Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...


സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...


സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...


എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...


ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ...കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ...കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ...

ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടില്ല ! പിണറായിയെ മുട്ടുകുത്തിക്കാൻ പുതിയ നീക്കം അമിത് ഷാ പണി തുടങ്ങി

12 JUNE 2024 12:00 PM IST
മലയാളി വാര്‍ത്ത
  2024 സെപ്റ്റംബർ 6 ന് 5വർഷത്തെ സേവന കാലാവധി പൂർത്തിയാക്കുന്ന ഗവർണർ ആരിഫ്  മുഹമ്മദ് ഖാന് കേരളത്തിൽ തുടർ നിയമനം നൽകാൻ സാധ്യത തെളിയുന്നു. 2019 ലാണ് അദ്ദേഹം കേരളത്തിൽ ഗവർണറായി ചുമതലയേറ്റത്. സിവിൽ ഏവിയേഷൻ വകുപ്പിൽ  കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മൂന്നു തവണ എം.പിയായിരുന്നു.ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനായ ആരിഫ് മുഹമ്മദ് ഖാനെ ഒരു ടേം കൂടി കേരളത്തിൽ നിയമിക്കുകയാണെങ്കിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെല്ലാം നിറവേറ്റാൻ കഴിയുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കരുതുന്നത്.   ഇതിന്  പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൗനാനുവാദം ഉണ്ടെന്നാണ് മനസ്സിലാക്കുന്നത് .  സാധാരണഗതിയിൽ ഒരു സംസ്ഥാനത്ത് അഞ്ചുവർഷത്തിൽ കൂടുതൽ ഒരാളെ ഗവർണറായി നിയമിക്കുകയില്ല.  അത്തരത്തിൽ നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് അപൂർവങ്ങളിൽ അപൂർവ്വം മാത്രമാണ്.  ആരിഫ് മുഹമ്മദ്  ഖാൻ  കേരള ഭരണത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്.  ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ അഭൂത പൂർവ്വമായ തേരോട്ടത്തിന് പിന്നിൽ  ആരിഫ് മുഹമ്മദ് ഖാന്റെ  അദൃശ്യ സാന്നിധ്യം ഉണ്ടെന്ന് കേന്ദ്രസർക്കാർ വിശ്വസിക്കുന്നു. ഇക്കാരും  മനസ്സിലാക്കിയതിനു ശേഷം ആണ് ചീഫ് സെക്രട്ടറി വി .  വേണുവിനെ ഗവർണർ രാജ്ഭവനിൽ നിന്നും ഗട്ടൗട്ട് അടിച്ചത്.ഒരു തരത്തിലും സർക്കാരുമായി രമ്യതയിൽ പോകാൻ ഗവർണർ ആലോചിക്കുന്നില്ല.           ലോക കേരള സഭയുടെ ഉദ്ഘാടകൻ ആകണമെന്ന ആവശ്യവുമായി കാണാൻ എത്തിയ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണുവിനോട് ഗവർണർക്ക് കയർത്ത് സംസാരിക്കുകയായിരുന്നു. സർക്കാരിന്റെ നടപടികളിലുള്ള കടുത്ത അത്യപതി   പ്രകടിപ്പിച്ച ഗവർണർ ഉദ്ഘാടകൻ ആകാൻ ഇല്ലെന്നും വ്യക്തമാക്കി.  സർക്കാരിന്റെ സന്ദേശവാഹകൻ മാത്രമാണ് താനെന്ന്   ചീഫ് സെക്രട്ടറി പറഞ്ഞു.  എങ്കിൽ താങ്കളെ അയച്ചവരോട് പോയി പറയൂ എന്നായിരുന്നു ഗവർണറുടെ  മറുപടി.  ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി രാജ്ദവനിൽ എത്തിയത്.  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വന്നതെന്നും 13 ന്  തുടങ്ങുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം നിർവഹിക്കണമെന്നാണ് സർക്കാരിൻറെ ആഗ്രഹമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.  നിയമസഭ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ വികൃതമാക്കുന്ന  നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകണമെന്ന് ഗവർണർ പറഞ്ഞു. മുമ്പ് കേരള ലോക കേരളസഭ നടന്നപ്പോൾ ക്ഷണിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയ ഗവർണർ ഇപ്പോൾ എന്താണ്  പുതുമ എന്ന് ചോദിച്ചു.  വൈസ് ചാൻസലർമാരുടെ  നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്ക് നേരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും തന്റെ കാർ തടയുന്ന സംഭവവും  ഉണ്ടായപ്പോൾ സർക്കാർ മൗനം പാലിക്കുകയായിരുന്നു .  എസ്എഫ്ഐയുടെ നടപടികളെ ജനാധിപത്യപരമായ പ്രതിഷേധം എന്ന് പറഞ്ഞ് 9 മന്ത്രിമാർ ന്യായീകരിച്ചു.  ലോകകേരള സഭ ,  കേരളീയം എന്നിവയിലൂടെ ധൂർത്തും  തോന്ന്യാസവും ആണ് നടക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തി    
  ലോക കേരള സഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി.   കഴിഞ്ഞ മൂന്നു ലോക കേരള സഭകളിലേക്കും തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് ഗവർണർ വിശദീകരിച്ചു.

എന്നോട് ചെയ്‌തത് എല്ലാം എന്റെ മനസിലുണ്ട്. എന്നെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിനു പോകണം? കൊല്ലത്തുവച്ച്  എനിക്കു നേരെ ആക്രമണം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പം ഞാനില്ല. അക്രമ സംസ്കാരത്തെ തിരസ്കരിച്ച കണ്ണൂരിലെ ജനങ്ങളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.’’ – ഗവർണർ പറഞ്ഞു. 

ഗവർണർക്ക് പുനർ നിയമനം ലഭിക്കുമെന്ന വിവരം സർക്കാരിനും ലഭിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് വെറുതെ ഗവർണറെ  പിണക്കേണ്ടതില്ലെന്ന തീരുമാനം പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സ്പീക്കറുടെ  താൽപര്യവും ഗവർണറെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ ആയിരുന്നു .  മുഖ്യ വിവരാവകാശ കമ്മീഷണറുടെ സത്യപ്രതിജ്ഞ ചടങ്ങിനിടയിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പിണക്കത്തിന്റെ കടുപ്പം കുറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനുശേഷം ഇലക്ഷൻ വരികയും ഇരുവരും പരസ്പരം കൂടിക്കാണുന്ന പതിവ് ഇല്ലാതാവുകയും ചെയ്തു.  ഡൽഹിയിൽ നരേന്ദ്രമോദി സർക്കാർ മൂന്നാം തവണ അധികാരമേറ്റപ്പോൾ പഴയ പിണക്കങ്ങൾ എല്ലാം മറക്കാൻ മുഖ്യ മന്ത്രി തീരുമാനിച്ചു.  മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ പിണറായി വിജയന് ഉണ്ടായിരുന്നില്ല.            എന്നാൽ അങ്ങനെ സംഭവിച്ചതോടെ കേന്ദ്രസർക്കാരിനെ പിണക്കാതെ മുന്നോട്ടു കൊണ്ടുപോകാൻ മുഖ്യമന്ത്രി തീരുമാനിച്ചു. അമിത് ഷായുടെ ഓഫീസിൽ ആരിഫ് മുഹമ്മദ് ഖാനുള്ള   ബന്ധമാണ് മുഖ്യമന്ത്രിക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി .  കേന്ദ്ര മന്ത്രിസഭയിൽ ഒട്ടുമിക്ക പേരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയായി ഇപ്പോഴും തുടരുന്നത് അമിത്  ഷാക്ക് ഉള്ള താൽപര്യക്കുറവാണ്. ഇതു  കാരണമാണ് ഇ.ഡി.  ഉൾപ്പെടെയുള്ള ഏജൻസികൾ തന്നെ വേട്ടയാടുന്നതെന്ന കാര്യം മുഖ്യമന്ത്രിക്ക് നന്നായി അറിയാം . കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ ഒരിടപെടൽ നടത്താനുള്ള അവസരം മുഖ്യമന്ത്രിക്ക് കിട്ടിയാൽ അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത ഒരു അനുഗ്രഹമായി മാറും .  ഗവർണറും അമിത്ഷായും തമ്മിലുള്ള ഇരിപ്പുവശം നന്നായി മനസ്സിലാക്കിയിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ കരുക്കൾ നീങ്ങുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസുമായി മുഖ്യമന്ത്രിക്ക് തരക്കേടില്ലാത്ത ബന്ധം നിലവിലുണ്ട്. എന്നാൽ അമിത് ഷാ അറിയാതെ ഡൽഹിയിൽ ഒന്നും നടക്കില്ല.           കൊല്ലം ജില്ലയിൽ ഏതാനും മാസങ്ങൾക്കു മുമ്പ് ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രതിഷേധം ഉണ്ടായപ്പോൾ  അദ്ദേഹം നിരത്ത് വക്കിലുള്ള  കടയിൽ ഇരുന്ന് വിളിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണ് .   ഗവർണർക്ക് അമിത്ഷായുമായി ഹോട്ട് ലൈൻ ബന്ധമുണ്ടെന്നാണ് വിവരം.  പരിപാടികഴിഞ്ഞ് ഗവർണർ തിരുവനന്തപുരത്ത്    മടങ്ങിയെത്തിയ ഉടൻ അദ്ദേഹത്തിന് സി ആർ പി എഫിന്റെ  സംരക്ഷണം ലഭിച്ചു .  ഇതിനുശേഷം എസ്എഫ്ഐക്കാർ ഗവർണറെ കരിങ്കൊടി കാണിക്കാൻ വന്നിട്ടില്ല.  എന്നാൽ ഗവർണർ പഴയത് പോലെയൊക്കെ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത് .  സർക്കാരുമായി ഒത്തുതീർപ്പിന്  ഇല്ലെന്ന കാര്യം അദ്ദേഹം പലവട്ടം വ്യക്തമാക്കിയിട്ടുണ്ട് .          മുഖ്യമന്ത്രി ദൂതൻ വശം കാലിൽ പിടിച്ചിട്ട് അദ്ദേഹം വീണില്ല.  എന്നിട്ടും എസ്എഫ്ഐക്കാർ കരിങ്കൊടി കാണിക്കുന്നത് നിർത്തിയെങ്കിൽ അത് കേന്ദ്രസേനയെ പേടിച്ചിട്ട് മാത്രമാണ്.  ഇപ്പോൾ ഗവർണറുടെ പരിപാടികളൊന്നും രാജ് ഭവനിൽ  നിന്നും ചോരുന്നില്ല. കാരണം പരിപാടികൾ രാജ ഭവൻ ഉദ്യോഗസ്ഥർ അറിയുന്നില്ല .  രഹസ്യമായി  ഒരു സെൽ രാജ്ഭവനിൽ പ്രവർത്തിക്കുന്നുണ്ട്.  അവർ കേന്ദ്ര സർക്കാരിനും ഗവർണർക്കും വേണ്ടപ്പെട്ടവരാണ്.  മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് പറയുന്ന ചാരന്മാരുടെ പ്രവർത്തനം പഴയതുപോലെ നടക്കുന്നില്ലെന്ന് ചുരുക്കം.  ഇനിയുള്ള ഏക സാധ്യത ഗവർണറെ കയ്യിലെടുക്കുക എന്നതാണ് അതിനു വേണ്ടിയാണ് ലോക കേരളസഭ എന്ന ഉടായിപ്പിനായി ഗവർണർ ക്ഷണിക്കാൻ ദൂതൻ രാജഭവനത്തിൽ എത്തിയത്.  എന്നാൽ ഗവർണർ ദൂതനെ ആട്ടിവിട്ടു. പാവം ചീഫ് സെക്രട്ടറി, ഇത്തരത്തിൽ ഒരു അപമാനം മുമ്പ് അനുഭവിച്ചിട്ടില്ല.            സുരേഷ് ഗോപിയുടെ വിജയത്തിലും ബി.ജെ.പി. സ്ഥാനാർത്ഥികളുടെ മുന്നേറ്റത്തിലും ഗവർണർ  സംസ്ഥാന സർക്കാരിനോട് കാണിക്കുന്ന അനിഷ്ടത്തിന്റെ  അളവുകോൽ ദൃശ്യമാണ്. എൻ.ഡി. എ സർക്കാരിന് പഴയതു പോലെ എല്ലാവരെയും വിരട്ടിനിർത്താൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള ദൂതൻമാരെ സർക്കാരിന് ആവശ്യമായി വരുന്നത്. കേന്ദ്ര   സർക്കാർ വരച്ച വരയിൽ നിർത്താൻ ആഗ്രഹിക്കുന്ന സംസ്ഥാനം കേരളം പോലെ മറ്റൊന്നില്ല. പിണറായി സർക്കാർ അധികാരമൊഴിയുന്നതു വരെ ആരിഫ് മുഹമ്മദ് ഖാനെ പോലെ ഒരാളുടെ സേവനം കേരളത്തിൽ ആവശ്യമുണ്ടെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതുന്നു. ഗവർണർക്കാണെങ്കിൽ കേരളത്തിൽ തുടരാൻ താൽപര്യവുമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞടുപ്പിൽ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലുണ്ടെങ്കിൽ  പത്തു സീറ്റിനപ്പുറം  നേടാൻ കഴിയുമെന്ന് ബി ജെ പി നേതൃത്വം വിശ്വസിക്കുന്നു.    മലയാളികൾക്ക് ഗവർണറെ വലിയ വിശ്വാസമാണെന്ന് കേന്ദ്ര സർക്കാരിനറിയാം. കോളീയർക്കെല്ലാം അദ്ദേഹത്തെ ഇഷ്ടവുമാണ് . പൊതു വിഷയങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളെ മലയാളികൾ ശ്ലാഘിക്കുന്നുമുണ്ട്. കേരളത്തിൽ ഇലക്ഷനിൽ മത്സരിച്ചാൽ ഗവർണർ ജയിക്കുമെന്ന് പറയുന്ന മലയാളികൾ ഉണ്ട് . ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെടേണ്ട സാഹചര്യമാണെന്നും ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കരയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.. ഗവർണറെ അടിയന്തരമായി തിരിച്ചുവിളിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട്   പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിക്കാനും  കേരളം ഒരുങ്ങി. അതിനിടയിലാണ് ഇലക്ഷൻ വന്നത്.

