Widgets Magazine
21
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാനത്ത് കുടിവെള്ളം മുട്ടിച്ചത് മുഖ്യനെയും ജലമന്ത്രിയെയും അട്ടിമറിക്കാൻ! മുഖ്യമന്ത്രിക്കെതിരെ ആദ്യ നീക്കം...

09 SEPTEMBER 2024 04:51 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടക്കിയതിന്പിന്നിൽ സി.പി.എം അട്ടിമറി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെ അട്ടിമറിക്കാൻ സി.പി.എം ഉദ്യോഗസ്ഥർ നടത്തിയ നിഗൂഢ നീക്കമാണ് തലസ്ഥാന വാസികളുടെ വെള്ളം കുടി മുട്ടിച്ചത്. മന്ത്രി വി. ശിവൻ കുട്ടി ജലവിഭവവകുപ്പിന്റെ ചുമതല ഏറ്റെടുത്ത് രംഗത്തിറങ്ങിയതോടെയാണ് സി പി എം നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ചെറുതായെങ്കിലും അനങ്ങി തുടങ്ങിയത്. ഇതിനിടെ സി പി എമ്മിന്റെ യുവ നേതാവ് വി.കെ. പ്രശാന്ത് എം എൽ എ ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി.


ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ വാക്ക് ജലരേഖയായതോടെ തലസ്ഥാനത്ത് സ്ഫോടനാത്മകമായ അന്തരീക്ഷം വന്നുച്ചേർന്നു. തിരുവനന്തപുരത്ത് തിങ്കളാഴ്ചമായിട്ടും ജലവിതരണം തുടങ്ങാനായില്ല. തലസ്ഥാനവാസികൾ കുടിവെള്ളമില്ലാതെ നരകിക്കുകയാണ്. കുടിവെള്ളം ലഭിക്കാതെ അഞ്ച് ദിവസമായിട്ടും നടപടിയാവാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലായി. കുടിവെള്ളം പ്രശ്നം രൂക്ഷമായതോടെ തിരുവനന്തപുരം കോർപറേഷനിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

 

 


സർക്കാരിനെതിരെ ഭരണകക്ഷി എംഎൽഎ തന്നെ വിമർശനവുമായി രംഗത്തെത്തി. കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു കുറ്റകരമായ അനാസ്ഥയാണെന്നു വി.കെ.പ്രശാന്ത് എംഎൽഎ പറഞ്ഞു. ഒരു സ്ഥലത്തു പണിനടക്കുന്നതു കാരണം മുഴുവൻ ജലവിതരണവും മുടങ്ങുന്നത് എങ്ങനെയാണ്? കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണിയുടെ അന്തിമഘട്ടത്തിലുണ്ടായ താളപ്പിഴയാണ് പ്രശ്നത്തിനു കാരണമെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. പൈപ്പുകളുടെ അലൈൻമെന്റ് തെറ്റിയതോടെയാണു പമ്പിങ് മുടങ്ങിയെന്നാണു വിശദീകരണം.


പ്രശ്നം ഉടൻ പരിഹരിക്കുമെന്നും പരമാവധി സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എന്നാൽ ഒരു ഫലവുമുണ്ടായില്ല.

തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണു നഗരത്തിൽ കുടിവെള്ളം കിട്ടാതായത്. വെള്ളം ആവശ്യമുള്ള സ്ഥലങ്ങളിൽ വാർഡ് കൗൺസിലർ മുഖേന അസിസ്റ്റന്റ് എൻജിനീയർമാരെ ബന്ധപ്പെട്ട് ടാങ്കർ വഴി വെള്ളം ആവശ്യപ്പെടാമെന്നു ജല അതോറിറ്റി അറിയിച്ചു. 44 വാർഡുകളിലാണു ജലവിതരണം മുടങ്ങിയത്. ഈ ഘട്ടത്തിൽജല അതോറിറ്റി ഉദ്യോഗസ്ഥർ കളിച്ചു.


റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ പ്രവൃത്തി നീണ്ടതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. പകരം സംവിധാനമൊരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതോടെ പ്രതിഷേധം കനത്തു. ടാങ്കറിൽ വെള്ളമെത്തിക്കാൻ നഗരവാസികൾ മുടക്കുന്നതു വൻതുകയാണ്. 500 ലീറ്ററിന്റെ ടാങ്കറിന് 1500 മുതൽ 2000 രൂപ വരെ നൽകേണ്ടി വന്നു. ശുദ്ധജല വിതരണത്തിനു കോർപറേഷൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ അനധികൃതമായി വെള്ളം വിൽക്കുന്നവർ രംഗത്തിറങ്ങി. സ്വന്തം ടാങ്കറുകൾക്ക് പുറമേ 25 ടാങ്കർ ലോറികൾ വാടകയ്ക്ക് എടുത്താണു കോർപറേഷൻ ജലവിതരണം നടത്തിയത്.


ഉദ്യോഗസ്ഥരുടെ അലംഭാവത്തെ മന്ത്രി വി.ശിവൻകുട്ടിയും എംഎൽഎമാരും വിമർശിച്ചു. സമയപരിധിക്കുള്ളി‍ൽ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്നു ശിവൻകുട്ടി അവലോകന യോഗത്തിൽ ചോദിച്ചു. സാങ്കേതിക കാര്യങ്ങൾ അറിയേണ്ടെന്നും ജനങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർ ജോലി മതിയാക്കി പോകണമെന്നും പറഞ്ഞ് ആന്റണി രാജു എംഎൽഎ ഉദ്യോഗസ്ഥരോട് കയർത്തു. രണ്ട് പൈപ്പുകളുടെ അലൈൻമെന്റ് മാറ്റാൻ ഇത്രയും വാർഡുകളിലെ ജലവിതരണം മുടക്കണോ എന്നും വാൽവ് ക്രമീകരിക്കുന്നതിൽ സാങ്കേതിക പിഴവ് ഉണ്ടായിരിക്കാമെന്നും വി.കെ.പ്രശാന്ത് എംഎൽഎ ആരോപിച്ചു.


മുഖ്യമന്ത്രി പിണറായി വിജയനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനുമെതിരെ സി പി എമ്മിൽ പടയൊരുക്കം തുടങ്ങിയിട്ട് കുറച്ചു നാളായി . അതീവ രഹസ്യമായി മുഖ്യമന്ത്രിയും ജല വിഭവമന്ത്രിയും ചേർന്ന് ജല അതോറിറ്റിയിൽ നടപ്പിലാക്കുന്ന 2511 കോടി രൂപയുടെ പദ്ധതിയിലാണ് പാർട്ടിയും സർക്കാരും നേർനേർ നിൽക്കുന്നത്. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന വാശിയിലാണ് ജല അതോറിറ്റിയിലെ സി പി എം സംഘടന. കോടി കണക്കിന് രൂപയുടെ അഴിമതിക്ക് കളമൊരുങ്ങുന്നു എന്ന് സി.പി.എം. സംഘടന കരുതുന്ന പദ്ധതിയോട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോജിപ്പില്ല. ഇതിന്റെ ഭാഗമായാണ് മന്ത്രിയെയും സർക്കാരിനെയും നാറ്റിക്കാൻ സി പി എം സർവീസ് സംഘടന തീരുമാനിച്ചത്.

 

 


കൊച്ചി തിരുവനന്തപുരം നഗരങ്ങളിൽ മുഴുവൻ സമയവും ശുദ്ധജല ലഭ്യമാക്കുന്നതിന് എഡിബി സഹായത്തോടെ നടപ്പാക്കുന്ന 2511 കോടി രൂപയുടെ പദ്ധതിക്കെതിരെയാണ് അതോറിറ്റിയിലെ ഇടത് യൂണിയനുകൾ രംഗത്തെത്തിയത് . ഇതോടെ ജല അതോറിറ്റി പ്രതിസന്ധിയിലായി യിരിക്കുകയാണ് .പദ്ധതിയുടെ മറവിൽ സ്വകാര്യവൽക്കരണം നടപ്പാക്കാനാണ് ജല അതോറിറ്റി ശ്രമിക്കുന്നതെന്ന് സിപിഎം പറയുന്നു. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂണിയനുകൾ അറിയിച്ചു. വിഷയം ജല അതോറിറ്റി മാനേജ്മെൻറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണിച്ചെന്നും നേതാക്കൾ ആരോപിക്കുന്നു. മുഖ്യമന്ത്രി യുടെയും മന്ത്രിയുടെയും മാത്രം അറിവോടെയാണ് പദധതി നടപ്പിലാക്കുന്നതെന്നാണ് സി പി എമ്മിന്റെ പ്രധാന പരാതി.


