നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!
മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ തുടർച്ചയായി ഉണ്ടായ തീപിടുത്തത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കാത്തതും അട്ടിമറിയുടെ ഭാഗമാണെന്ന് കരുതുന്നു.
കോവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെയാണ് കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലുമുണ്ടായ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് കത്തി നശിച്ചത്. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. 2014-ല്‍ കാലാവധി കഴിഞ്ഞ മരുന്നുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്തുണ്ടായതു പോലെ ബ്ലീച്ചിങ് പൗഡറില്‍ നിന്നും തീപടര്‍ന്നെന്ന് പറയുന്നത് അവിശ്വസനീയമാണ്. മെഡിക്കല്‍ സാമഗ്രികള്‍ സൂക്ഷിക്കേണ്ട ഗോഡൗണുകളില്‍ സ്വീകരിക്കേണ്ട യാതൊരു സുരക്ഷാ നടപടികളും ഏര്‍പ്പെടുത്തിയില്ലെന്നത് ഗുരുതര കൃത്യവിലോപമാണ്. കോവിഡ് മറവില്‍ 1032 കോടി രൂപയുടെ അഴിമതി നടത്തിയ കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് നശിപ്പിക്കപ്പെട്ടത്. തുടര്‍ച്ചയായ തീപിടിത്തത്തിന് പിന്നില്‍ എന്താണെന്നത് ഗൗരവത്തോടെ അന്വേഷിക്കണമെ. ന്ന് ആവശ്യം ഉയർന്നെങ്കിലും ഒരു പോലീസുകാരൻ പോലും അന്വേഷിക്കുന്നില്ല.
രണ്ട് വര്‍ഷത്തിനിടെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ 9 പേരാണ് എം.ഡിമാരായി വന്നത്. കമ്മീഷന്‍ ലക്ഷ്യമിട്ട് ആവശ്യമുള്ളതിനേക്കാള്‍ മരുന്ന് വാങ്ങി സംഭരിക്കുകയെന്ന ജോലിയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിൽ നടക്കുന്നത്. അഴിമതിക്ക് വേണ്ടി അവിടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് നടന്ന അഴിമതിയില്‍ ഉന്നതര്‍ക്ക് പങ്കുണ്ട്. അഴിമതിയുടെ കേന്ദ്രമാക്കി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ മാറ്റിയിരിക്കുകയാണ്. എം.ഡിമാര്‍ മാറിപ്പോകുന്നത് പതിവായിരിക്കുന്നു.. ഉന്നതരായവര്‍ കുടുങ്ങുമെന്നതിനാലാണ് മുന്‍ എം.ഡിക്കെതിരായ വിജിലന്‍സ് അന്വേഷണം പാതിവഴിയില്‍ നിര്‍ത്തിയത്. രാഷ്ട്രീയകാർക്ക് കൈയിട്ട് വാരാനുള്ള ഒരു സ്ഥാപനമായി കോർപ്പറേഷൻ മാറിയിരിക്കുന്നു.
ഏന്തെങ്കിലും ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തീപിടിത്തം ഉണ്ടാകുന്നതും ക്യാമറകള്‍ ഇടിവെട്ടി നശിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി മാറുകയാണ്.
പത്ത് വർഷമായി പ്രവർത്തിച്ച് വരുന്ന കെട്ടിടമാണ് കത്തിനശിച്ചത്. മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ പറഞ്ഞു. കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
നേരത്തേ തീ പിടുത്തമുണ്ടായ കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നതും ഫയർഫോഴ്‌സിന്റെ എൻ.ഒ.സി ഇല്ലാതെയാണ്. കെട്ടിടത്തിന് പുറത്ത് അലക്ഷ്യമായി ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസിന്റെ അന്വേഷണം തുടരുകയാണ്.
സർക്കാർ സ്ഥാപനങ്ങൾ ഇത്തരത്തിൽ കത്തി നശിച്ചിട്ടും സർക്കാരിന് മിണ്ടാട്ടമില്ലാത്തതിന് പിന്നിൽ മറച്ചുവയ്ക്കണ്ട കാര്യങ്ങളാണ് കത്തി നശിക്കുന്നതെന്ന് വ്യക്തമാണ്. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ തീപ്പിടുത്തം പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലായിരുന്നു.. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് പറയുന്നത് . എന്നാൽ സ്വപ്ന സുരേഷിന്റെ ഡിപ്ലോമാറ്റ് ബാഗുമായി ബന്ധപ്പെട്ട ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നായിരുന്നു വിവരം.
