മറൈന്‍ ഡ്രൈവില്‍ മീഡിയാ ക്യാമറയുടെ മുന്നില്‍ കണ്ണീര്‍ പൊഴിച്ച് മെഴുകുതിരി തെളിയിച്ച സിനിമാ സെലിബ്രിറ്റികള്‍ എവിടെ? സരിതയുടെ മാനത്തിനു വേണ്ടി മുറവിളി കൂട്ടിയ രാഷ്ട്രീയക്കാര്‍ക്ക് ഈ പിഞ്ചോമനകള്‍ വേണ്ടാതായോ?
നടിയെ ആക്രമിച്ച കേസ് സിനിമാക്കാരിലേയ്ക്ക് തിരിഞ്ഞപ്പോള്‍ റോഡിലിറങ്ങിയ താരങ്ങളൊക്കെ മാളത്തിലൊളിച്ചും ചാനല്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്നവരെ കാണാനില്ല, എന്തിനേറെ ഭാഗ്യലക്ഷ്മിയെ പോലും ഒതുക്കേണ്ടവര്‍ ഒതുക്കി.
ആര്‍ക്കും വേണ്ടാത്ത പത്തും പതിനൊന്നും വയസ്സുള്ള കുരുന്നുകള്‍ മൃഗീയമായി അവരെ വേട്ടയാടുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ നമുക്കു നട്ടെല്ലുള്ള പോലീസില്ല. പാര്‍ട്ടി ഭരിക്കുന്ന പോലീസ് സ്‌റ്റേഷനുകളില്‍ കുറ്റം നിശ്ചയിക്കുന്നതും പ്രതിയെ കണ്ടുപിടിക്കുന്നതുമൊന്നും ഇന്നു പോലീസ് നേരിട്ടല്ല.
പാര്‍ട്ടി നേതാക്കള്‍ പറയുന്നതിനനുസരിച്ച് ചലിക്കാനേ അവര്‍ക്കാകൂ. പാര്‍ശ്വവത്ക്കരിക്കപ്പെട്ട പാവപ്പെട്ടവര്‍ക്ക് തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാനാകുന്നില്ല. മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ടും പൈലറ്റും പോകാനല്ലാതെ ഇത്തരം കേസുകള്‍ മിനക്കെട്ട് അന്വേഷിച്ചറിയാന്‍ പോലീസിനും താത്പര്യമില്ല. പീഡനങ്ങളൊക്കെ ഇന്ന് വന്‍സെറ്റില്‍മെന്റാണ്. ഏതെങ്കിലും പീഡനക്കേസുണ്ടായാല്‍ പോലീസും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെ ചേര്‍ന്ന് വന്‍തുക വാങ്ങി ഇരയേയും വിരട്ടി കേസൊതുക്കും.
ജിഷയുടെ പേരില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷം, സ്ത്രീ സുരക്ഷ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കി അവതരിപ്പിച്ചപ്പോള്‍ ജനം ആശിച്ചു. ഇരട്ടച്ചങ്കന്‍ പിണറായി പോലീസിനെ നിലയ്ക്കു നിര്‍ത്തും എന്നു മോഹിച്ചു.
ജനം ഇന്ന് ഭീതിയിലാണ്. വിറങ്ങലിച്ച അവസ്ഥ. ചുറ്റും നടുക്കുന്ന വാര്‍ത്തകള്‍. ആരെ വിശ്വസിക്കണം എന്നറിയില്ല. മൃഗീയമായി ബലാത്സംഗം ചെയ്ത് കൊന്നു കളഞ്ഞാലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പോലും പോലീസ് നോക്കില്ല.
മുഖ്യമന്ത്രിയെ കാണാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയുന്നില്ല എല്ലാം ശരിയാകും എന്നു വിശ്വസിച്ചവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലായി.
കുണ്ടറയിലെ പത്തു വയസ്സുകാരിയുടെ കഥ ആരെയും കണ്ണീരിലാഴ്ത്തും. മരണപ്പെടുന്നതിന്റെ മൂന്നു ദിവസം മുമ്പു പോലും ലൈംഗികമായി പീഡിപ്പിക്കപ്പെടുക. പ്രകൃതി വിരുദ്ധ സെക്‌സിനു വിധേയയാകുക . പത്തു വയസ്സിലെ ഓമനത്വവുമായി നില്‍ക്കുന്ന തങ്കക്കുടത്തിനോട് ഈ മൃഗീയത കാട്ടിയവരെ കത്തിച്ചു കൊല്ലാന്‍ എന്തേ ആരും മുന്നോട്ടു വരാത്തത്. വാളയാറിലെ കുട്ടികള്‍ കുടുംബത്തില്‍ സംരക്ഷിതരാകേണ്ടവരും കുടുംബ സുഹൃത്തുക്കളും മൃഗീയമായി പീഡിപ്പിച്ചു കൊന്നു കളഞ്ഞത് സാക്ഷരതയിലും ജീവിത നിലവാരത്തിലും ഉന്നതരെന്ന് കരുതുന്ന കേരളത്തില്‍ തന്നെയല്ലേ.
ഉത്തരേന്ത്യയില്‍ പോലും അപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന വാര്‍ത്തകള്‍ കേരളത്തില്‍ മണിക്കൂറുകളിലെന്നോണം പടരുന്നു. കേട്ടാലറയ്ക്കുന്ന മൃഗീയത, വീട്ടിലും നിരത്തിലും നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല.
ഭീതിതമായ ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടും എന്തേ കേരളത്തിലെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് പേരിനു മാത്രം പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെന്തു പറ്റി മഹിളാ സംഘടനകളെവിടെ സാമുദായിക സംഘടനകളെവിടെ.
സമൂഹമുണരണം നാളെ ഈ ദുരന്തം നിങ്ങളുടെ വീട്ടിലെത്തുന്നതിനുമുമ്പ് കത്തിച്ചു കളയാം ഈ പ്രവണതയെ. കേരളം കേഴുന്നത് ആഭ്യന്തര മന്ത്രി കേള്‍ക്കണം. പ്രതികള്‍ക്കു വേണ്ടി അനുകൂല നിലപാടെടുക്കുന്ന പോലീസുകാരെ കൂടി കേസിലുള്‍പ്പെടുത്തണം.
https://www.facebook.com/Malayalivartha