പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരം കേരള ജനതയ്ക്ക് ഇന്നും ആവേശമാണ്
1923 ഒക്ടോബർ 20 ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സിപിഎം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്‍റെ രണ്ട് ദശകങ്ങള്‍ സിപിഎം രാഷ്ട്രീയത്തിലെ തിളച്ചു മറിയുന്ന ഏടുകളാണ്. പാര്‍ട്ടിയൊന്നാകെ ഒരു പക്ഷത്ത് നിന്നപ്പോഴും വിഎസ് കടുകിട വിട്ടുകൊടുത്തില്ല. താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെയും പാര്‍ട്ടി സംവിധാനത്തിന്‍റെ ജീര്‍ണതകളെയും അദ്ദേഹം പല്ലും നഖവുമുപയോഗിച്ച് ചെറുത്തു. ഈ പോരാട്ടത്തില്‍ കേരളജനത വിഎസിനൊപ്പം നിന്നു.
2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന് വയസ് 101 തികയുമ്പോള്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്ന വിഎസിന്‍റെ വാക്കുകള്‍ക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും കാതോര്‍ക്കുന്നുണ്ടാകും. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ നീട്ടിയും കുറുക്കിയും എതിരാളികളുടെ അമ്പെയ്തുള്ള വിഎസിന്‍റെ പ്രസംഗം എല്ലാവരും മിസ് ചെയ്യും. പക്ഷാഘാതത്തെത്തുടർന്നാണ് വിഎസ് വിശ്രമ ജീവിതത്തിലേക്ക് ഒതുങ്ങിയത്. ചുറ്റും നടക്കുന്നതെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകൻ അരുൺകുമാർ പറഞ്ഞു. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് കേക്ക് മുറിച്ച് വിഎസിന്‍റെ പിറന്നാൾ ആഘോഷിക്കുമെന്നും അരുൺകുമാർ പറഞ്ഞു. പുന്നപ്രയിലെ വീട്ടിൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പിറന്നാളാഘോഷം നടക്കും.കേരളത്തിലെ ഭൂരിപക്ഷ ജനതയുടെ പ്രിയങ്കരനായ നേതാവായി വിഎസ് മാറിയത് ജനകീയ വിഷയങ്ങളിലെ ശക്തമായ നിലപാടുകള്‍ കാരണമായിരുന്നു. വിഎസ് ഉള്‍പ്പെടെയുള്ള സഖാക്കള്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മാംസം അണികളും അസ്ഥികള്‍ നേതാക്കളുമാണെങ്കില്‍ കുറേകാലം മുന്നെ തന്നെ അസ്ഥിബന്ധം വിഎസിന് നഷ്ടമായി. ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടാകാന്‍ പാടില്ലാത്ത ഗ്രൂപ്പ് പ്രവര്‍ത്തനം ഒരു പരിധിവരെ വിഎസിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചു. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കെതിരെ വിഎസ് തുടങ്ങിവച്ച പോരാട്ടവുമായി മുന്നോട്ടു കുതിക്കാന്‍, പ്രായം ക്ഷീണിപ്പിച്ച വിഎസിന് കഴിയാതെയായി. എങ്കിലും കേരളത്തിന്റെ ഭാവിക്കുവേണ്ടിയും സംശുദ്ധരാഷ്ട്രീയത്തിനും വേണ്ടി ഇത്രയേറെ പോരാടിയ ഒരു നേതാവ് ഉണ്ടായിരുന്നോ, ഇനി ഉണ്ടാകുമോ എന്നീ ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരമേയുള്ളു, വിഎസിന് പകരം വിഎസ് മാത്രം. ഇപ്പോഴും പത്രം വായന പതിവായി തുടരുന്നു. വായിക്കുന്ന വാർത്തകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് കൃത്യമായ നിലപാടുമുണ്ട്. ചില അഭിപ്രായങ്ങളൊക്കെ തുറന്ന് പറയാറുണ്ടെന്നും മകന്‍ വ്യക്തമാക്കുന്നു. വീല്‍ചെയറില്‍ രാവിലേയും വൈകീട്ടും അദ്ദേഹം വീടിന് മുന്നില്‍ കൊണ്ട് ഇരുത്താറുമുണ്ട്.വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സിപിഎം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്‍റെ രണ്ട് ദശകങ്ങള്‍ സിപിഎം രാഷ്ട്രീയത്തിലെ തിളച്ചു മറിയുന്ന ഏടുകളാണ്. പാര്‍ട്ടിയൊന്നാകെ ഒരു പക്ഷത്ത് നിന്നപ്പോഴും വിഎസ് കടുകിട വിട്ടുകൊടുത്തില്ല. താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെയും പാര്‍ട്ടി സംവിധാനത്തിന്‍റെ ജീര്‍ണതകളെയും അദ്ദേഹം പല്ലും നഖവുമുപയോഗിച്ച് ചെറുത്തു.ഈ പോരാട്ടത്തില്‍ കേരളജനത വിഎസിനൊപ്പം നിന്നു.
2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന് വയസ് 101 തികയുമ്പോള്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്ന വിഎസിന്‍റെ വാക്കുകള്‍ക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും കാതോര്‍ക്കുന്നുണ്ടാകും.
ഭരണത്തുടര്‍ച്ച പാര്‍ട്ടിയെ ദുഷിപ്പിച്ചെന്ന വാദം, സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും പോലുള്ള ആരോപണങ്ങള്‍ വരെ പാര്‍ട്ടി നേരിടേണ്ട സാഹചര്യം, മിക്കപ്പോഴും പ്രതിപക്ഷത്തിന് മേല്‍ക്കൈ കിട്ടുന്ന അവസ്ഥ. വിഎസ് സജീവമായിരുന്നെങ്കിലെന്ന് പലരും ഓര്‍ത്തു പോകുകയാണ്. ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയായിരിക്കും പിറന്നാൾ കൊണ്ടാടുക. പുന്നപ്രയിലെ വീട്ടിൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറന്നാൾ ആഘോഷിക്കും.പ്രായം തളർത്താത്ത കേരളത്തിന്റെ സമരപോരാളിക്ക് കേരള ഓൺലൈൻ ന്യൂസിന്റെ പിറന്നാളാശംസകൾ .
https://www.facebook.com/Malayalivartha