ഡിപ്ലോമാറ്റ് ബാഗ് വിമാനത്താവളത്തിൽ നിന്നും നൽകണമെങ്കിൽ പ്രോട്ടോക്കോൾ ഓഫീസറുടെ കത്ത് നിർബന്ധമാണ്. അങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ പ്രോട്ടോക്കോൾ ഓഫീസർ പറയുന്നത്. എന്നാൽ മുൻ പ്രോട്ടോക്കോൾ ഓഫീസർ കസ്റ്റംസിന് കത്ത് നൽകിയിട്ടുണ്ടെന്നാണ് സൂചന. അദ്ദേഹം ഇപ്പോൾ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉന്നതനാണ്. അദ്ദേഹത്തിന്റെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായത്. കത്തിനശിച്ച ഫയലുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് കണ്ടെത്തിയത്. പെട്ടൊന്നൊരു ഷോർട്ട് സർക്യൂട്ട് എങ്ങനെയുണ്ടായെന്ന സംശയത്തിലാണ് മാധ്യമങ്ങളും പ്രതിപക്ഷവും.പൊളിറ്റിക്കൽ വിഭാഗത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോൾ ഓഫീസറോടാണ്.
പ്രധാനമായും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത് എന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ ഗസ്റ്റ് ഹൗസ് ബുക്കിംഗ് ഓൺലൈൻ ആയിട്ട് വർഷങ്ങളായി. നാല് മാസത്തിലധികം മുൻപുള്ള ഫയലുകളാണ് കത്തിനശിച്ചതെന്നാണ് സർക്കാർ പറയുന്നത്. പ്രധാനപ്പെട്ട ഒരു ഫയലും കത്തിനശിച്ചിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും സർക്കാർ പറഞ്ഞു. എന്നാൽ കത്തി നശിച്ചതായി പറയുന്ന നാലുമാസത്തിന് മുമ്പുള്ള ഫയലുകളാണ് നിർണായകം.
പ്രോട്ടോക്കോൾ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് അന്ന് പ്രതിപക്ഷം മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടുത്തമുണ്ടായ ഉടനെ തന്നെ കോൺഗ്രസ്, ബി ജെ പി നേതാക്കളെ സെക്രട്ടേറിയറ്റിലെ ചില ജീവനക്കാർ ബന്ധപ്പെടുത്തിരുന്നു. സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് നേതാക്കളെ അറിയിച്ചത് ജീവനക്കാരാണ്. നേതാക്കളെ ഫോണിൽ വിളിച്ച ജീവനക്കാർ കോൺഗ്രസുകാരല്ല. കോൺഗ്രസ് പ്രവർത്തകർ ആരും തന്നെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നില്ല. അതായത് ഇടത് വിശ്വാസികൾക്ക് പോലും സഹിക്കാനാവാത്ത കാര്യങ്ങളാണ് സെക്രട്ടേറിയറ്റിൽ നടക്കുന്നതെന്നാണ് അണിയറ വർത്തമാനം. മെഡിക്കൽ സർവീസ് കോർപ്പറേഷൻെറ രണ്ട് ഓഫീസുകൾ കത്തിയപ്പോൾ അതിനുള്ളിൽ ചില പ്രധാന രേഖകൾ ഉണ്ടായിരുന്നുവെന്ന വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് അവിടെത്തെ ജീവനക്കാർ തന്നെയാണ്. ഒരു സാധാരണ അഗ്നിബാധയെ ഗൗരവമുള്ള ഒന്നാക്കി പ്രതിപക്ഷത്തെ അറിയിച്ചതും ജീവനക്കാർ തന്നെയാണ്. ആദ്യം ഒരു സാധാരണ തീപിടുത്തമായാണ് ഇത് എല്ലാവരും കണ്ടത്. സർക്കാർ ഓഫീസുകളിൽ അഗ്നി സുരക്ഷാ ഉപകരണങ്ങൾ ഉണ്ടാകണമെന്നത് നിർബന്ധമുള്ള കാര്യമാണ്. ഒട്ടുമിക്ക ഓഫീസുകളിലും ഇത്തരം സംവിധാനങ്ങൾ നിലവിലുണ്ട്. മെഡിക്കൽ സർവീസ് കോർപ്പറേഷനിലുള്ളത് മരുന്നുകൾ ആയതു കൊണ്ടു തന്നെ അഗ്നി സുരക്ഷാ ഉപകരണങ്ങൾ അനിവാര്യമായിരുന്നു.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടായതും അട്ടിമറിയാണെന്ന് ആരോപണം ഉയർന്നിരുന്നു. സ്ഥാപനത്തിന്റെ എംഡി വൈക്കം വിശ്വൻ്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻ പിള്ളക്കെതിരെയാണ് ആരോപണം ഉയർന്നത്. ഇദ്ദേഹത്തിനെതിരെ
ജർമ്മൻ പൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കള്ളി വെളിച്ചത്തായത്. ബ്രഹ്മപുരത്ത് തനിയെ തീ കത്തിയതാണെന്ന സർക്കാരിൻ്റെ കണ്ടെത്തൽ പുറത്ത് വന്നതിന് പിന്നാലെയാണ് ആരോപണം ഉയർന്നത്..
രാജ്കുമാർ ചെല്ലപ്പൻ പിള്ള കമ്പനിയിലെ തന്റെ നിക്ഷേപം തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനായ പാട്രിക് ബോവർ ആണ് പരാതിക്കാരൻ. ഇയാളുടെ നേതൃത്വത്തിലുള്ള ജർമ്മൻ കമ്പനി 357.4 കോടി രൂപ (4 ദശലക്ഷം യൂറോ) സോണ്ട കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും കൂടാതെ 20.4 കോടി രൂപയ്ക്ക് (2.28 ദശലക്ഷം യൂറോ) എസ്.ബി.എല്‍.സി (Standby Letter of Credit) നൽകിയിട്ടുണ്ടെന്നും സിഇഒ കൂടിയായ പാട്രിക് ബോവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഇന്ത്യയിൽ നിക്ഷേപിച്ച അദ്ദേഹത്തിന്റെ പണം രാജ്കുമാർ ചെല്ലപ്പൻ പിള്ള തട്ടിയെടുക്കുകയിരുന്നു എന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയത് എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇവർ 2016 ലും 2018 ലും നിക്ഷേപം നടത്തിയതായാണ് രേഖകളിൽ വ്യക്തമാക്കുന്നത് . നാലു വർഷമായി പണം തിരികെ ലഭിക്കാനായി ബുദ്ധിമുട്ടുകയാണെന്നും നിലവിൽ ലഭിക്കാനുള്ള തുകയും പലിശയും ഉൾപ്പെടെ 44.6 കോടിയിലധികം (5 ദശലക്ഷം യൂറോ) ലഭിക്കാൻ ഉണ്ടെന്നും ബോവർ പറയുന്നു. കൂടാതെ എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ കൂടായ പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ പരാതി നൽകിയാൽ നിക്ഷേപം ലഭിക്കില്ല എന്ന് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു. 2016 ലാണ് ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തിയത്.
അതേസമയം, നേരത്തെ മാർച്ച് 8 ന് ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനിൽ പാട്രിക് ബോവറിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതുവരെ കേസിൽ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രിക്ക് പരാതി നൽകാൻ ബോവർ തീരുമാനിച്ചത്. “സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് ജർമ്മൻ വേസ്റ്റ് ബിൻ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയാണ് കമ്പനി എന്നെ സമീപിച്ചത്. അതുപ്രകാരം ബാംഗ്ലൂരിൽ ഒരു ചെറിയ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ പിന്നീട് സുതാര്യമല്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും പ്രതിമാസ റിപ്പോർട്ടുകളും ധനകാര്യ വിവരങ്ങളും നൽകാതെയുമായി “എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഇന്ത്യയിൽ നിക്ഷേപം നടത്തിയത് തെറ്റായിപ്പോയെന്നും ഇവിടെ ഒരു സുരക്ഷിതത്വവും നൽകുന്നില്ലെന്നും പാട്രിക് ബോവർ കത്തിൽ വ്യക്തമാക്കി. ഇതേതുടർന്ന് പലരും ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആശങ്കാകുലരാണെന്നും കത്തിൽ പറയുന്നുണ്ട്.
തീവെച്ച് തെളിവുകൾ നശിപ്പിക്കുക എന്നത് പുതിയ കേരള മോഡലാണ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇത്തരത്തിൽ പുതിയൊരു പ്രതിഭാസം കേരളത്തിൽ രൂപം കൊണ്ടത്. ചോദിക്കാനും പറയാനും ആളില്ലാത്ത കേരളത്തിൽ ഇതും ഇതിനപ്പുറവും നടക്കും എന്ന കാര്യത്തിൽ സംശയമില്ല
https://www.facebook.com/Malayalivartha