നഗരത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയറുമായി ചർച്ച ചെയ്യാൻ കൊച്ചിയിൽ എത്തിയ സ്വകാര്യ കമ്പനി പ്രതിനിധികളെ ഇടതുപക്ഷ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ തടഞ്ഞതോടെ ചർച്ച മുടങ്ങി. തുടർന്ന് പ്രതിനിധികൾ മടങ്ങി. തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി കൂടിയാലോചന നടത്താമെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ ഉറപ്പ് നൽകിയിട്ടുണ്ട്. ശുദ്ധജലവിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുമ്പോൾ ജല അതോറിറ്റിയിലെ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് തൊഴിൽ നഷ്ടമാകുമെന്നും നിലവിലെ സംവിധാനം നോക്കുകുത്തിയാവുമെന്നും യൂണിയനുകൾ പറയുന്നു. വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ഉൾപ്പെടെയുള്ള പ്രമുഖ യൂണിയനുകൾ സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കരാറുള്ള വ്യവസ്ഥകൾ പലതും മറച്ചുവയ്ക്കുകയാണെന്നും പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ടെൻഡർ തുകയുടെ 23.1% തുക അധികം നൽകിയാണ് ടെൻഡർ ഉറപ്പിക്കുന്നതെന്നും യൂണിയനുകൾ ആരോപിക്കുന്നു. അതേ സമയം പദ്ധതി നടപ്പാക്കുമ്പോൾ ജല അതോറിറ്റി ജീവനക്കാർക്ക് ജോലി നഷ്ടമാകില്ലെന്നും പദ്ധതിയുമായി ജീവനക്കാർ സഹകരിക്കുമെന്നും ജല അതോറിറ്റി പറയുന്നു.


ജല അതോറിറ്റി കടുത്ത പ്രതിസന്ധിയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മാനേജ്മെൻറ് തലത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഭാവവും സാമ്പത്തിക ബാധ്യതയും കാരണം ജല അതോറിറ്റി പ്രതിസന്ധിയിലാ യിരിക്കുകയാണ്. ജലജീവന്‍ മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ നടത്തിയതിന് കരാറുകാർക്ക് നൽകാനുള്ളത് 3000 കോടിയിലധികം രൂപയാണ് . തിരഞ്ഞെടുപ്പ് ചുമതലയുമായി സംസ്ഥാനം വിട്ട ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് അവധിയിൽ പ്രവേശിച്ചതോടെയാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31 വരെ ജലജീവന്‍ മിഷൻ കരാറുകൾക്ക് നൽകാനുള്ള കുടിശ്ശിക 2660 കോടി രൂപയാണ്. മറ്റ് അറ്റ കുറ്റ പണികൾ നടത്തിയ കരാറുകാർക്ക് 151.74 കോടി രൂപയും നൽകാനുണ്ട്. ഇതിനുപുറമെ സ്റ്റേറ്റ് പ്ലാൻ പ്രകാരമുള്ള കരാറുകൾക്ക് 117. 8 7 കോടിയും നൽകാനുണ്ട്. നബാർഡ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ആകെ 52.3 9 കോടി രൂപ കുടിശ്ശിക ഉണ്ട്. അതേസമയം ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ 2025 മാർച്ച് വരെ നീട്ടിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര വിഹിതത്തിന്റെ ആദ്യഘടകമായ 292 കോടി രൂ അക്കൗണ്ടിൽ എത്തുകയും ചെയ്തു. ഇതിൽ 27 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് നൽകി.ബാക്കി തുക കരാറുകാരുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന വിഹിതമായ 292 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാർച്ച് 31 വരെ 4376.68 കോടി രൂപ സംസ്ഥാന വിഹിതമായും 4635.54 കോടി രൂപ കേന്ദ്ര വിഹിതമായും ജനജീവൻ മിഷന് ലഭിച്ചിരുന്നു.


ജലജീവൻ മിഷൻ,​ അമൃത്,​ കിഫ്ബി തുടങ്ങിയവ വഴിയുള്ള 50,​000 കോടിയുടെ പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടത്തെയും ബാധിക്കും. 2024ൽ മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി 40% മാത്രമാണ് ഇതുവരെ പൂർത്തിയായത്.ജല അതോറിട്ടി ഭരണ നിർവഹണത്തിന് ചുക്കാൻ പിടിക്കുന്നത് ചെയർമാൻ, എം.ഡി, ജോയിന്റ് എം.ഡി എന്നിവരാണ്. ചെയർമാനാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ അദ്ധ്യക്ഷനാവുന്നത്. ദൈനംദിന കാര്യങ്ങൾ എം.ഡി നോക്കും. പദ്ധതികൾ വേഗത്തിലാക്കാനുള്ള ചുമതലയാണ് ജോയിന്റ് എം.ഡിക്ക്. ജോയിന്റ് എം.ഡിയായ ദിനേശൻ ചെറുവത്തിന് ജലനിധി എക്സിക്യുട്ടീവ് ഡയറക്ടറുടെ പൂർണ അധികച്ചുമതലയുമുണ്ട്. ജല അതോറിട്ടി ധനകാര്യ വിഭാഗത്തിന്റെ കാര്യങ്ങൾ ബോർഡ് യോഗത്തിൽ അവതരിപ്പിക്കേണ്ട അക്കൗണ്ട്സ് മെമ്പറുടെ തസ്തിക 2021 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ജലജീവൻ, മറ്റ് പ്രോജക്ടുകൾ എന്നിവയുടെ ഫണ്ട് വിനിയോഗമടക്കം നടത്തേണ്ടത് അക്കൗണ്ട്സ് മെമ്പറാണ്. എന്നാൽ ഇതൊന്നും സർക്കാരിനെ ബാധിക്കുന്നതേയില്ല.


എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ കേരളം പിന്നിലാണ് . കഴിഞ്ഞ മാര്‍ച്ച് 31ല്‍ കാലാവധി അവസാനിച്ചപ്പോള്‍ കേരളം 31-ാം സ്ഥാനത്താണ്. ഇതിനാല്‍ വലിയൊരു വിഭാഗം പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല.


എന്നാല്‍, 2024 മാര്‍ച്ച് 15 ന് ശേഷം വിളിക്കുന്ന ടെന്‍ഡറുകളൊന്നും ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടില്ലെന്നും പദ്ധതി കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്കു മാത്രമേ കേന്ദ്രവിഹിതമായ 50 ശതമാനം നല്കുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


44,714.79 കോടി രൂപയാണ് കേരളത്തില്‍ അടങ്കല്‍ തുകയായി വച്ചിരിക്കുന്നത്. 2024 ഏപ്രില്‍ 1 വരെ കേന്ദ്ര സര്‍ക്കാര്‍ 4635.64 കോടി നല്കി. എന്നാല്‍, സംസ്ഥാനം 4376.68 കോടി മാത്രമാണ് അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം 292 കോടി രൂപ കൂടി മുന്‍കൂര്‍ അനുവദിച്ചിട്ടും 2024-25ലെ സംസ്ഥാന ബജറ്റില്‍ 550 കോടി മാത്രമേ വകയിരുത്തിയിട്ടുള്ളു. ഇനി 35,522.3 കോടി രൂപ കൂടി ഉണ്ടെങ്കില്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാക്കാനാവൂ. ഇതിന്റെ 50 ശതമാനം തുക കേന്ദ്രം നല്കും.


