ആയുധ കലവറ തുറന്ന് ഇറാൻ ...കൈയിലുള്ളതെല്ലാം മാരകംഅവസാന അസ്ത്രം..! ഇസ്രായേൽ ഭയക്കണോ...?!
സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ചു. ശനിയാഴ്ച മിലിട്ടറി പരേഡിലാണ് ജിഹാദ് മിസൈൽ എന്ന് പേരിട്ട മിസൈലും അപ്ഡ്രേഡ് ചെയ്ത അറ്റാക്ക് ഡ്രോണും ഇറാൻ അവതരിപ്പിച്ചത്. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് എയ്‌റോസ്‌പേസ് ഡിവിഷനാണ് ജിഹാദ് മിസൈൽ രൂപകൽപ്പന ചെയ്തത്. 1,000 കിലോമീറ്റർ (600 മൈലിലധികം) പ്രവർത്തന പരിധിയുള്ളതാണ് മിസൈൽ. ഷാഹദ്- ഷാഹെദ്-136 ന്റെ നവീകരിച്ച പതിപ്പായ 136B ഡ്രോണും പരേഡിൽ അവതരിപ്പിച്ചു. 4,000 കിലോമീറ്ററിലധികം ദൂരത്തിൽ ആക്രമണം നടത്താൻ ഇവയ്ക്ക് സാധിക്കും.
ഇസ്രയേൽ എന്ന ചെറുരാജ്യം രൂപംകൊള്ളുമ്പോൾ മദ്ധ്യപൂർവേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പിന്തുണക്കാരിൽ ഒരാളായിരുന്നു ഇറാൻ. ഇസ്രയേലുമായി ശക്തമായ സൈനിക-'രഹസ്യാനേഷണ- വ്യാപരബന്ധവും ഇറാൻ കാത്തുസൂക്ഷിച്ചിരുന്നു. മദ്ധ്യപൂർവേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ വികാസ പരിണാമങ്ങളാണ് അടുത്ത മിത്രങ്ങളെ കൊടിയ ശത്രുക്കളാക്കിയത്.
ഇറാനിലെ ഇസ്ലാമിക വിപ്ളവമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടാക്കിയത്. 1990 കളിലാണ് ബന്ധം പൂർണമായും തകർന്നത്. അതിനിടെതന്നെ ഇസ്രയേലിന്റെ സഹകരണത്തോടെ ഇസ്രയേലിനെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകളുടെ കൂമ്പാരംതന്നെ ഇറാൻ സ്വന്തമാക്കി. ഇറാക്കിലെ സദ്ദാം ഹുസൈൻ യുഗം അവസാനിച്ചതോടെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഏറ്റവും വലിയ ശത്രുവായി ഇസ്രയേൽ ഇറാനെ കണക്കാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha