അജിത്തിന് 48 മണിക്കൂർ മാത്രം പിണറായിയെ തകർക്കുമോ? തലസ്ഥാനത്ത് രഹസ്യനീക്കം
വിവാദങ്ങൾക്കിടയിൽ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി അജിത് കുമാർ ശത്രുസംഹാരപൂജ നടത്തി. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.
പുലർച്ചെ അഞ്ചോടെയാണ് അജിത് കുമാർ കണ്ണൂർ മാടായിക്കാവിലെത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടം താലി, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി. ഇതിന് പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദർശനം. ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ ഇവിടെ അദ്ദേഹം നടത്തി.
സ്വകാര്യ സന്ദർശനമായിരുന്നു എ.ഡി.ജി.പി.യുടേത്. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ക്ഷേത്രദർശനത്തിന് ശേഷം കണ്ണൂർ എ.ആർ ക്യാമ്പിലെത്തിയ അജിത് കുമാർ വൈകീട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.
ആർ.എസ്.എസ്. ബന്ധത്തിന്റെപേരിൽ എം.ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് ഉടൻ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് എ.ഡി.ജി.പി.യുടെ ക്ഷേത്രദർശനവും വഴിപാടുകളും. ക്രമസമാധാന ചുമതല മറ്റൊരു എ.ഡി.ജി.പി.യായ എച്ച്. വെങ്കിടേഷിന് കൈമാറി പ്രശ്നം തണുപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കമുണ്ട്.
ആർ.എസ്.എസ്. നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. ക്രമസമാധാനച്ചുമതലയിൽ തുടരില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എ.ഡി.ജി.പി.ക്കെതിരേ ഉയർന്ന പരാതികളിൽ, അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങും. അതിന് മുമ്പ് അജിത്തിനെ നീക്കാനാണ് തീരുമാനം. അപ്രധാനമല്ലാത്ത തസ്തിക അദ്ദേഹത്തിന് നൽകും. പോലീസ് സേനയിൽ വലിയ ഉടച്ചുവാർക്കലിനാണ് സർക്കാർ തയ്യാറെടുക്കുന്നത്.
അജിത് കുമാറും ആർ എസ് എസ് നേതാവും നടത്തിയ കൂടികാഴ്ചയിൽ തലശേരിയിലെ ഹോട്ടൽ ഉടമയും മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുവും ഉൾപ്പെട്ടിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാർട്ടിപ്രവർത്തകനായ ഹോട്ടൽ ഉടമയും മുഖ്യമന്ത്രിയുടെ ബന്ധുവും അജിത് കുമാറും ആർ. എസ്. എസ്. നേതാവിനെ കണ്ടെങ്കിൽ അതെങ്ങനെ സ്വകാര്യ സന്ദർശനമാകുമെന്നാണ് ചോദ്യം. 2023 ജൂൺ 2 നാണ് സംഭവം. റാം മാധവും എ.ഡി. ജി പിയും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. ഇക്കാര്യം അന്നു തന്നെ സ്പഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് മുക്കിയെന്ന് അൻവറിന്റെ ആരോപണം. ഇക്കാര്യം ആർ.എസ്. എസ് നേതാവ് ജയകുമാർ സ്ഥിരീകരിച്ചു. ഇതിന്റെ പേരിൽഎന്തിനാണ് തന്നെ വേട്ടയാടുന്നതെന്നാണ് അജിത്തിന്റെ ചോദ്യം.
എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്ന് എംഎല്‍എ പി.വി. അന്‍വര്‍ പറഞ്ഞു.. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്താതെ പൂഴ്ത്തിവെച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണെന്നും അന്‍വര്‍ പറഞ്ഞു. എന്നാൽ കേസിലെ വില്ലൻ മുഖ്യമന്ത്രിയാണെന്ന് അൻവറിന് അറിയാം.
'ആര്‍.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി. അജിത് കുമാര്‍ കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആ സമയത്തുതന്നെ നല്‍കിയിരുന്നെന്നും എന്നിട്ടുമെന്താണ് മുഖ്യമന്ത്രി അതില്‍ നടപടിയെടുക്കാതിരുന്നതെന്നും കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചര്‍ച്ചയാണ്. ആ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് അൻവറിന് ചില പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.
'സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായിരിക്കും അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്.' -അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.ഇതെല്ലാം അൻവറിന്റെ നമ്പറാണെന്ന് പിണറായിക്ക് നന്നായി അറിയാം. ദിവസം ചെല്ലുന്തോറും പിണറായിയെ പ്രതികൂട്ടിൽ നിർത്തി കൊണ്ടാണ് അൻവർ മുന്നോട്ടു പോകുന്നത്.
അജിത്തിനെ മാറ്റണമെന്നത് ഡിജിപി ദർവേഷ് സാഹിബിന്റെയും ആവശ്യമാണ്. അജിത്ത് തന്നെ മൈൻഡ് ചെയ്യുന്നില്ലെന്ന പരാതി ഡി ജി പിക്കുണ്ട്. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. എന്നാൽ മുഖ്യനുമായുള്ള അജിത്തിന്റെ അടുപ്പം കാരണം ഒന്നും സംഭവിച്ചില്ല.
കേരളത്തിൽ സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കാൻ സിപിഎം നിര്‍ദേശിച്ചത് ഈ സാഹചര്യത്തിലാണ് .. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കേരളം നേരിടുന്നത് ചൂണ്ടിക്കാട്ടി ഇത് ചെറുക്കാൻ കഴിയണം എന്നാണ് നിർദ്ദേശം. ഗ^വർണ്ണറെ ഉപയോഗിച്ച് സർവ്വകലാശാലകളെ വരെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നതും ദുരന്ത നിവാരണത്തിന് പണം നല്കാത്തതും ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനാണ് നിർദ്ദേശം.പാർട്ടി ഹിന്ദുത്വ ശക്തികളുമായി സന്ധി ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കാനുള്ള നീക്കത്തെ തുടക്കത്തിൽ തന്നെ ശക്തമായി എതിർക്കേണ്ടതായിരുന്നു എന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പിവി അൻവർ ഉന്നയിച്ച ആരോപണം കേന്ദ്രകമ്മിറ്റിയിൽ ചർച്ചയായില്ല. എന്നാൽ സിപിഐ അടക്കമുള്ള സഖ്യകക്ഷികൾ ഉന്നയിച്ച പരാതികൾ സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളുടെയും ശ്രദ്ധയിൽപെടുത്തി. അൻവറിന് കേരളത്തിൽ തന്നെ ശക്തമായ മറുപടി നല്കുമെന്നും നേതാക്കൾ അറിയിച്ചു. ഇത് തനിക്കുള്ള പാരയാണെന്ന് പിണറായിക്ക് നന്നായി അറിയാം. ഇത്തരം അവസരങ്ങൾക്ക് കൂടുതൽ ഇടനൽകാതെ വിഷയം കൈകാര്യം ചെയ്യാനാണ് പിണറായിയുടെ നീക്കം.
https://www.facebook.com/Malayalivartha