പദ്ധതിയുടെ കാലാവധി കുറഞ്ഞത് മൂന്നു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുകയും സംസ്ഥാന വിഹിതമായി 17,500 കോടിയെങ്കിലും കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ കേരളത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രം അനുവദിച്ച 292 കോടി മുന്‍കൂര്‍ അനുവദിച്ചിട്ടും 3000 കോടിയോളം രൂപ കരാറുകാര്‍ക്ക് കുടിശികയാണ്. രൊക്കം പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണികള്‍ ഏറ്റെടുത്ത കരാറുകാര്‍ പണികള്‍ ഉപേക്ഷിച്ചു തുടങ്ങി. വെട്ടിപ്പൊളിച്ച റോഡുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് ഗതാഗതയോഗ്യമാക്കാന്‍ പോലും കരാറുകാര്‍ക്ക് കഴിയുന്നില്ല. ഓവര്‍ഹെഡ് ടാങ്കുകള്‍, ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ തുടങ്ങിയവയാണ് ഇനി നിര്‍മിക്കാനുള്ള പ്രധാന പണികള്‍. അവ നിര്‍മിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ അനാഥാവസ്ഥയിലാകും. പൈപ്പിടാന്‍ കുഴികള്‍ എടുത്ത റോഡുകള്‍ തോടുകളാകും. ജല്‍ജീവന്‍ പദ്ധതി യഥാസമയം പണം കണ്ടെത്തി പൂര്‍ത്തിയാക്കണമെന്ന് വാട്ടര്‍ അതോറിറ്റി കോണ്‍ട്രാകേ്ടഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു


അതേസമയം സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്. എ.ഡി. ബി. വിവാദം പുറത്തറിയാതിരിക്കാൻ മുല്ലപെരിയാർ വിഷയം ചർച്ചയാക്കുകയാണ് സർക്കാർ. എക്കാലത്തെയും സെൻസിറ്റീവ് വിഷയമാണ് മുല്ലപെരിയാർ.


മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണത്തിന്‍റെ വിശദ പദ്ധതി റിപ്പോർട്ട് ഇറിഗേഷൻ വകുപ്പ് ഒരു മാസത്തിനകം പൂർത്തിയാക്കും. ഡാമിന്‍റെ ഡിസൈൻ തയാറാക്കൽ നേരത്തേ പൂർത്തിയായിരുന്നു. ഇപ്പോഴുള്ള ഡാമിന്‍റെ 1200 അടി താഴ്ഭാഗത്തായി നേരത്തേ സർവേ ചെയ്‌ത സ്ഥലത്തിന് അനുയോജ്യമായ രീതിയിലാണ് പുതിയ ഡിസൈൻ തയാറാക്കിയത്.


മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് 2011ൽ ആദ്യ ഡി.പി.ആർ തയാറാക്കിയിരുന്നെങ്കിലും തുടർനടപടി നീണ്ടുപോയി. 600 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന നിർമാണത്തിന് പുതുക്കിയ ഡി.പി.ആർ പ്രകാരം 1200 കോ ടിയിലധികം ചെലവ് വരും. ഡി.പി.ആർ തയാറാക്കിയശേഷം കേന്ദ്ര ജല കമീഷന്‍റെയും കേന്ദ്ര വനം പരിസ്ഥിതി മാന്ത്രാലയത്തിന്‍റെയും അനുമതിക്ക് സമർപ്പിക്കും. പരിസ്ഥിതി അനുമതി പ്രധാനമായതിനാൽ വിശദ ഡി.പി.ആർ അനിവാര്യമാണ്.


ഇത്തരത്തിൽ മുഖ്യമന്ത്രിയും ജലമന്ത്രിയും ചേർന്ന് ഉദ്യോഗസ്ഥരെ പിണക്കിയതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (4 minutes ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (46 minutes ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (50 minutes ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (1 hour ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (1 hour ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (2 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (2 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (3 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (5 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (6 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (6 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (6 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (6 hours ago)

കൈക്കൂലി, സെക്യൂരിറ്റീസ് തട്ടിപ്പ് ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്  (6 hours ago)

മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് കോടതി; സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends