നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം
ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസെടുത്ത സംഭവത്തിൽ മാധ്യമങ്ങൾ കേരള സർക്കാരി്ന് കൂട്ടത്തോടെ എതിരായതോടെ സി പി എം പൊളിറ്റ് ബ്യൂറോ അശയക്കുഴപ്പത്തിൽ. മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന സീതാറാം യച്ചൂരി ഇതു സംബന്ധിച്ച്
സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനിൽ നിന്നും വിവരങ്ങൾ തേടിയതായി റിപ്പോർട്ടുണ്ട്. യച്ചൂരിയുടെ വിളി വന്നതോടെ എം.വി ഗോവിന്ദൻ നിലപാടിൽ അയവുവരുത്തി. വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയിൽ നിന്നും യച്ചൂരി വിവരം തേടും.
സർക്കാർ വിരുദ്ധ എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പിന്നാക്കം പോയി.. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പാലക്കാട് പ്രതികരിച്ചു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം ഇന്നും വാദിച്ചു. ദേശീയ മാധ്യമങ്ങളിൽ വിഷയം വലിയ തോതിൽ ചർച്ചയാവുകയും മലയാള ദിനപ്പത്രങ്ങൾ മുഖപ്രസംഗം എഴുതി പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടിനെ വിമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എംവി ഗോവിന്ദന്റെ നിലപാട് മാറ്റം.
മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിലപാടിൽ ഉറച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നും പ്രതികരിച്ചത്. മാധ്യമങ്ങൾ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റുകയല്ല താൻ. തന്റേത് ശരിയായ നിലപാടാണ്, ധാർഷ്ട്യമല്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് നിയമപരമായാണ്. ആ കേസിൽ രാഷ്ട്രീയമില്ല. എസ്.എഫ്.ഐയെയോ സർക്കാരിനെയോ വിമർശിക്കരുതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. ഗൂഢാലോചനയുടെ ഭാഗമായുള്ള റിപ്പോർട്ടിങ്ങാണ് മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജിൽ നടന്നത്. ആരെങ്കിലും വിമർശിച്ചതിന്റെ പേരിൽ നിലപാട് മാറ്റുന്നയാളല്ല താൻ. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി മാധ്യമ ലോകം രംഗത്തെത്തിയതാണ് സി പി എം കേന്ദ്ര കമ്മിറ്റിയെ അലട്ടുന്നത്.
മനോരമ, മാതൃഭൂമി, മാധ്യമം, കേരള കൗമുദി ഉൾപ്പെടെയുള്ള മലയാള മാധ്യമങ്ങൾ പൊലീസ് കേസെടുത്ത സർക്കാർ നിലപാടിനെ വിമർശിച്ച് രംഗത്തെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമായി ബന്ധപ്പെട്ട വാർത്ത അഖില നന്ദകുമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആർഷോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പാർട്ടി സെക്രട്ടറിയുടെ ധാർഷ്ട്യ ഭീഷണി പാർട്ടിക്കുള്ളിൽ മതി. ഇത് ചൈനയോ ഉത്തര കൊറിയയോ അല്ലെന്ന് മലയാള മനോരമയുടെ മുഖപ്രസംഗത്തിൽ പറയുന്നു. വാര്‍ത്തകൾ തങ്ങള്‍ക്ക് അനുകൂലമായാല്‍ വാഴ്ത്തുകയും വിമര്‍ശനപരമായാല്‍ അവയുടെ വായടപ്പിക്കാനുമുള്ള പ്രവണത ഭരിക്കുന്നവരിലും പാര്‍ട്ടി നേതാക്കളിലും ഏറി വരികയാണ് എന്നതിന്‍റെ അവസാന ഉദാഹരണമാണ് കേസെന്നും മലയാള മനോരമ നിരീക്ഷിക്കുന്നുണ്ട്.
സമഗ്രാധിപത്യത്തിന്റെ ലക്ഷണം പ്രകടമാവുന്നുവെന്ന് മാതൃഭൂമി പറഞ്ഞു. സർക്കാരിന്റെ മാധ്യമ വിരുദ്ധ നിലപാടുകൾ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു മാതൃഭൂമിയുടെ വിമർശനം. സർക്കാർ വീഴ്ച്ചകൾക്ക് പിഴയിടേണ്ടത് മാധ്യമങ്ങൾക്കല്ലെന്ന് മാധ്യമം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പരാതികള്‍ നിലനില്‍ക്കെയാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നയാള്‍ തന്നെ ഭരണത്തേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടില്‍ കയറ്റുന്നതെന്നും മാധ്യമം വിശദമാക്കുന്നു.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തെറ്റുകള്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് സങ്കല്‍പം. എന്നാല്‍ ഈ കാലഘട്ടത്തില്‍ വാര്‍ത്തകള്‍ ആദ്യമെത്തിക്കാനുള്ള ശ്രമത്തിനിടയില്‍ കടന്നുകൂടുന്ന തെറ്റുകള്‍ തിരുത്താന്‍ കേരളത്തിലെ മാധ്യമങ്ങള്‍ മടിക്കാറില്ല. മാധ്യമങ്ങള്‍ക്ക് മാത്രമല്ല തെറ്റുകള് സംഭവിക്കാറ്. സര്‍ക്കാരിനും പാര്‍ട്ടിക്കും പൊലീസിനും തെറ്റുകള്‍ സംഭവിക്കാറുണ്ട്. തിരിച്ചറിയുമ്പോള്‍ അത് തുറന്ന് പറഞ്ഞ് ക്ഷമാപണം നടത്താറുമുണ്ട്. ഇതൊക്കെ സാധാരണ നടന്നുവരുന്ന കാര്യങ്ങളാണ്. എന്നാല്‍ ഒരു വാര്‍ത്ത ചെയ്ത ജേണലിസ്റ്റിനെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തി, കേസ് എടുക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് കേരള കൌമുദി എഡിറ്റോറിയല്‍ വിശദമാക്കുന്നു.
അഖിലക്കെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള കൗമുദിയും പറഞ്ഞു. അഖിലക്കെതിരായ കള്ളക്കേസിൽ ദേശീയ മാധ്യമങ്ങളും വിമർശനവുമായി എത്തിയിട്ടുണ്ട്. ഇന്നലെ സംഘപരിവാറും ഇടതുപക്ഷവും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിൽ ഒരുപോലെയാണെന്ന തലക്കെട്ടോടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ടെലഗ്രാഫ് പത്രം വാര്‍ത്ത നൽകിയിരുന്നു. ഒന്നാം പേജില്‍ വലിയ പ്രധാന്യത്തോടെയാണ് ടെലഗ്രാം വാര്‍ത്ത നല്‍കിയത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളും, ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരായ നടപടിക്കെതിരെ വാര്‍ത്ത നല്‍കിയിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തൽസമയ വാർത്താ റിപ്പോർട്ടിങ്ങിന്‍റെ പേരിൽ റിപ്പോർട്ടറെ ഗൂഡാലോചനാക്കേസിൽ പ്രതിചേർത്തത് കേട്ടുകേൾവിയില്ലാത്തതെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം. എന്നാൽ സർക്കാരിനേയും എസ് എഫ് ഐയേയും വിമർശിച്ചാൽ ആർക്കെതിരെയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ഇടതുകേന്ദ്രങ്ങൾ. ഇതിനിടെ കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം തെളിവെടുപ്പ് തുടരുകയാണ്. പരാതിക്കാരനായ പി എം ആർഷോയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറുടെ മൊഴിയും എടുത്തു.
മാധ്യമങ്ങൾ ഒറ്റക്കെട്ടായി പിണറായി സർക്കാരിനെതിരെ നിലകൊള്ളുന്നത് നല്ല പ്രവണതയല്ലെന്നാണ് യച്ചൂരിയുടെ പ്രതികരണം. എന്നാൽ അദ്ദേഹം പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ടാണ് പിണറായിയെ യച്ചൂരി വിമർശിക്കാത്തത്.
ദേശീയ തലത്തിൽ അഖില നന്ദകുമാർ കേസ് വലിയ ചർച്ചയായി മാറിയതാണ് യച്ചൂരിയെ ബുദ്ധിമുട്ടിക്കുന്നത്.ദേശീയ തലത്തിൽ നിരവധി നേതാക്കൾ യച്ചൂരിയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ട്. ബംഗാളിലെ സഖാക്കളും യച്ചൂരിയുമായി ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നുണ്ട്. എന്നാൽ യച്ചൂരി ഇക്കാര്യത്തിൽ നിസഹായനാണ്. കാരണം പിണറായിയെ എതിർക്കാനുള്ള ധൈര്യം യച്ചൂരിക്കില്ല. എല്ലും തോലുമായ ഒരു പാർട്ടിയെ നിലനിർത്തുക എന്നത് യച്ചൂരിയെ സംബന്ധിച്ചടത്തോളം വിഷമകരമാണ്. അതിന് പിണറായിയുടെ പിന്തുണ കൂടിയേ തീരൂ. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകിച്ച
യച്ചൂരി ആവശ്യപ്പെട്ടാൽ കേൾക്കാനുള്ള ബാധ്യത പിണറായിക്കില്ല. യച്ചൂരി ദുർബലനായതു തന്നെയാണ് കാരണം.എന്നാൽ യച്ചൂരിയെ പിണറായി പിണക്കില്ല.കാരണം ദേശീയ തലത്തിൽ സി പി എമ്മിനെ നിലനിർത്തുന്ന ബ്രാൻറാണ് യച്ചൂരി. ഇതിനിടെ കെ പി സി സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനുമെതിരെ എടുത്ത കേസുകൾ ബി ജെ പി ആവശ്യപ്രകാരമാണെന്നുമുള്ള നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
2024 ൽ പാർലെമെൻ്റ് തിരഞ്ഞടുപ്പ് നടക്കാൻ പോവുമ്പോൾ കോൺഗ്രസ് നേതാക്കളെ അകത്താക്കേണ്ടത് സി പി എമ്മിൻ്റെ തന്ത്രമാണെന്ന് കോൺഗ്രസ് പറയുന്നു.. ഇത് ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. മോൻസൻ മാവുങ്കൽ കേസിൽ സുധാകരനെ പ്രതിചേർത്തതും ഇതിൻ്റെ ഭാഗമാണെന്ന് അറിയുന്നു.
യച്ചൂരി ഇപ്പോൾ കേരളത്തിലേക്ക് വരാറേയില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലും പങ്കെടുക്കുന്നില്ല. പിണറായിയെ ഡൽഹിയിൽ കാണുന്നത് ഒഴിച്ചു നിർത്തിയാൽ ഇവർ തമ്മിൽ ആശയ വിനിമയവും ഇല്ല.സംസ്ഥാന സെക്രട്ടറി എം.വി
ഗോവിന്ദൻ യച്ചൂരിയെ കാണാറുണ്ട്. സംസ്ഥാന സി പി എമ്മിൻ്റെ പോക്കിൽ യച്ചൂരിക്ക് ആശങ്കയുണ്ട്. ഇക്കാര്യം അദ്ദേഹം എം.വി.ഗോവിന്ദനുമായി പങ്കു വയ്ക്കാറുണ്ട്. എന്നാൽ
കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പിണറായിക്ക് ഒപ്പം നിൽക്കാൻ മാത്രമേ
എം.വി. ഗോവിന്ദന് കഴിയുകയുള്ളു. എന്നാൽ പാർട്ടി സെക്രട്ടറിക്ക് അദ്ദേഹത്തിൻെറതായ നിലപാട് ഇക്കാര്യത്തിലുണ്ട്.
കെ.സുധാകരനും സതീശനുമെതിരെ കേസെടുത്തതിലും യച്ചൂരി യോജിക്കുന്നില്ല.
കോൺഗ്രസിൻ്റെ ദേശീയ നേതാക്കളോട് താൻ എന്തു പറയും എന്ന കാര്യത്തിൽ യച്ചൂരിക്ക് ഒരു രൂപവുമില്ല.ദേശീയ തലത്തിൽ കോൺഗ്രസുമായി ഒരുമിച്ചാണ് സി പി എം നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടി സർക്കാർ കേസെടുക്കുന്നത്. കെ സി വേണു ഗോപാൽ ഇക്കാര്യം യച്ചൂരിയോട് സംസാരിച്ചിട്ടുണ്ട്. അപ്പോഴും നിസഹായമായാണ് യച്ചൂരി പ്രതികരിച്ചത്.
ടെലഗ്രാഫ് പോലുള്ള പത്രങ്ങൾ യച്ചൂരിയുടെ നിസഹായാവസ്ഥ വാർത്തയാക്കുമെ
ന്നും കേൾക്കുന്നു. തൻ്റെ നിസഹായവസ്ഥ യച്ചൂരി മാധ്യമ ലോകത്തെ അറിയിച്ചിട്ടുണ്ട്. മുമ്പ് വി എസ് ഗ്രൂപ്പുകാരനായിരുന്നു യച്ചൂരി. വി എസ് കിടപ്പിലായതോടെയാണ് യച്ചൂരിയുടെ കഷ്ടകാലം തുടങ്ങിയത്. പഴയ വി എസ് ഗ്രൂപ്പുകാരനെ പിണറായി അംഗീകരിച്ചത് അദ്ദേഹം പിണറായിക്ക് മുമ്പിൽ കീഴടങ്ങിയതുകൊണ്ടാണ്. പിണറായിയെ എതിർത്താൽ താൻ സി പി എം ഒനറൽ സെക്രട്ടറി സ്ഥാനത്ത് കാണില്ലെന്ന് യച്ചൂരിക്ക് അറിയാം.
https://www.facebook.com/Malayalivartha