ഞങ്ങൾ ആരെ വിശ്വസിക്കണം. നിലത്തുകിടന്ന മഹിജയെ പോലീസ്‌കാർ എഴുന്നേൽക്കാൻ സഹായിക്കുകയായിരുന്നു എന്ന മുഖ്യമന്ത്രിയുടെ ന്യായികരണത്തെയോ അതോ വയറിൽ ബൂട്ടിട്ട് ചവിട്ടിയ പാടുമായി ഇപ്പോഴും അധികാരകേന്ദ്രങ്ങളെ വിശ്വസിച്ചു കഴിയുന്ന ആ അമ്മയെയോ?
ഞങ്ങൾ ഇപ്പോൾ മഹിജ പറയുന്നത് വിശ്വസിക്കുന്നു. അവർ കേരളത്തിന്റെ കണ്ണീരാണ്. ആ 'അമ്മ മനസിനുവേണ്ടി പ്രാത്ഥിക്കുന്നർ ഏറെയാണ്. മുഖ്യമന്ത്രി എന്തിനാണ് കുറ്റം ചെയ്ത പോലീസ്‌കാരെ ഇപ്പോഴും രക്ഷിക്കാൻ ശ്രമിക്കുന്നത്.പോലീസ് ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു എന്ന് കള്ളം പറയുന്നത്.?
പതിനാലുപേരുടെ യാത്രാടിക്കറ്റ് കാട്ടി ഞങ്ങളെ കയറ്റി വിടണമെന്ന് പറഞ്ഞപ്പോൾ പോലീസ് അതിക്രമം തുടങ്ങി എന്ന് മഹിജ പറയുന്നു.
കെ എം ഷാജഹാനെയും, ഷാജിർഖനെയും, ഷാജിർഖാന്റെ ഭാര്യ മിനിയെയും തടയാൻ ഇത്ര വലിയ ഒരുക്കങ്ങൾ വേണമായിരുന്നോ ?
തോക്കുസാമിക്ക് പിന്നിൽ ആരാണ്? മഹിജക്കും കുടുംബത്തിനും വേണ്ടിയാണ് കെ എം ഷാജഹാനും , ഷാജിർഖാനും എത്തിയതെങ്കിൽ ജാമ്യം പോലുമില്ലാത്ത വകുപ്പ് ചുമത്തി അകത്താക്കിയത് രാഷ്ട്രീയ പകപോക്കലല്ലേ. ചുരുക്കം ചില നേതാക്കളൊഴികെ ആരും ഈ സംഭവങ്ങളെ ന്യായികരിക്കാൻ എത്തുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതല്ലേ? പിണറായി വിജയൻ എന്ന ഭരണാധികാരിക്ക് എവിടെയോ പിഴക്കുന്നുണ്ട്. കണ്ണൂർ രാഷ്ട്ര്യത്തിന്റെ ദാർഷ്ട്യമല്ല വിട്ടുവീഴ്ചയും കരുതലുമാണ് കേരളം പ്രതീക്ഷിക്കുന്നത്.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജിഷ്ണു പ്രണോയിയുടെ കുടുംബം ഒന്നടങ്കം നിരാഹാര സമരത്തിൽ. അമ്മ മഹിജയും സഹോദരൻ ശ്രീജിത്തും ആസ്പത്രിയിൽ നിരാഹാരസമരത്തിലാണ്. ജിഷ്ണുവിന്റെ അച്ഛൻ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുൾപ്പെടെ 15 പേർ മെഡിക്കൽ കോളേജ് വളപ്പിലും വ്യാഴാഴ്ച രാവിലെ നിരാഹരസമരം തുടങ്ങി.
പൊതുവെ, ഹർത്താലിന് എതിരായ കേരളം വ്യാഴാഴ്ച ഒരമ്മയുടെ വേദനയ്ക്കൊപ്പം അതിനോട് സഹകരിച്ചു. സമാനതകളില്ലാത്ത സമരത്തിനും പ്രതിഷേധത്തിനുമാണ് കേരളം സാക്ഷിയാകുന്നത്.
കൻ മരിച്ച് 90 ദിവസമായിട്ടും പ്രതികളെ പിടിക്കാത്തതിൽ വിഷമിച്ചിരിക്കുന്ന അമ്മയാണ് ഞാൻ. നീതിതേടിവന്ന അമ്മയോട് അവർ ചെയ്തത് നിങ്ങൾ കണ്ടതല്ലേ? ഞങ്ങളെ ദ്രോഹിച്ച പോലീസുകാർക്കെതിരേ നടപടിയെടുക്കണം. ചർച്ചയുമായി ഞങ്ങൾ സഹകരിക്കും. പക്ഷേ, പോലീസുകാർക്കെതിരേ നടപടിയെടുക്കണം. ഡി.ജി.പി.ക്ക് പരാതികൊടുക്കാൻ പോയപ്പോഴല്ലേ പോലീസ് ആക്രമിച്ചത്. എന്നെയും ബന്ധുക്കളെയും ആക്രമിച്ചവർക്കെതിരേ ആദ്യം നടപടിയെടുക്കട്ടെ. അതിനുശേഷം ചർച്ചയാകാം
-ജിഷ്ണുവിന്റെ അമ്മ മഹിജ
അമ്മയെ തല്ലാൻകാണിച്ച ആവേശം പ്രതികളെ പിടികൂടാൻ പോലീസ് കാണിക്കാത്തത് ഏറെ സങ്കടമായി... നെഹ്രു കോളേജ് ഉടമ കൃഷ്ണദാസിനോടുള്ളതുപോലെ പോലീസുകാരോടും ദേഷ്യംതോന്നുന്നു. കുടുംബം ഏറെ സ്‌നേഹിച്ച പ്രസ്ഥാനത്തിൽനിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. കഴിഞ്ഞവർഷത്തെ ജിഷ്ണുവിന്റെ വിഷുക്കണി പിണറായി വിജയനായിരുന്നു. ഇപ്രാവശ്യം കണികാണിക്കാൻ ജിഷ്ണുവില്ല. വിജയംകാണുന്നതുവരെ സമരംതുടരും -ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ.
പ്രതിഷേധം പടരുകയാണ്.
ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്‌ഥാനത്തുനിന്നു മാറ്റുന്നത് ആലോചിക്കണമെന്നു സിപിഎം കേന്ദ്ര നേതൃത്വം. സി പി എം കേരള നേതാക്കളും അമര്ഷത്തിലാണ്. സി പി ഐ പരസ്യമായി പലവട്ടം പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha