Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ണാടകം പിടിക്കാന്‍ രാഹുല്‍ ഇറങ്ങുന്നു...കര്‍ണാടകത്തില്‍ ഭരണം പിടിച്ച് ബിജെപിയെ ഞെട്ടിക്കാനുള്ള ഉറച്ച നീക്കത്തിലാണ് കോണ്‍ഗ്രസും രാഹുല്‍...

01 APRIL 2023 11:32 AM IST
മലയാളി വാര്‍ത്ത
ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ സംസ്ഥാന  ഭരണം പിടിച്ചുനിറുത്താന്‍ നരേന്ദ്ര  മോദി പതിനെട്ട് അടവുകളും പ്രയോഗിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ അയോഗ്യനാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധം കര്‍ണാടകത്തില്‍ അലയടിക്കുന്ന സാഹചര്യത്തില്‍ ബിജെപി കടുത്ത ആശങ്കയിലുമാണ്.
കര്‍ണാടകത്തില്‍ ഭരണം പിടിച്ച് ബിജെപിയെ ഞെട്ടിക്കാനുള്ള ഉറച്ച നീക്കത്തിലാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും.        
രാഹുല്‍ അയോഗ്യനാക്കപ്പെട്ട നടപടിക്ക് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനാണ് കര്‍ണാടകത്തില്‍ അരങ്ങൊരുങ്ങുന്നത്.  ജയില്‍ശിക്ഷക്കും ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള അയോഗ്യതക്കും വഴിയൊരുക്കിയ പ്രസംഗം 2019ല്‍ രാഹുല്‍ നടത്തിയത് കര്‍ണാടകയിലെ കോലാറിലായിരുന്നു. ഇതേ കോലാറില്‍ തന്നെ ഏപ്രില്‍ അഞ്ചിന് രാഹുല്‍ ഗാന്ധി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയാണ്. കര്‍ണാടകത്തില്‍ കാല്‍ക്കീഴിലെ മണ്ണ് ഇളകിക്കഴിഞ്ഞതായുള്ള തിരിച്ചറിവില്‍ പുതിയ തന്ത്രങ്ങളും അടവുകളുമായാണ് നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തുവരുന്നത്.        
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കര്‍ണാടകയെ ഇളക്കിമറിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ കേരളത്തിലും കര്‍ണാടകത്തിലുമാണ് രാഹുലിന്റെ യാത്രക്ക് ഏറ്റവും പിന്തുണ ലഭിച്ചത്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബിജെപിക്ക്  തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയാണ് രാഹുലിനെ പുറത്താക്കാനുള്ള കരിനീക്കത്തിനു പിന്നിലെന്ന് വ്യാപകമായ സംസാരമുണ്ട്.
അതെ സമയം അയോഗ്യതയെന്ന നിലവിലെ പ്രതിസന്ധിയെ മുതലെടുക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് രാഹുലും കോണ്‍ഗ്രസും ആവിഷ്‌കരിക്കുന്നത്.      
ബി.ജെ.പി സര്‍ക്കാറിനെതിരെ പുതുമയാര്‍ന്ന പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കര്‍ണാടകത്തില്‍ യുവവോട്ടര്‍മാരെയും പുതുവോട്ടര്‍മാരെയും ആകര്‍ഷിക്കാനും വോട്ടുറപ്പിക്കാനുമായി യുവ മാത എന്ന പേരില്‍ പ്രത്യേക കാമ്പയിന്‍ യൂത്ത്‌കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് മാസം 3000 രൂപ, ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ, അഞ്ച് വര്‍ഷം കൊണ്ട് 10 ലക്ഷം പേര്‍ക്ക് ജോലി, എല്ലാ വീടുകള്‍ക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെ മുന്‍നിര നേതാക്കള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും.        
അതിനിടെ ശിവകുമാര്‍ സംസ്ഥാനത്ത് പണമെറിഞ്ഞ് വോട്ടുനേടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്  കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വന്തം  സംസ്ഥാനമെന്ന പ്രത്യേകതയും കര്‍ണാടകത്തിനുണ്ട്.
 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗുജറാത്ത്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തിരിച്ചടിയേറ്റ കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള അവസരമാണെങ്കില്‍ ബിജെപിയെ സംബന്ധിച്ച് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവുമാണിത്. പത്തു മാസങ്ങള്‍ പിന്നിട്ടാല്‍
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങുകയാണ്.  ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ മുദ്രാവാക്യവുമായി ബിജെപി ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സര്‍ക്കാരിന്റെ അഴിമതി മുഖ്യപ്രചാരണായുധമാക്കി ഭരണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്.      
