മദ്യത്തിനുവേണ്ടി ഒരു സർക്കാർ പൊരുതുമ്പോൾ.
മദ്യപന്മാർക്കു ചോദിക്കാനും പറയാനും ഒരു സർക്കാർ തന്നെ ഇവിടുണ്ട്. എങ്ങനെയും മദ്യം സുലഭമാക്കാനും മദ്യ ലഭ്യത ഉറപ്പുവരുത്താനും സർക്കാർ പെടാപ്പാടു പെടുന്നു. കുടിവെള്ളത്തിനുപോലും ഇത്ര ഗൗരവം കൊടുക്കാതെ സർക്കാർ മദ്യപാനികളെ സ്നേഹിക്കുന്നു.
മദ്യശാലകള്‍ 9.30-ന് തുറക്കും, രാത്രി 9.30-ന് അടയ്ക്കും,കള്ളുഷാപ്പുകളില്‍ മദ്യംവില്‍ക്കാന്‍ ആലോചന,സംസ്ഥാനപാതകള്‍ ജില്ലാപാതകളാക്കുന്നത് പരിഗണിക്കും,പൂട്ടിയ ഷാപ്പുകള്‍ തുറക്കും, നിയമപോരാട്ടം തുടരും. സ്ത്രീപീഡനങ്ങളിൽ പോലും ഈ ആത്മാർത്ഥത സർക്കാരിനില്ല.
സുപ്രീംകോടതിവിധിയെത്തുടര്‍ന്നുണ്ടായ മദ്യപ്രതിസന്ധി മറികടക്കാന്‍ സകലവഴികളുംതേടി കേരളം. ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നീ വിദേശമദ്യവില്‍പ്പനശാലകള്‍ അവ പ്രവര്‍ത്തിച്ച താലൂക്കിലെവിടേക്കും മാറ്റാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
മദ്യശാലകള്‍ ഇപ്രകാരം മാറ്റുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. എന്നാല്‍ 'ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സബിള്‍' ഉത്പന്നങ്ങളുടെ പട്ടികയില്‍പ്പെടുന്നതിനാല്‍ ഡി. ആന്‍ഡ് ഒ. സര്‍ട്ടിഫിക്കറ്റ് വേണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ വാശിപിടിക്കുകയാണ്. മദ്യവിരുദ്ധരുടെ എതിര്‍പ്പു ഭയന്നാണിത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചു. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായ അധികാരമില്ലെന്നു വ്യക്തമാക്കുന്നതാവും ഓര്‍ഡിനന്‍സ്.
സംസ്ഥാനത്തെ പകുതിയോളം മദ്യവില്പനകേന്ദ്രങ്ങള്‍ പൂട്ടിയതിനെത്തുടര്‍ന്ന് നിലവിലുള്ള മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം ഒരുമണിക്കൂര്‍ നീട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ 136 വില്പനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു നിലവിലെ സമയം. കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാനും നിര്‍ദേശിച്ചു.
പാതയോരത്തുനിന്ന് മദ്യവശാലകള്‍ മാറ്റണമെന്ന വിധിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളില്‍ വിദേശമദ്യം വില്‍ക്കാമെന്ന നിര്‍ദേശം ആലോചനയിലാണെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍. തര്‍ക്കമില്ലാത്തിടത്ത് കച്ചവടം മാറ്റിസ്ഥാപിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. പ്രശ്‌നമുണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മലപ്പുറത്ത് പറഞ്ഞു.
കോടതിവിധിക്കെതിരേ അപ്പീലിനവസരമുണ്ടെങ്കില്‍ അതിനും ശ്രമിക്കും. പ്രശ്‌നം യാന്ത്രികമായി പരിഹരിക്കാനാകില്ല. മദ്യം നിരോധിക്കാത്ത സാഹചര്യത്തില്‍ നല്ല മദ്യം ലഭ്യമാക്കുകയെന്നത് അനിവാര്യമാണ്. വ്യാജമദ്യത്തെ തടയുന്നതിനും ഇതാവശ്യമാണ്.
സംസ്ഥാനപാതകള്‍ ജില്ലാപാതകളാക്കി മാറ്റുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കോഴിക്കോട്ട് പറഞ്ഞു.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടിയ, ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് പ്രാഥമികനിയമോപദേശം നല്‍കി. 207 ചില്ലറവില്പനശാലകള്‍ പൂട്ടാന്‍ മൂന്നുമാസത്തെ സമയം തേടണമെന്നാണ് നിയമോപദേശം.
പ്രവര്‍ത്തനം നിര്‍ത്തിയ കള്ളുഷാപ്പുകള്‍ അതിന്റെ നിലവിലുള്ള പ്രവര്‍ത്തനപരിധിക്കകത്തുതന്നെ മാറ്റി സ്ഥാപിക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കി.
https://www.facebook.com/Malayalivartha