വിവേകാനന്ദപ്പാറയിൽ നടന്നതെന്ത്? മോദിയുടെ തീരുമാനങ്ങളെന്തൊക്കെ... നിർണായകം വരും ദിനങ്ങൾ
ഹാട്രിക് സർക്കാർ മോദി 3.0 സംഭവിക്കുമെന്ന കണക്കുകൂട്ടലിൽ ആദ്യ നൂറ് ദിവസത്തെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നതാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവധി ദിവസമായിട്ട് പോലും ഞായറാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്.. ജൂൺ 16-ാം തീയതിയാണ് 17-ാം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്. 16 ലെ യോഗത്തിനുള്ള അജണ്ട മോദി മനസിൽ കുറിച്ചത് വിവേകാനന്ദപാറയിലെ ആ രാവും പകലുമായാണ്.
തിരഞ്ഞെടുപ്പ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് പോവുന്നതിന് മുമ്പെ തന്നെ ഇനിയുള്ള ദിവസങ്ങൾ മോദി 3.0 വിന് വേണ്ടിയുള്ള ഹോംവർക്കായിരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മോദി നിർദേശം നൽകിയിരുന്നു. പ്രധാന തീരുമാനങ്ങളെല്ലാം ആദ്യ നൂറ് ദിവസത്തിലായിരിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പ് ഉണ്ടായിരിക്കണമെന്നുമാണ് മോദി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിവ്യൂ യോഗം. പുതിയ മോദി സർക്കാരിന്റെ ഭാഗമായി നിർണായക ഉദ്യോഗസ്ഥരുടെ നിയമനങ്ങളെ സംബന്ധിച്ചും യോഗത്തിൽ ധാരണയുണ്ടാവും.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ.പി.കെ മിശ്ര, ദേശീയ സുരക്ഷാഉപദേശകൻ അജിത് ഡോവൽ എന്നിവർ വീണ്ടും പുതിയ മോദിസർക്കാർ അധികാരത്തിലെത്തിയാൽ സ്ഥാനത്തുണ്ടാവുമെന്നാണ് കണക്കുകൂട്ടന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച് രണ്ട് ഉദ്യോഗസ്ഥരും ഒഴിവാക്കിക്കൂടാനാവാത്ത നിയമനങ്ങളായിട്ടാണ് കണക്കുകൂട്ടപ്പെടുന്നത്. ഇതിന് പുറമെ പുതിയ സൈനിക തലവൻ, ഇന്റലിജൻസ് ഡയറക്ടർ എന്നിവരുടെ നിയമനങ്ങളും ആദ്യ ഘട്ടത്തിലുണ്ടാവും. മോദിയുടെ നിർദേശ പ്രകാരം മോദി 3.0 സർക്കാരിലേക്കുള്ള നിർണായ തീരുമാനങ്ങൾ സംബന്ധിച്ചുള്ള അജണ്ട ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാവും.
ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്ന പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവും നിശ്ശബ്ദ പ്രചാരണവും അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കാണ് എല്ലാ കണ്ണുകളും കാതുകളും തിരിഞ്ഞത്. രണ്ട് മാസക്കാലം നീണ്ടുനിന്ന പ്രചണ്ഡമായ പ്രചാരണത്തിനുശേഷം അര്‍ത്ഥപൂര്‍ണമായ ഒരു നിശ്ശബ്ദതയിലേക്ക് അദ്ദേഹം നീങ്ങുകയായിരുന്നു. തന്റെ പാര്‍ട്ടിയുടെയും മുന്നണിയുടെയും തെരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കിയശേഷം കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനെത്തിയത് പലതരം വ്യാഖ്യാനങ്ങള്‍ക്കിടയാക്കി. മോദി എന്തു ചെയ്താലും വിമര്‍ശിക്കുന്നവരും, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നന്മകളൊന്നും കാണാന്‍ കൂട്ടാക്കാത്തവരും വിവേകാനന്ദപ്പാറയിലെ മോദിയുടെ സാന്നിധ്യത്തെ രാഷ്‌ട്രീയവല്‍ക്കരിച്ചു. മോദി തന്റെ പാര്‍ട്ടിക്കുവേണ്ടി നിശ്ശബ്ദ പ്രചാരണം നടത്തുകയാണെന്നും, പരാജയഭീതികൊണ്ടാണ് വിവേകാനന്ദപ്പാറയിലെത്തിയതെന്നുമൊക്കെ പ്രതികരണങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു മുന്‍പ് മോദി ഇങ്ങനെ ചെയ്തത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നു കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയവര്‍ പോലുമുണ്ട്. എന്നാൽ
അര്‍ഹിക്കുന്ന അവജ്ഞയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളിക്കളഞ്ഞു . മോദിയുടെ വിവേകാന്ദപ്പാറ സന്ദര്‍ശനത്തെയും ധ്യാനത്തെയും വിമര്‍ശിക്കുന്നവര്‍ക്കും ഇവിടെ വരാനും ധ്യാനിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഭാരതീയ സംസ്‌കാരത്തോടും അതിന്റെ ശ്രേഷ്ഠസന്താനമായ വിവേകാനന്ദനോടും മോദിക്കുള്ള ആദരവ് വിമര്‍ശകര്‍ക്ക് ഇല്ലാതെ പോയത് ആരുടെ കുറ്റമാണ്? മോദിക്കെതിരെ ഉയർന്നത് ഉണ്ടയില്ലാവെടികളാണ്. ഇന്ത്യാ മുന്നണി ജയിക്കുമെന്ന് വരെ പ്രചരണമുണ്ടായി.കന്യാകുമാരിയിലെത്തിയ മോദിക്കെതിരെ ഒളിയമ്പുകൾ എയ്യാനായിരുന്നു പ്രതിപക്ഷത്തിന്റെ താൽപ്പര്യം. ആദ്യമായല്ല പ്രധാനമന്ത്രി മോദി ഇങ്ങനെ ചെയ്യുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഛത്രപതി ശിവാജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മോദി മഹാരാഷ്‌ട്രയിലെ പ്രതാപ്ഗഡ് സന്ദര്‍ശിച്ചിരുന്നു. ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന ആദില്‍ ഷായുടെ സൈനിക മേധാവി അഫ്‌സല്‍ ഖാനെ ശിവാജി വധിച്ചത് ഇവിടെ വച്ചായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിന്റെ അവസാനം പുണ്യഭൂമിയായ കേദാര്‍നാഥിലെത്തി മോദി ധ്യാനനിരതനാവുകയുണ്ടായി. ഇക്കുറി അത് വിവേകാനന്ദപ്പാറയിലായിരുന്നു എന്നു മാത്രം. 1892 ല്‍ കന്യാകുമാരിയിലെത്തിയ സ്വാമി വിവേകാനന്ദന്‍ കടലിലെ ശ്രീപാദപ്പാറയിലേക്ക് നീന്തിയെത്തിയാണ് മൂന്നുദിവസം ധ്യാനനിമഗ്നനായതും, തന്റെ ഭാവിദൗത്യം എന്തെന്ന് തിരിച്ചറിഞ്ഞതും. സ്വാമികളുടെ വിശുദ്ധവും ദീപ്തവുമായ സ്മരണ നിലനില്‍ക്കുന്ന ഇവിടെ പില്‍ക്കാലത്ത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും മറ്റും ശ്രമഫലമായി ഇന്നു കാണുന്ന ഉജ്വല സ്മാരകം നിര്‍മിക്കുകയായിരുന്നു. വലിയ എതിര്‍പ്പുകളും പ്രതിസന്ധികളും മറികടന്നാണ് ഈ ദൗത്യം വിജയത്തിലെത്തിയത്. ഈ സ്മാരക നിര്‍മാണത്തിന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതു സര്‍ക്കാര്‍ ഒരു പൈസ പോലും നല്‍കിയിരുന്നില്ല. ഭാരതീയ സംസ്‌കാരത്തോടും, ആധുനിക കാലത്തെ അതിന്റെ പ്രവാചകനായിരുന്ന വിവേകാനന്ദനോടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ള എതിര്‍പ്പായിരുന്നു ഇതിനു കാരണം. ഇക്കൂട്ടര്‍ക്ക് ഒരു മാനസാന്തരവും വന്നിട്ടില്ല എന്നതിന് തെളിവാണ് നരേന്ദ്ര മോദിയുടെ വിവേകാനന്ദപ്പാറ സന്ദര്‍ശനത്തോടുള്ള ഇക്കൂട്ടരുടെ എതിര്‍പ്പ്. എന്നാൽ നിസംഗനായാണ് മോദി ഇത്തരം കഥാപാത്രങ്ങളെ കണ്ടത്. ഇത്തരമാളുകൾക്കെതിരെ മോദി ഒന്നും മിണ്ടിയില്ല.മിണ്ടുന്നത് തനിക്ക് ഭൂഷണമല്ലെന്ന് മോദി കരുതുന്നു.