224 സീറ്റുള്ള കര്‍ണാടക  നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനുവേണ്ട 113 സീറ്റ് എന്ന ലക്ഷ്യത്തിലേക്കാണ് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത്. 123 സീറ്റെന്ന ലക്ഷ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജെഡിഎസ് തൂക്കുസഭയാണെങ്കില്‍ കഴിഞ്ഞ തവണത്തെപ്പോലെ കിംഗ്  മേക്കറാകാമെന്ന് ബിജെപി  സ്വപ്നം കാണുന്നു. അതേസമയം  ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് വ്യക്തമായ ഭൂരപക്ഷം നേടുമെന്നാണ് ആദ്യഘട്ട അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമാക്കുന്നത്.
2018ലെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍  ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാവുകയായിരുന്നു.  
നിയമസഭയില്‍ വിശ്വാസവോട്ടിന് 10 മിനിറ്റ് മുമ്പ് യെദ്യൂരപ്പ രാജിവച്ചു.  തുടര്‍ന്ന് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു.      
ഏറെ വൈകാതെ കോണ്‍ഗ്രസിലെ 14 അംഗങ്ങളും  ജെഡിഎസിലെ മൂന്നും എംഎല്‍എമാരും  ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിവച്ചതോടെ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. മൂന്നാഴ്ചയുടെ അനിശ്ചിതത്വത്തിനു ശേഷം 2019 ജൂലൈ 23ന് നടന്ന വിശ്വാസവോട്ടില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു. അത്തരത്തില്‍  യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ബിജെപിയിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ യെദ്യൂരപ്പ 2021 ജൂലൈ 28ന് രാജിവച്ച് ബസവരാജ് ബൊമ്മെ അധികാരമേറ്റു.
ഇത്തരത്തില്‍ ഒട്ടേറെ നിലകെട്ട രാഷ്ട്രീയ കളികള്‍  നടത്തിയ ബിജെപിയെ ജനം പിന്തുണയ്ക്കില്ലെന്നാണ് സൂചന. മധ്യപ്രദേശില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയതുപോലെ വിവിധ പാര്‍ട്ടികളെ പിളര്‍ത്തി അധികാരം പിടിക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് മോദി പയറ്റുന്നതെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.                     മാത്രവുമല്ല രാജ്യത്ത് പ്രതിപക്ഷമേ നിലവില്‍ വേണ്ടെന്നതാണ് ബിജെപിയുടെ നിലവിലെ നയമെന്ന് രാഹുല്‍ ഗാന്ധിയെ തകര്‍ത്തതോടെ ജനം തിരിച്ചറിയുകയും ചെയ്യുന്നു.വികസന മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തില്‍  പ്രചാരണം തുടങ്ങിയിട്ട്  മാസങ്ങളായി. മൂന്നു മാസത്തിനിടയില്‍ ഏഴു തവണ നരേന്ദ്ര മോദി  സംസ്ഥാനത്തെത്തി. പാര്‍ട്ടിയിലെ രണ്ടാമനായ  അമിത് ഷായും കര്‍ണാടകം കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തനത്തിലാണ്.                     തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപി  എംഎല്‍എ മാദല്‍ വിരുപാക്ഷ അഴിമതിക്കേസില്‍ കുടുങ്ങിയതും പാര്‍ട്ടിക്ക് കനത്ത  തിരിച്ചടിയായി.
കാലുമാറ്റത്തിലൂടെ കര്‍ണാടകത്തില്‍ ബിജെപിയെ ആദ്യമായി അധികാരത്തിലെത്തിച്ച് നാലു തവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പ ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന്റെ ഉറച്ച പിന്തുണയായിരുന്നു യെദ്യൂരപ്പയുടെ കരുത്ത്. 17 ശതമാനം വോട്ടുബാങ്കുള്ള ഏറ്റവും വലിയ സമുദായശക്തിയാണ് ലിംഗായത്തുകള്‍.
 യെദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയാക്കിയെങ്കിലും സമുദായത്തില്‍ അത്ര സ്വാധീനമില്ല. യെദ്യൂരപ്പയെ ഒപ്പം നിര്‍ത്തി മകന് സീറ്റ് കൊടുക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി നിരവധി പേര്‍ രംഗത്തുള്ളതും ബിജെപിക്ക് തലവേദനയാണ്.                  
 14 ശതമാനം വരുന്ന വൊക്കലിംഗ സമുദായത്തെ ഒപ്പംനിര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഈ സമുദായത്തില്‍പ്പെട്ട പ്രമുഖനാണ്. അടുത്തിടെ ബിജെപിയില്‍നിന്നും ജെഡിഎസില്‍നിന്നും എംഎല്‍എമാരുള്‍പ്പെടെ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിനു പിന്നില്‍ ശിവകുമാറായിരുന്നു. പി സി അധ്യക്ഷന്‍ ഡി. കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കം 124 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.  കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജെഡിഎസിനു വേണ്ടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രചാരണത്തിനെത്തുന്നുണ്ട്.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (4 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (4 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (5 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (5 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (5 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (6 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (6 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (7 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (8 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (9 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (11 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (11 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (11 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (11 hours ago)

Malayali Vartha Recommends