുടെ ഇടപെടല്‍ തേടിയിട്ടില്ല. സവര്‍ക്കര്‍ ബ്രിട്ടനില്‍ പോയപ്പോള്‍, ഇന്ത്യയെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കാന്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തു. സവര്‍ക്കര്‍ ഭാരത്തിലെ ജനങ്ങളുടെ ആദരവു വെറുതെ നേടിയതല്ല. സ്വാതന്ത്ര്യസമരകാലത്തെ അറിയപ്പെടുന്ന നേതാക്കളും ചിന്തകരും സവര്‍ക്കറുടെ രാജ്യസ്‌നേഹത്തിലും ധീരതയിലും അദ്ഭുതപ്പെട്ടിരുന്നു എന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
1920ല്‍ ബ്രിട്ടീഷുകാര്‍ സവര്‍ക്കറെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തടവിലാക്കിയപ്പോള്‍, മഹാത്മാഗാന്ധി, വിത്തല്‍ഭായ് പട്ടേല്‍, ബാലഗംഗാധര തിലക് എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീടാണ് സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും വിമര്‍ശകനാകുന്നത്. പിന്നീട് അദ്ദേഹം നാഥുറാം ഗോഡ്സെ അംഗമായിരുന്ന ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി 'ഹിന്ദുത്വ'യെ ജനകീയമാക്കി. എബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാര്‍ലമെന്റില്‍ സവര്‍ക്കരുടെ ചിത്രം അനാച്ഛാനദം ചെയ്തിരുന്നു. സോണിയാ ഗാന്ധി അതിനെ എതിര്‍ത്തു. എന്നാല്‍
ഞങ്ങള്‍ സവര്‍ക്കര്‍ക്ക് എതിരല്ല, അദ്ദേഹം സംരക്ഷിക്കുകയും നിലകൊള്ളുകയും ചെയ്ത ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഞങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അന്ന് പ്രതികരിച്ചിരുന്നു. ഇത്തരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരായ സവര്‍ക്കരുടെ പോരാട്ടത്തെ അഭിനന്ദിച്ചിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന സവര്‍ക്കര്‍ പിന്നീട് വിമര്‍ശിച്ചതോടെയാണ് അനഭിമിതനായത്.
ബ്രിട്ടീഷ് ഭരണത്തില്‍ ഇന്ത്യാക്കാര്‍ക്കുള്ള പങ്കാളിത്തം പരിമിതപ്പെടുത്തുന്ന മിന്റോ മോര്‍ളി പരിഷ്‌കാരത്തിനെതിരേ ഗണേഷ് സവര്‍ക്കര്‍ ഒരു സായുധ കലാപം നടത്തിയിരുന്നു. കലാപത്തിന്റെ ആസൂത്രകന്‍ ദാമോദര്‍ സവര്‍ക്കര്‍ ആണെന്നു ബ്രിട്ടീഷ് ഭരണകൂടം ആരോപിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അറസ്റ്റ് ഭയന്ന് സവര്‍ക്കര്‍ പാരീസിലേക്കു പലായനം ചെയ്തുവെങ്കിലും, അവിടെ വച്ച് പോലീസ് പിടിയിലകപ്പെട്ടു. സവര്‍ക്കറെ കൊണ്ടുപോയ കപ്പലില്‍ നിന്നും മാര്‍സിലെ തീരത്തുവെച്ച് സവര്‍ക്കര്‍ വെള്ളത്തിലേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വീണ്ടും പിടിയിലായി. കപ്പലില്‍ നിന്നും രക്ഷപ്പെട്ടാല്‍ കൊണ്ടുപോകാനായി തന്റെ സുഹൃത്ത് അവിടെ എത്തിച്ചേരും എന്ന തീരുമാന പ്രകാരമായിരുന്നു സവര്‍ക്കര്‍ ഈ സാഹസത്തിനു തുനിഞ്ഞത്. എന്നാല്‍ സുഹൃത്ത് എത്താന്‍ വൈകിയതോടെ, രക്ഷപ്പെടല്‍ പരാജയപ്പെട്ടു. ഫ്രാന്‍സിന്റെ അധികാരപരിധിയില്‍ വച്ച് ബ്രിട്ടീഷ് പോലീസ് സവര്‍ക്കറെ അറസ്റ്റ് ചെയ്തത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴി വച്ചു. ഈ വിഷയം അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു. ഈ വിഷയം അന്താരാഷ്ട്ര കോടതിക്കു മുന്നിലെത്തി. സവര്‍ക്കറെ ഇന്ത്യന്‍ മിലിറ്ററി പോലീസിനു കൈമാറാന്‍ കോടതി വിധിയായി. ഇത്തരത്തില്‍ ചെയ്യാത്ത കുറ്റത്തിന് വരെ വേട്ടയാടിയിരുന്നയാളാണ് സവര്‍ക്കര്‍.
സോണിയ ഗാന്ധിയും രാഹുലും സവര്‍ക്കറെ എതിര്‍ക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ഈ എതിര്‍പ്പ് രാഹുലിന് തിരിച്ചടിയായിരിക്കുകയാണ്. പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടായി. ബാല്‍ത്താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെ രാഹുലിനെതിരെ രംഗത്തെത്തി. അതോടെ രാഹുല്‍ കാറ്റ് പോയ അവസ്ഥയിലായി.
https://www.facebook.com/Malayalivartha