നരേന്ദ്ര മോദി ആദ്യമായല്ല വിവേകാനന്ദപ്പാറയിലെത്തുന്നത്. ആര്‍എസ്എസ് പ്രചാരകനായിരിക്കുമ്പോഴും, ബിജെപി നേതാവ് ഡോ. മുരളീ മനോഹര്‍ ജോഷി നയിച്ച കന്യാകുമാരി മുതല്‍ കശ്മീര്‍വരെയുള്ള ഏകതായാത്രയ്‌ക്ക് തുടക്കമിട്ടപ്പോഴും മോദി വിവേകാനന്ദപ്പാറയിലെത്തിയിരുന്നു. ഏകതായാത്രയുടെ കാലത്ത് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു മോദി. വ്യക്തി ജീവിതത്തില്‍ ഒരു പരിവ്രാജകനെപ്പോലെ അലഞ്ഞകാലത്ത് രാമകൃഷ്ണ മിഷനില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് അതിന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തിലെത്തിയ ആളുമാണ് മോദി. നിര്‍വഹിക്കാന്‍ വേറൊരു ദൗത്യമുണ്ടെന്നു പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദനോടുള്ള മോദിയുടെ ആദരവ് ജീവിതത്തിന്റെ ഭാഗമാണെന്നര്‍ത്ഥം. അടിമത്വത്തിലാണ്ട ഭാരതത്തിന്റെ മോചനം ലക്ഷ്യമാക്കിയാണ് വിവേകാനന്ദന്‍ ശ്രീപാദപ്പാറയിലെത്തി മൂന്നു ദിവസം ധ്യാനനിരതനായത്. സ്വതന്ത്രഭാരതത്തെ ആത്മനിര്‍ഭരമാക്കാനും, ലോകത്തിന്റെ മുഴുവന്‍ ആദരവിന് പാത്രമാക്കാനുമാണ് മോദി ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. അതിനെ കക്ഷിരാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നത് സങ്കുചിത രാഷ്‌ട്രീയമാണ്. രാജ്യസ്‌നേഹികള്‍ക്ക് ഇത് തിരിച്ചറിയാനാവും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയമുറപ്പായപ്പോള്‍ അത് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വിവേകാനന്ദപ്പാറ സന്ദര്‍ശനവും ധ്യാനവും വിവാദമാക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംവിധാനം 2029 മുതൽ നടപ്പിലാക്കാനാണ് മോദിയുടെ ആദ്യ നീക്കം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കുന്നതിനായി മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അധ്യക്ഷനാക്കി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് കൈമാറിയത്. ലോക്സഭയിലേയ്ക്കും രാജ്യത്തെ എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും രാജ്യത്തെ മുഴുവൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായിരുന്നു സമിതിയെ നിയോഗിച്ചിരുന്നത്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിന് സമിതി പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും തിരഞ്ഞെടുപ്പ് നടത്താനാണ് സമിതിയുടെ ശുപാർശ എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.
ഇനി തിരഞ്ഞെടുപ്പ് നടന്ന് അധികാരത്തിൽ എത്തുന്ന സർക്കാരുകളുടെയെല്ലാം കാലാവധി 2029വരെയെന്നതാണ് 2029ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി സമിതി നൽകിയിരിക്കുന്ന ശുപാർശ. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനകം രണ്ടാംഘട്ടമായി രാജ്യത്തെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുപ്പ് നടത്തുമെന്നും ശുപാർശയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇനി തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി 2029വരെയായിരിക്കും.
ഈ ശുപാർശ നടപ്പിലാക്കാൻ തീരുമാനിച്ചാൽ 2026ലെ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ അധികാരത്തിലെത്തുന്ന സർക്കാരിൻ്റെ കാലാവധി മൂന്നു വർഷം മാത്രമായിരിക്കും. 2026 ഏപ്രിൽ മെയ് മാസങ്ങളിലാണ് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടത്
ഈ ശുപാർശ നടപ്പിലാക്കാൻ തീരുമാനിച്ചാൽ 2026ലെ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ അധികാരത്തിലെത്തുന്ന സർക്കാരിൻ്റെ കാലാവധി മൂന്നു വർഷം മാത്രമായിരിക്കും. 2026 ഏപ്രിൽ മെയ് മാസങ്ങളിലാണ് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അല്ലെങ്കിൽ നിലവിലുള്ള സർക്കാരിന് മൂന്ന് വർഷം കാലാവധി നീട്ടിക്കൊടുക്കാൻ തയ്യാറാകേണ്ടി വരും. നിലവിൽ കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി, അസം എന്നീ നിയമസഭകളുടെ കാലാവധിയാണ് 2026ൽ അവസാനിക്കുക.
നിലവിൽ അസമും പുതുച്ചേരിയും ഒഴികെ ബാക്കിയുള്ള മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയെ എതിർക്കുന്ന കക്ഷികളോ മുന്നണികളോ ആണ്. ഇതിൽ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സർക്കാരുകൾ കേന്ദ്രസർക്കാരിനും സംഘപരിവാർ പ്രത്യയശാസ്ത്രത്തിനും എതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേരളവും തമിഴ്നാടും അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിനാൽ തന്നെ 2026ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നും അധികാരത്തിലെത്തുന്ന സർക്കാരുകൾക്ക് മൂന്ന് വർഷം കാലാവധി നിശ്ചയിക്കാനും തന്നെയാകും തീരുമാനം. 2025ൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നടക്കേണ്ട കേരളത്തിൽ പുതിയതായി അധികാരത്തിൽ എത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി പുതിയ നീക്കത്തിൻ്റെ അടിസ്ഥാനത്തിൽ നാലുവർഷം ആയിരിക്കും.
നിലവിൽ 2024ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ ആറെണ്ണമാണ്. ഇതിൽ അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഏപ്രിൽ-മെയ് മാസങ്ങളിൽ ആയതിനാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ടതാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശ പ്രകാരം ഈ നിയമസഭകൾക്ക് അഞ്ചു വർഷം കാലാവധി പൂർത്തീകരിക്കാൻ സാധിക്കും. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2024 ഒക്ടോബർ-നവംബറിലാണ്. ജാർഖണ്ഡിൻ്റേത് 2024 നവംബർ-ഡിസംബറിലും. പുതിയ ശുപാർശ പ്രകാരം ഈ നിയമസഭകൾക്കും ഏതാണ്ട് നാലര വർഷത്തോളം കാലാവധി ലഭിക്കും. ജമ്മു കാശ്മീരിൽ നിലവിൽ നിയമസഭ നിലവിലില്ലാത്തതിനാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം അവിടെയും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.
2025 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഡൽഹി, ബിഹാർ സംസ്ഥാനങ്ങളിലാണ്. ഇതിൽ ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഫെബ്രുവരി-മാർച്ച് മാസങ്ങളിലും ബിഹാറിലേത് 2025 ഒക്ടോബർ-നവംബർ മാസങ്ങളിലുമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശപ്രകാരം ഈ സംസ്ഥാന നിയമസഭകൾക്ക് ഏകദേശം നാല് വർഷം കാലാവധിയുണ്ടാകും.
ഗോവ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ് നിലവിലെ നിയമസഭകളുടെ കാലാവധി ഏഴ് വർഷം വരെ നീട്ടിക്കൊടുക്കാൻ തന്നെയാണ് സാധ്യത. നേരത്തെ അടിയന്തിരാവസ്ഥയുടെ സമയത്ത് കേരളം അടക്കം ഏതാനും സംസ്ഥാന മന്ത്രിസഭകൾക്ക് ഏഴുവർഷ കാലാവധി ലഭിച്ചിട്ടുണ്ട്
2027ൽ തിരഞ്ഞെടുപ്പ് നടക്കാനുള്ളത് ഏഴ് സംസ്ഥാനങ്ങളിലാണ്. ഇതിൽ ഗോവ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഒക്ടോബർ നവംബർ മാസങ്ങളിലാണ്. 2027ൽ ഈ ഏഴ് നിയമസഭകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നാൽ പുതിയ ശുപാർശ പ്രകാരം അധികാരത്തിൽ എത്തുന്ന സർക്കാരുകൾക്ക് പരമാവധി രണ്ട് വർഷത്തെ കാലാവധി മാത്രമേ ഉണ്ടാകുകയുള്ളു. അതിനാൽ തന്നെ ഈ സംസ്ഥാനങ്ങളിൽ നിലവിലുള്ള സർക്കാരുകളുടെ കാലാവധി 2029 വരെ നീട്ടികൊടുക്കാനാവും സാധ്യത. നിലവിൽ ഈ ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചെണ്ണവും ഭരിക്കുന്നത് ബിജെപിയാണ്. പഞ്ചാബിൽ ആം ആദ്മിയും, ഹിമാചലിൽ കോൺഗ്രസുമാണ് അധികാരത്തിലുള്ളത്. ഇതിൽ ഹിമാചൽപ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് മന്ത്രിസഭയെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിലാണ് ബിജെപി. എന്തു തന്നെയായാലും ഈ ഏഴ് സംസ്ഥാനങ്ങളിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ഏഴ് വർഷം വരെ നീട്ടിക്കൊടുക്കാൻ തന്നെയാണ് സാധ്യത. നേരത്തെ അടിയന്തിരാവസ്ഥയുടെ സമയത്ത് കേരളം അടക്കം ഏതാനും സംസ്ഥാന മന്ത്രിസഭകൾക്ക് ഏഴുവർഷ കാലാവധി ലഭിച്ചിട്ടുണ്ട്.
2028ൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് എട്ട് സംസ്ഥാനങ്ങളിലാണ്. ഇതിൽ ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ്. ചത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത് നവംബർ-ഡിസംബർ മാസങ്ങളിലാണ്. കർണ്ണാടകയിൽ 2008 മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതിയ ശുപാർശ പ്രകാരം ഈ സംസ്ഥാനങ്ങളിൽ 2028ൽ തിരഞ്ഞെടുപ്പ് നടന്നാൽ സംസ്ഥാന നിയമസഭകൾക്ക് പരമാവധി ഒരു വർഷം മാത്രമാണ് കാലാവധി ഉണ്ടായിരിക്കുക. അതിനാൽ 2029ൽ ഒരു രാജ്യം ഒരു തിരത്തെടുപ്പിലേയ്ക്ക് പോകാൻ തീരുമാനിച്ചാൽ നിലവിലെ നിയമസഭകളുടെ കാലാവധി ആറ് വർഷമായി നീട്ടിനൽകാൻ തന്നെയാണ് സാധ്യത. ഒമ്പത് സംസ്ഥാനങ്ങളിൽ മിസോറാം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ ഒഴിച്ച് ബാക്കി ആറ് സംസ്ഥാനങ്ങളിലും ബിജെപിയോ ബിജെപി മുന്നണിയോ ആണ് അധികാരത്തിലുള്ളത്.
നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമ്പോൾ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടത്താനുള്ള നീക്കങ്ങൾ നടത്തുമെന്ന് തീർച്ചയാണ്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടപ്പിലാക്കാന്‍ ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളില്‍ ഭേദഗതിവരുത്തണമെന്നാണ് കമ്മീഷന്‍ ശുപാർശ. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച അനുച്ഛേദം 83, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 85, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 172, സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 174, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 356 എന്നിവയാണ് ഭേദഗതി വരുത്തേണ്ടത്. ഇതിനായി രാജ്യസഭയിലും ലോക്സഭയിലും വ്യക്തമായ ഭൂരിപക്ഷം വേണ്ടതുണ്ട്. വിവേകാനന്ദ പാറയിൽ നിന്നും മോദി നേടിയ അനുഗ്രഹമുണ്ട്. ആ അനുഗ്രഹമാണ് രാജ്യം ഇപ്പോൾ മോദിയിൽ കാണുന്നത്.
https://www.facebook.com/Malayalivartha