2010ൽ ഇറാനെ വിറപ്പിച്ചആണവകേന്ദ്രം പിളർത്തിയ മൊസാദിന്റെ മസ്തകം; കണ്ട് ഞെട്ടിയ അമേരിക്ക സ്റ്റക്സ്നെറ്റ് വൈറസ് നുഴഞ്ഞു കയറിയ കഥ
തമ്മിൽ അതിർത്തികളില്ലെങ്കിലും ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ ശീതസമരങ്ങളിലൊന്ന് ഇറാനും ഇസ്രയേലും തമ്മിലാണ്.
ഇറാനും ഇസ്രയേലും തമ്മിൽ അതിർത്തികളില്ല, പ്രകൃതിവിഭവമേഖലകളൊന്നും തന്നെ ഇരുരാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കുന്നില്ല. എന്നാൽ ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ ശീതസമരങ്ങളിലൊന്ന് ഈ രാജ്യങ്ങൾ. 'ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് 'എന്നാണ് ലോകവേദിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പക അറിയപ്പെടുന്നത്.
ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നറിയപ്പെട്ടിരുന്ന ഈ ശീതസമരം ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിക്കുമോ എന്ന ആശങ്കയിലാണു ലോകം. അങ്ങനെ സംഭവിച്ചാൽ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന യുദ്ധം വരെയാകും ഫലമെന്ന് പല വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു.
ഇസ്രയേൽ ഗാസയിൽ ആക്രമണങ്ങൾ തുടങ്ങിയപ്പോൾ മുതൽ ഇറാനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുക്കപ്പെട്ടിരുന്നു. ഇറാനിൽവച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയഹ് കൊല്ലപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള നില വളരെ വഷളാക്കി. ഡമാസ്കസിലെ ഇറാനിയൻ എംബസിക്ക് നേർക്കുള്ള ഇസ്രയേൽ ആക്രമണം, അതിനു തിരിച്ചടിയായി ഇറാന്റെ ഡ്രോൺ,മിസൈൽ ആക്രമണങ്ങൾ, ഇറാനിലെ ഇസ്ഫഹാൻ എയർബേസിലെ ഇസ്രയേൽ ആക്രമണം തുടങ്ങിയ ഒറ്റപ്പെട്ട ആക്രമണങ്ങൾ നടന്നെങ്കിലും അവയൊന്നും സൈനികഭാഷയിൽ പറഞ്ഞാൽ ‘എസ്കലേറ്റ്’ ചെയ്തില്ല അഥവാ രൂക്ഷമായില്ല.
എന്നാൽ ഇപ്പോൾ ഇറാന്റെ ശക്തമായ പിന്തുണയുള്ള ഹിസ്ബുല്ലയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന വലിയ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസാധ്യതകൾ വീണ്ടും ചർച്ചയ്ക്ക് വയ്ക്കുന്നു. ഇറാനെ ആക്രമിക്കണമെന്നും ആക്രമിക്കരുതെന്നും വാദിക്കുന്ന പ്രതിരോധവിദഗ്ധർ ഇസ്രയേലിലുണ്ട്. ഇറാനുമായി യുദ്ധം തുടങ്ങിയാൽ അത് ഇസ്രയേലിനു നാശം ചെയ്യുമെന്ന് ചിലർ പറയുന്നു. ഇറാന് റഷ്യയുടെയും ചൈനയുടെയും സഹായം കിട്ടാം. യുഎസ് ഇസ്രയേൽ പക്ഷത്തു സ്ഥിതി ചെയ്താൽ ഒരു ലോകയുദ്ധത്തിലേക്ക് പോലും സംഭവങ്ങൾ നയിക്കാംഒരു യുദ്ധത്തിന് ഇസ്രയേൽ ഇപ്പോൾ തയ്യാറല്ലെന്നാണ് യുദ്ധത്തെ എതിർക്കുന്ന ഇസ്രയേലി വിദഗ്ധർ പറയുന്നത്.
യുദ്ധം മേഖലയിലാകെ നാശമുണ്ടാക്കുമെന്നും തങ്ങൾ അതിനായി ആഗ്രഹിക്കുന്നില്ലെന്നും ഇസ്രയേലാണ് പ്രകോപനമുണ്ടാക്കുന്നതെന്നും ഇറാന്റെ പ്രസിഡന്റ് ഇന്നലെ യുഎന്നിൽ പറഞ്ഞിരുന്നു.കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ലോകത്തിന്റെ ശുഭപ്രതീക്ഷ.
രാജ്യാന്തരതലത്തിൽ ഇസ്രയേലിന്‌റെ നയപരവും തന്ത്രപരവുമായ എതിരാളിയാണ് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കാലുഷ്യം വർധിപ്പിച്ച പല സംഭവങ്ങളുമുണ്ട്.ഇതിൽ പ്രധാനപ്പെട്ടതാണ് നടാൻസ് അണവനിലയത്തിലെ ആക്രമണം.സ്റ്റക്സ്നെറ്റ് എന്ന വൈറസായിരുന്നു ഇതിനു പിന്നിൽ. ഇസ്രയേൽ, യുഎസ് സഹകരണത്തിലാണ് സ്റ്റക്‌സ്‌നെറ്റ് വികസിപ്പിച്ചതെന്ന് കരുതപ്പെടുന്നു.ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്.
നടാൻസ് അണവനിലയത്തിലെ ആക്രമണം.
ഇറാനിലെ നടാൻസ് ആണവനിലയത്തിന് 2010ൽ ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ് വർക് വഴി കണക്ടഡായിരുന്നെങ്കിലും അട്ടിമറികൾ ഭയന്ന് ഇവയെ ഒന്നും സൈബർ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാൽ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയിൽ ഒരു ചാരൻ നിലയത്തിനുള്ളിൽ കടന്ന് തന്റെ കൈയിലുള്ള പെൻഡ്രൈവിൽ നിന്ന് നിലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നെന്നു കരുതപ്പെടുന്നു.
അകത്തു കയറിയ വൈറസ് ദീർഘനാൾ ഉറങ്ങിക്കിടന്നു, തന്റെ നിയോഗം വന്നെത്തുന്നതും കാത്ത്. ഒടുവിൽ അതു സംഭവിച്ചു.ഒരു ദിവസം വൈറസുകൾ ഉണർന്നെണീറ്റു. നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാനിയൻ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥർക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു അവർ.
സ്റ്റക്സ്നെറ്റ് എന്ന വൈറസായിരുന്നു ഇതിനു പിന്നിൽ. ഇസ്രയേൽ, യുഎസ് സഹകരണത്തിലാണ് സ്റ്റക്‌സ്‌നെറ്റ് വികസിപ്പിച്ചതെന്ന് കരുതപ്പെടുന്നു.ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്.
യുറേനിയം സമ്പൂഷ്ടീകരണവുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങളെ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകളെ മാത്രമാണ് സ്റ്റക്‌സ്‌നെറ്റ് ലക്ഷ്യം വച്ചത്. ഇതു കൊണ്ട് തന്നെയാണ് യുഎസും ഇസ്രയേലും സംശയനിഴലിൽ വന്നെത്തിയതും. ഏതായാലും ലോകത്തിലെ ആദ്യ സൈബർ യുദ്ധ ആയുധമായാണു സ്‌കൈനെറ്റ് വിശേഷിപ്പിക്കപ്പെടുന്നത്.
പിന്നീട് ലോകം ഞെട്ടിയ സംഗതികളാണ് നടാൻസ് നിലയത്തിൽ നടന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്ന, നിലയത്തിലെ ഏഴായിരത്തോളം സെൻട്രിഫ്യൂജുകൾ അധികരിച്ച വേഗത്തിൽ കറങ്ങി. ഈ കറക്കത്തിലും തുടർന്നുടലെടുത്ത തകരാറിലും നിലയത്തിന്റെ കാതലായ സംവിധാനങ്ങൾക്കു തകർച്ചയും കേടുപാടുകളും പറ്റി. നടാൻസ് പൂർണമായും നിയന്ത്രണത്തിലല്ലാതെയായി. ഇറാന്റെ ആണവമേഖലയ്ക്ക് വലിയ ആഘാതമാണ് ഇതു മൂലം സംഭവിച്ചത്. ഇതു കൂടാതെ ഇറാനിൽ ആണവവിദ്യയും നവീന ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള പല ഉന്നത സൈനികരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതിനു പിന്നിൽ ഇസ്രയേലിലെ മൊസാദിന്റെ ഇടപെടലുകളുണ്ടെന്ന് ഇറാൻ വിശ്വസിക്കുന്നുണ്ട്.
ഇസ്രയേൽ-ഇറാൻ ബന്ധത്തിലെ ഏറ്റവും വലിയ വിള്ളലുകൾക്കൊന്നിനു കാരണമായത് റോൺ അറാദിന്‌റെ തിരോധാനമാണ്. 1986 ഒക്ടോബറിൽ ലബനനു മുകളിലൂടെ സൈനികവിമാനം പറപ്പിക്കുകയായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥനും പൈലറ്റുമായ അറാദ്. എന്നാൽ ഒരു ബോംബ് ഡ്രോപ് ചെയ്തതിനെത്തുടർന്നുണ്ടായ അപകടം മൂലം അറാദിന്‌റെ വിമാനം തകർന്നു വീണു.
അറാദിന്‌റെ ജീവൻ രക്ഷപ്പെട്ടെങ്കിലും ലബനീസ് ഷിയാ സംഘടനയായ അമാലിന്‌റെ പിടിയിലായി പൈലറ്റ്. ഇസ്രയേലിൽ തടവിൽ കഴിയുന്ന 200 ലബനീസ്, 450 പലസ്തീൻ തടവുപുള്ളികൾക്കു പകരം അറാദിനെ കൈമാറാമെന്ന് അമാൽ ഉടമ്പടി മുന്നോട്ടുവച്ചെങ്കിലും ഇസ്രയേൽ ഇതിന് ഒരുക്കമായിരുന്നില്ല.തുടർന്ന് അറാദിനെ ഇറാനു കൈമാറി.
പിന്നീട് രണ്ടുവർഷത്തിനിടയ്ക്ക് ഇസ്രയേലിലേക്ക് 2 കത്തുകൾ അറാദ് എഴുതി. അദ്ദേഹത്തിന്‌റെ ചിത്രങ്ങളും പുറത്തിറങ്ങി. എന്നാൽ 1988 മുതൽ അറാദിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ല. അറാദിന് എന്തു സംഭവിച്ചെന്ന് അറിയാനായി അന്നു മുതൽ ഇസ്രയേലി സേനയായ ഐഡിഎഫും മൊസാദും വിവിധ ദൗത്യങ്ങൾ നടത്തിവരുന്നു. അഞ്ചുവർഷം മുൻപ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ അറാദ് 1988ൽ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് മൊസാദ് പ്രസ്താവിച്ചിരുന്നു. 2006ൽ ഇതേകാര്യം ഹിസ്ബുല്ല നേതാവ് ഹസൻ നസ്രല്ലായും പറഞ്ഞിരുന്നു.
സ്റ്റക്‌സ്‌നെറ്റ് ആരാണ് നിർമിച്ചത്?
സ്റ്റക്‌സ്‌നെറ്റ് ആരാണ് നിർമിച്ചതെന്ന് ഇന്നും ഒരു ചുരുളഴിയാ രഹസ്യമാണ്. എന്നാൽ യുഎസ്, ഇസ്രയേൽ ഇന്റലിജൻസ് ഏജൻസികളുമായി എപ്പോഴും സാങ്കേതിക ലോകം സ്റ്റക്‌സ്‌നെറ്റിനെ ബന്ധപ്പെടുത്തുന്നുണ്ട്.യുഎസിന്റെ കുപ്രസിദ്ധമായ ഓപ്പറേഷൻ ഒളിംപിക് ഗെയിംസുമായി ബന്ധപ്പെട്ടാണ് സ്റ്റക്‌സ്‌നെറ്റ് വികസിപ്പിച്ചതെന്നു പരക്കെ അഭ്യൂഹമുണ്ട്. 2011ൽ ഇസ്രയേൽ സൈന്യാധിപനായ ഗാബി അഷ്‌കെനാസി, അതീവ സ്വകാര്യമായി നടത്തിയ വിരമിക്കൽ ചടങ്ങിന്റെ വിഡിയോ ലീക്കായി. ഇതിൽ പ്രസംഗത്തിനിടെ സ്റ്റക്‌സ്‌നെറ്റ് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണെന്നു പറഞ്ഞത് ഇസ്രയേലിന്റെ പങ്കും വെളിവാക്കി.സിഐഎ മുൻ ഡയറക്ടർ മൈക്കൽ ഹെയ്ഡൻ സ്റ്റക്‌സ്‌നെറ്റിനെ, അണുബോംബു പോലെ സവിശേഷമായ ഒരു വമ്പൻ ആയുധം എന്നാണു വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha