Widgets Magazine
30
Sep / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടിവിലേക്ക് വീണ് സ്വർണ വില... തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് സ്വർണ വില... ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില..


സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്...തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..


ബിജുമേനോനോട് കടുത്ത പ്രണയം! വനിതാ എംഎൽഎയുടെ തനി നിറം പുറത്തുവിട്ട് ആലപ്പി അഷ്‌‌റഫ്


സിറിയയിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അമേരിക്ക.... 37 ഭീകരരെ ആക്രമണത്തിൽ വധിച്ചതായി അധികൃതർ വ്യക്തമാക്കി... ഐഎസ്, അൽ ഖ്വയ്ദ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം..


നസ്‌റല്ലയുടെ മരണം...നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്... 80 ബോംബുകളാണു ഹിസ്ബുല്ല ആസ്ഥാനത്തിട്ടത്...

മനാഫേ നിങ്ങളാണ് ശെരിക്കും ഹീറോ..! പ്രകൃതി പോലും പിണങ്ങി മാറിയ ദിവസങ്ങൾ..കുറ്റപ്പെടുത്തലുകളും തെറിവിളിയും ഇല്ലാ കഥകളും..കുലുങ്ങാതെ നിന്ന ഇരട്ട ചങ്കൻ

26 SEPTEMBER 2024 10:56 AM IST
മലയാളി വാര്‍ത്ത

അർജുനെ കാണാതായ ദിവസം മുതൽ തെരച്ചിൽ ദൗത്യത്തിനായി രാവും പകലുമില്ലാതെ ഷിരൂരിലുണ്ടായിരുന്നു. ഒടുവിൽ ക്യാബിൻ കണ്ടെത്തിയ നിമിഷം മനാഫ് വിങ്ങിപ്പൊട്ടി. കണ്ഠമിടറിക്കൊണ്ട് മാദ്ധ്യമങ്ങളോട് മനാഫ് പറഞ്ഞ വാക്കുകളിങ്ങനെ..

“സന്തോഷിക്കാൻ എനിക്ക് കഴിയില്ല. കിട്ടിയതിൽ സമാധാനമുണ്ട്. കാരണം, കഴിഞ്ഞ ഇത്രയും നാൾ പ്രയത്നിച്ചത് ഇതിനുവേണ്ടി ആയിരുന്നു. അവനെ കിട്ടണം, കിട്ടണം എന്നുതന്നെയായിരുന്നു മനസിൽ, ശരിക്കൊന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി..

അർജുന്റെ കുടുംബത്തിന് ഒരു ഉത്തരം ലഭിക്കുക എന്നുള്ളത് തന്നെ വലിയൊരു കാര്യമാണ്. അവനെ ഗംഗാവലി പുഴയ്‌ക്ക് വിട്ടുകൊടുത്തില്ല. ഗാംഗാവാലി പുഴയുടെ ആഴങ്ങളിലേക്ക് അര്‍ജുന്‍ മുങ്ങി താണപ്പോള്‍ അതിലേറെ ആഴത്തിലുള്ള മുറിവാണ് മനാഫ് എന്ന മനുഷ്യന്റെ മനസ്സിനേറ്റത്. സഹോദരനെ പോലെ കണ്ട് സ്‌നേഹിച്ചയാള്‍ മരണത്തിലേക്ക് നടന്നു നീങ്ങിയ ദു:ഖം ചില്ലറയാല്ലായിരുന്നു മനാഫിനെ വേട്ടയാടിയത്. അതുകൊണ്ട് തന്നെ മനാഫ് മനസ്സില്‍ ഉറപ്പിച്ചിരുന്നു, ഷിരൂരില്‍ നിന്നും ഒരു മടക്കമുണ്ടെങ്കില്‍ അത് അര്‍ജുനുമായി മാത്രം ആവുമെന്ന്. ആ നിശ്ചയ ദാര്‍ഡ്യമാണ് ഇന്നലെ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്. ഒരു അന്യ സംസ്ഥാനത്തെ സര്‍ക്കാരിനെ പോലും ഞെട്ടിച്ച മനുഷ്യത്വത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് മനാഫ്.


സോഷ്യല്‍ മീഡിയ അര്‍ജുനെ കൊലപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തിയപ്പോഴും മനസ്സ് കരിങ്കല്ലാക്കിയാണ് മനാഫ് പിടിച്ചു നിന്നത്. ജാതിയും മതവും പറഞ്ഞും മുതലാളി കൊലയ്ക്ക് കൊടുത്തെന്ന് പറഞ്ഞും പലരും കുറ്റപ്പെടുത്തി. മുന്ന് ഘട്ടങ്ങളിലായി 71 ദിവസം നീണ്ട ഷിരൂര്‍ ദൗത്യത്തിന്റെ അനിശ്ചിത നാളുകളില്‍ മനാഫിനെ സമൂഹ മാധ്യമങ്ങളിലൂടെ പലരും അധിക്ഷേപിച്ചിരുന്നു. അര്‍ജുനെ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നടക്കമുള്ള പ്രചാരണങ്ങളുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം സംയമനം പാലിച്ച മനാഫ്, മഴയും വെയിലും മാറിമാറി തീക്ഷ്ണത പകര്‍ന്ന ഷിരൂരില്‍ തന്റെ സഹോദരനെ പോലെ കരുതിയ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ രാപകലില്ലാതെ ഓടിനടക്കുകയായിരുന്നു. ഒടുവില്‍ ഗംഗാവാലി പുഴയുടെ ആഴങ്ങളില്‍നിന്ന് തകര്‍ന്ന ലോറിയുടെ കാബിനുള്ളില്‍ ജീവനൊലിച്ചുപോയ നിലയില്‍ അര്‍ജുനെ കണ്ടെത്തുമ്പോള്‍, അത് ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനോടുള്ള ബഹുമാനത്തിന്റെ സാമൂഹിക പാഠമായി മാറി.

സഹോദര ജീവന്‍ പുഴയിലുപേക്ഷിക്കുന്നതിന് പകരം അന്ത്യകര്‍മത്തിനായി ശേഷിപ്പെങ്കിലും വീണ്ടെടുക്കാനുള്ള സമാനതകളില്ലാത്ത ദൗത്യമാണ് ഷിരൂരില്‍ കണ്ടത്. അതിന്റെ തുടര്‍ച്ചയായാണ് കാണാതായ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയിലിന്റെ പ്രഖ്യാപനവും. അര്‍ജുനു വേണ്ടി കേരളം കാണിച്ച ജാഗ്രതയില്ലായിരുന്നെങ്കില്‍ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവര്‍ക്കായി തിരച്ചിലിന് സാധ്യത പോലും അവശേഷിക്കുമായിരുന്നില്ല.

 

'നമ്മള്‍ എത്രയോ പുരോഗമിച്ച സമൂഹമാണ്. എന്നിട്ടും ദുരന്ത മുഖങ്ങളില്‍ ചിലയാളുകള്‍ ജാതിയും മതവും കാണുന്നു. ഇന്നലെ രാത്രി പോലും ഞാനതോര്‍ത്ത് കരഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. വിദ്വേഷങ്ങളില്ലാത്ത നാടാണ് നമുക്ക് വേണ്ടത്. ഷിരൂര്‍ ദുരന്തത്തില്‍ കേരളം കാണിച്ച ജാഗ്രതയും ഒത്തൊരുമയും വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പോസിറ്റിവായി ഫലം ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദുരന്തമുഖങ്ങളില്‍ ജാഗ്രതയോടെയിരിക്കാന്‍ ഷിരൂര്‍ അപകടം നമ്മളെ ഓര്‍മിപ്പിക്കുന്നു. അര്‍ജുനുവേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യണമായിരുന്നു. ഒപ്പം നിന്ന എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി -മനാഫ് പറഞ്ഞു.

''ആ വണ്ടി പൊന്തിക്കുക. ആ ക്യാബിനിന്റെ ഉള്ളില്‍നിന്ന് അവനെ എടുക്ക, ഞമ്മക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്ത്. അവന്റെ വീട്ടുകാര്‍ക്ക് ഞാന്‍ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാള്‍ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാല്‍ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു. '' - ഷിരൂര്‍ ഗംഗാവലിപ്പുഴയില്‍ ലോറി കണ്ടെത്തിയ ശേഷം വിങ്ങിപ്പൊട്ടിയാണ് മനാഫ് മാധ്യമങ്ങളൊട് സംസാരിച്ചത്.

 

 

ഇപ്പോള്‍ ഇതുപോലൊരാള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞു മനാഫ് എന്ന മനുഷ്യന് സ്തുതി പാടുകയാണ് സമൂഹമാധ്യമങ്ങള്‍. ''ഒരു മുതലാളിയും തന്റെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാന്‍ മാസങ്ങള്‍ ആ ഇടംവിട്ട് മറ്റൊന്നിനും പോകാതെ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത്ര പണം മുടക്കിയിട്ടുണ്ടാകില്ല . അധികാരികളുടെ പുറകെ കെഞ്ചി നടന്നിട്ടുണ്ടാകില്ല.'', ''മണ്ണിനടിയില്‍ കിടക്കുന്നത് വിഐപി ആണോയെന്ന് ഒരു സംസ്ഥാനത്തെ ഞെട്ടിച്ച മുതലാളി.'', ''മനാഫിനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ തോന്നുന്നു'', ''ഇത് വരച്ചുകാണിക്കുന്നത് മുതലാളിക്ക് തൊഴിലാളിയോടുള്ള കടപ്പാട്.'', ''മനാഫ് എക്കാലവും മാതൃകയായി ഓര്‍മിക്കപ്പെടും. നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി.''... തുടങ്ങി നിരവധി കുറിപ്പുകളാണ് മനാഫിനെ കുറിച്ച് ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

'മരണാനന്തര ചടങ്ങ് നടത്താനായല്ലോ'

കോഴിക്കോട്: ''ഞാന്‍ വാക്കുപാലിച്ചു. അവനെ വീട്ടില്‍ കൊണ്ടുവരുമെന്ന് അവന്റെ അച്ഛനും അമ്മക്കും ഉറപ്പുകൊടുത്തിട്ടുണ്ട്. അവന്‍ സത്യമുള്ളവനാ. എല്ലാവരും ചോദിച്ചിട്ടുണ്ട്, ഒരു ഡ്രൈവര്‍ക്കുവേണ്ടിയാണോ ഇത്രയൊക്കെ സാഹസമെന്ന്. അവന്‍ എനിക്ക് ഡ്രൈവറല്ല, ഏന്റെ കൂടപ്പിറപ്പാണ്'' -ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി ഉടമ മാങ്കാവ് കിണാശ്ശേരി സ്വദേശി മനാഫ് 'മാധ്യമ'ത്തോട് പറഞ്ഞു. ''അവന്റെ മൃതശരീരം ഞാന്‍ കണ്ടു. അവന്‍ ധരിച്ച ടീ ഷര്‍ട്ട് അതേപോലെയുണ്ട്. വെറും എല്ലു മാത്രമാണുള്ളതെന്ന് പലരും പറയുന്നു. ആരാ ശരീരം കണ്ടത് ഞാന്‍ മാത്രമാണ് മൃതദേഹം കണ്ടത്. ഈ പറയുന്ന ആരും കണ്ടിട്ടില്ല. ഫോട്ടോ പോലും ഞാന്‍ എടുത്തിട്ടുണ്ട്. ആര്‍ക്കും കൊടുത്തിട്ടില്ലെന്നുമാത്രം. കൊടുക്കുകയുമില്ല. ശവത്തില്‍ കുത്തുന്ന വാക്കുകളാണ് പലരും പറയുന്നത്. ശരീരം ജീര്‍ണിച്ചിട്ടുണ്ട്. നടു മടങ്ങിയാണ് കിടപ്പ്. എനിക്ക് ഉറപ്പുണ്ടായിരുന്നു ലോറി അങ്ങനെയൊന്നും ചിന്നിച്ചിതറിപോകില്ലെന്ന്. ഞാന്‍ അന്നേ പറഞ്ഞില്ലേ കാബിന്‍ അത്ര പെട്ടെന്ന് തകരില്ലെന്ന്. ലക്ഷ്മണന്‍ നായിക്കിന്റെ കടയുടെ അടുത്തുതന്നെ ഉണ്ടാകുമെന്നും പറഞ്ഞതാ. അവനെ തിരിച്ചുകിട്ടാന്‍ വേണ്ടി മുട്ടാത്ത വാതിലില്ല. ഒരു സാധാരണക്കാരന് കഴിയുന്നതൊക്കെ ഇക്കാര്യത്തില്‍ ചെയ്തു. മരണാനന്തര ചടങ്ങ് സാധ്യമായല്ലോ. അവനേം കൊണ്ടേ ഇവിടെ നിന്ന് പോകൂവെന്ന് ഉറപ്പിച്ചു തന്നെയാ നിന്നത്. ഒരാള്‍ ഉറച്ച് ഒരുകാര്യത്തിനിറങ്ങിയാല്‍ അത് സാധിക്കും. വാക്കുപാലിക്കാന്‍ കഴിഞ്ഞു, അഭിമാനത്തോടെ എനിക്ക് അവന്റെ വീട്ടിലേക്ക് കയറിച്ചെല്ലാം. ഒരുപാത്രത്തിലാ ഞങ്ങള്‍ തിന്നത്. ഞങ്ങള്‍ തമ്മില്‍ അങ്ങനെയാ. അവന് ഞാന്‍ ഉടമയല്ല സ്വന്തം സഹോദരനാണ്. അവനെ ഇവിടെ ഒറ്റക്ക് വിട്ട് ഞാന്‍ മാത്രം എങ്ങനെയാ പോകുക'' -മനാഫിന്റെ വാക്കുകള്‍ മുറിഞ്ഞത് കരച്ചിലടക്കാന്‍ കഴിയാതെയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് നാളെ തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും  (4 hours ago)

ദേശീയതലത്തില്‍ നടക്കുന്ന മത്സരപരീക്ഷകളില്‍ അടക്കം കൂടുതല്‍ മികവുപുലര്‍ത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിധം സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കും; ആവശ്യമായ മാറ്റം കൊണ്ടുവരുമ  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്നു; മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത  (4 hours ago)

സര്‍ക്കാര്‍ ജീവനക്കാരുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള കുടുംബ പെന്‍ഷനില്‍ വാര്‍ഷിക വരുമാന പരിധി ഏര്‍പ്പെടുത്തിയ ഉത്തരവ് അത്യന്തം പ്രതിഷേധാര്‍ഹം; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വ  (4 hours ago)

പാറ പുറംപോക്കെന്ന് സര്‍ക്കാര്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമി കയ്യേറാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടു നിന്നു; സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റമാണ് ചൊക്രമുടിയില്‍ നടന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി  (4 hours ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതയോട് തീരദേശം വാസികൾ  (4 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്  (5 hours ago)

ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയത് ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം; ശാസ്ത്രലോകത്തിന്റെ നിഗമനം ഇങ്ങനെ  (5 hours ago)

ന്യൂ ഹോപ്പ് പാർട്ടിയുടെ നേതാവ് ഗിഡിയൻ സാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിൽ വീണ്ടും ചേർന്നു; സർക്കാരിൽ ചേർന്നതിന് നന്ദി അറിയിച്ച് നെതന്യാഹു  (5 hours ago)

ഇസ്രായേൽ കൊലപ്പെടുത്തിയത് ഉയർന്ന റാങ്കിലുള്ള നേതാക്കളെ; ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളും സ്ഥാനങ്ങളുമടങ്ങിയ ചാർട്ട് പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന  (5 hours ago)

സസ്പെൻസ് ഒളിഞ്ഞിരിക്കുന്ന മോഷൻ പോസ്റ്റർ പുറത്ത് വിട്ട് എന്ന് സ്വന്തം പുണ്യാളൻ...  (6 hours ago)

'പലതവണ വഴി മാറി നടക്കാന്‍ ശ്രമിച്ചിട്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ യാത്ര- നടി സുകന്യ  (6 hours ago)

ദിലീപിനെ നായകനാക്കി; അഭിനയിക്കാൻ താൽപര്യം പ്രകടിപിപ്പിച്ചില്ല: തമിഴ് നടൻ സത്യരാജും പിന്മാറാൻ ശ്രമിച്ച നിമിഷം- വെളിപ്പെടുത്തലുമായി സംവിധായകൻ കമൽ  (6 hours ago)

തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടൂ... അഭിരാമി സുരേഷിന്റെ ജീവന് ഭീഷണി..?  (6 hours ago)

ബെയ്‌റൂട്ടിൽ ശക്തമായ ബോംബ് ആക്രമണം; പിന്നാലെ ലെബനനിലെ ബെക്കാ മേഖലയില്‍ ആക്രമണം....  (7 hours ago)

Malayali Vartha Recommends