ഗവർണർ കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സർക്കാരിന് ഉന്നയിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ഭരണഘടനാ സംവിധാനത്തെ തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ അപമാനിക്കാനുള്ള ബാനറുകൾ വന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിലാണെന്നുമുള്ള ഗവർണറുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അദ്ദേഹത്തിന് വേറെ എന്തോ ഉദ്ദേശ്യങ്ങളുണ്ട്. ആ ഉദ്ദേശ്യം വച്ച് നാട്ടിലാകെ വല്ലാത്ത അന്തരീക്ഷം വന്നിരിക്കുന്നുവെന്ന് പ്രതീതിയുണ്ടാക്കുക. ആ പ്രതീതി സൃഷ്ടിക്കാൻവേണ്ടി അദ്ദേഹം തന്നെ മുൻകൈയെടുക്കുന്നു. ഇത്തരം കാര്യങ്ങൾ കേന്ദ്രത്തിന്റെ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട സമയമായിരിക്കുന്നു.

സംഘപരിവാറിന്റെ രാഷ്ട്രീയം നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ പറ്റുന്നില്ല. അതു നടപ്പാക്കാൻ ഗവർണർ ഇടപെടുന്നു. സെനറ്റിന്റെ അധികാരം കൈക്കലാക്കാൻ നോക്കുന്നത് അതിന്റെ ഭാഗമാണ്. കാവിവത്കരിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിച്ചപ്പോൾ ശക്തമായ പ്രതിഷേധം ഉടലെടുത്തു. ആ പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് യുവമോർച്ചയും യൂത്ത് കോൺഗ്രസും യോജിച്ച മനസോടെ ചില പ്രതിഷേധങ്ങൾ ഉയർത്തുന്നത്.

കേരളത്തിൽ ഗവർണർക്കെതിരെ നടക്കുന്ന നീക്കങ്ങൾ   കേന്ദ്ര ആഭ്യന്തര മന്ത്രാലയം  സശ്രദ്ധം  വീക്ഷിച്ചു  .  ഗവർണറുടെ സുരക്ഷ തന്നെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഥമ പരിഗണനയിൽ ഉള്ളത് . എന്നാൽ സംസ്ഥാനത്ത് ഗവർണർക്ക് റോഡിൽ ഇറങ്ങാൻ കഴിയാത്ത ഒരു സാഹചര്യമുണ്ടായാൽ എന്ത് ചെയ്യും എന്ന ചോദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉയർത്തുന്നുണ്ട്. ഗവർണർ  കോഴിക്കോട് മിഠായി തെരുവിൽ പോലീസ് സുരക്ഷ ഇല്ലാതെ ഇറങ്ങി നടന്നത് കേന്ദ്ര ഏജൻസികളെ അമ്പരപ്പിച്ചു. തിരുവനന്തപുരത്ത്  പ്രതിഷേധത്തിനെത്തിയ  എസ്എഫ്ഐ പ്രവർത്തകരെ നേരിടാൻ ഗവർണർ കാറിൽ നിന്ന് ഇറങ്ങിയതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അമ്പരപ്പിച്ചു. ഗവർണർ ഉന്നതമായ ഭരണഘടനാ  സ്ഥാനം അലങ്കരിക്കുന്ന ആളാണ്. അങ്ങനെ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ അത് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ എല്ലാം ഉത്തരവാദിത്വമായി മാറും. ഇക്കാര്യം  സംസ്ഥാന ഇൻറലിജൻസ് കേന്ദ്ര ഇന്റലിജൻസിനെ അറിയിച്ചു കഴിഞ്ഞു.  ഗവർണറെ ഒറ്റയ്ക്ക് ഇറങ്ങാൻ അനുവദിക്കരുതെന്നാണ്   സംസ്ഥാന ഇന്റലിജൻസിന് ലഭിച്ച നിർദ്ദേശം. എന്നാൽ ഗവർണർ ഇത് അനുസരിക്കില്ല.

എസ്എഫ്ഐ ആകട്ടെ രാജ് ഭവന് ചുറ്റും ഗവർണർക്കെതിരെ ബാനറുകൾ  കെട്ടി. ഇത്തരം ബാനറുകൾ നീക്കണമെന്ന് രാജഭവൻ പോലീസിന് നിർദ്ദേശം നൽകിയെങ്കിലും അത് പോലീസ് അംഗീകരിച്ചിട്ടില്ല .  അഴിച്ചാൽ വീണ്ടും കെട്ടും  എന്ന്  എസ്എഫ്ഐ പ്രഖ്യാപിച്ചു.   മുഖ്യമന്ത്രിയും സർക്കാരും  ഇക്കാര്യത്തിൽ എസ്എഫ്ഐക്കൊപ്പമാണ് . പോലീസാണ് നടുകടലിലായത് . അവർക്ക് ഗവർണറെ  അനുസരിക്കണമോ  സർക്കാരിനെ  അനുസരിക്കണമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല.  ഗവർണർക്ക് നൽകേണ്ട സുരക്ഷയിൽ വീഴ്ച  സംഭവിച്ചെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നടപടി തുടങ്ങിയെന്നും സംസ്ഥാന ഡി ജി പി  ചീഫ്  സെക്രട്ടറിയെ  അറിയിച്ചു . എന്നാൽ പ്രതിഷേധങ്ങളോട് നിഷേധ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സർക്കാരിൻറെ തീരുമാനം. പാളയത്ത് ഗവർണറുടെ കാർ തടഞ്ഞുനിർത്തി. ഈ വിഷയത്തിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഗവർണർ പറയുന്നത് കേൾക്കേണ്ടെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിെയെന്നും വാർത്തയുണ്ടായിരുന്നു..

ഗവർണറുടെ നിർദ്ദേശ പ്രകാരം എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെ പോലീസ്  സെക്ഷൻ 124 പ്രയോഗിച്ചു. ഇതിൽ  മുഖ്യമന്ത്രി അത്യപ്തനായി.  ഈ വിഷയത്തിൽ കേന്ദ്ര  ഇന്റലിജൻസ് സംസ്ഥാന പോലീസിന്റെ വീഴ്ചകൾ എടുത്തുപറഞ്ഞിട്ടുണ്ട്.സംഭവം നടക്കുമ്പോൾ സിറ്റി പോലീസ് കമ്മീഷണർ സ്ഥലത്തില്ലായിരുന്നു. ഇന്റലിജൻസ്  വീഴ്ച ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇൻറലിജൻസ് വീഴ്ച ഉണ്ടായാൽ സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് തന്നെ സുരക്ഷ ഒരുക്കണമെന്നാണ് നിയമം. ആ നിയമത്തിന്റെ ലംഘനമാണ് തിരുവനന്തപുരത്ത് നടന്നത്. ഗവർണറുടെ സർക്കീട്ട്  റൂട്ട് ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ പോലും നടപടി വേണ്ടെന്നാണ് സർക്കാർ നിർദ്ദേശം.സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പോലീസ്  പ്രവർത്തിച്ചാൽ സംസ്ഥാന സർക്കാരിൽ നിന്നും പണി കിട്ടും എന്നതാണ് അവസ്ഥ. 

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ വായ മൂടി കെട്ടിയിരിക്കുകയാണ് പിണറായി സർക്കാർ . മുഖ്യമന്ത്രിയുടെ ഗൺമാൻ  പ്രതിഷേധക്കാരെ റോഡിലിട്ട് തെരുവ് പട്ടികളെപ്പോലെ തല്ലിയിട്ടും താനൊന്നും കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ഈ കാഴ്ച കണ്ടിട്ടുണ്ട്. എന്നാൽ അവർക്കൊന്നും ഇക്കാര്യം തുറന്നു പറയാൻ ധൈര്യം ഇല്ല. മുതിർന്ന ഉദ്യോഗസ്ഥർ എങ്ങനെയെങ്കിലും സർവീസ് കാലാവധി തികച്ചാൽ മതിയെന്ന ആധയിലാണ്.  സിപിഎമ്മും അതിൻറെ പോഷക സംഘടനകളുമാണ്  പോലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് . പാർട്ടിക്ക് നീരസം ഉണ്ടാകുന്ന ഒന്നും സംഭവിക്കാൻ പാടില്ലെന്ന് പോലീസിൽ അലിഖിത നിയമമുണ്ട് . എല്ലാ നിയമങ്ങളും ലംഘിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ തല്ലിയിട്ടും ഒന്നും സംഭവിക്കാത്തത് ഇതുകൊണ്ടാണ് .കടലിനും ചെകുത്താനും ഇടയിലാണ് സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ .ഗവർണറോടും മുഖ്യമന്ത്രിയോടും പ്രീതിയോടെ  നിൽക്കാനുള്ള തന്ത്രമാണ് ഇവർ അനുദിനം പയറ്റിക്കൊണ്ടിരിക്കുന്നത്. പല ജില്ലാ പോലീസ് മേധാവിമാരും ഇതിനകം തന്നെ പാർട്ടി നേതാക്കളുടെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞു . നിരവധി പോലീസ് ഇൻസ്പെക്ടർമാരും പാർട്ടിക്ക് അപ്രിയരായി മാറി കഴിഞ്ഞു

ഗവർണർക്കും സർക്കാരിനും പരസ്പരം വിവരങ്ങൾ കൈമാറുന്ന ചില ഉദ്യോഗസ്ഥർ പോലീസിൽ ഉണ്ട്. ഇവർ രണ്ടുപേരെയും തരാതരം പോലെ പ്രീണിപ്പിക്കുന്നു. ഇവരിൽ പലരുടെയും ലക്ഷ്യം പ്രമോഷനാണ്. ഐപിഎസ് ഉദ്യോഗസ്ഥർ കേന്ദ്രസർക്കാരിന്റെ കീഴിൽ ജോലി ചെയ്യുന്നവരാണ് . അവർക്ക് സംസ്ഥാന സർക്കാരിൻറെ പ്രീണിപ്പിച്ചിട്ട്  പ്രത്യേക നേട്ടം ഒന്നും ലഭിക്കാൻ പോകുന്നില്ല.  മാത്രവുമല്ല ഗവർണർക്കെതിരെ നീങ്ങിയാൽ  അദ്ദേഹം അക്കാര്യം കേന്ദ്രത്തിന്  റിപ്പോർട്ട് ചെയ്യും . അങ്ങനെ സംഭവിച്ചാൽ അത് കരിയറിനെ  ബാധിക്കും . നിരവധി ഉദ്യോഗസ്ഥർ നിഷ്ക്രിയരായി മാറിയതിന് പിന്നിലെ രഹസ്യം ഇതാണ്.  ഗവർണറെ അനുസരിക്കരുതെന്ന് സർക്കാർ  നിർദ്ദേശം നൽകിയാലും അത് അനുസരിക്കാൻ പലരും തയ്യാറല്ല. ഗവർണറെ റോഡിലിറക്കി നടക്കാൻ അനുവദിക്കില്ലെന്ന പാർട്ടിക്കാരുടെ വാശി ഇത്തരം ഉദ്യോഗസ്ഥരോടുള്ള വിരോധത്തിൽ നിന്നും ഉണ്ടായതാണ്.  ഗവർണറോട് താൽപര്യമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക പാർട്ടിക്കാർ ശേഖരിക്കുന്നുണ്ട്. 

ഏതായാലും കേരളത്തിൽ ബി. ജെ. പി. വളർത്താൻ  ഗവർണറോളംമികച്ച ഒരാളില്ലെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. അതു കൊണ്ടുതന്നെ വരുംദിവസങ്ങളിൽ എന്തും സംഭവിക്കാം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (12 hours ago)

Andhra-Pradesh അവരുടെ ഒരേയൊരു ലക്ഷ്യം  (12 hours ago)

SURESH GOPI വീഡിയോ വൈറൽ  (12 hours ago)

ADGP ആർഎസ്എസ്നേതാവിനെ കണ്ടതെന്തിന്?  (13 hours ago)

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ  (14 hours ago)

സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക  (14 hours ago)

KOLLAM മറ്റൊരു പ്രതി കൂടി? തുടരന്വേഷണം  (14 hours ago)

MV GOVINDHAN ഇനി എല്ലാം നോക്കിയും കണ്ടും...  (15 hours ago)

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പ  (15 hours ago)

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നു; തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപ  (15 hours ago)

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്  (15 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (15 hours ago)

കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ....  (15 hours ago)

അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്; സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (15 hours ago)

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends