കേന്ദ്രവും കേരളവും തമ്മില്‍ എന്ത് വ്യതാസമാണുള്ളത് ? ബീഫും മദ്യവും കൂടി ഒഴുകുമ്പോള്‍
ഈ മദ്യനയത്തെ ആഴത്തില്‍ പഠിച്ചാല്‍ മോദിയുടെ പല ഉത്തരവുകളുടെയും സ്വഭാവം അതില്‍ തെളിഞ്ഞു വരും. ജൂലൈ ഒന്നു മുതല്‍ തുടങ്ങാനിരിക്കുന്ന പാനോത്സവങ്ങളുടെ മധുരചിന്തയില്‍ മുഴുകിയ നമുക്ക് അത്തരം വീണ്ടുവിചാരങ്ങള്‍ ഒന്നുമുണ്ടായില്ല. നിറഞ്ഞൊഴുകാന്‍ കാത്തിരിക്കുന്ന ഗ്ലാസുകള്‍ക്കു മുന്നിലേക്കു പോകും മുമ്പ് ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.
ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ആദ്യമായാണ് ഒരു ദേശിയ ദിനപത്രം മദ്യനയത്തെക്കുറിച്ച് ഒരു മുഖപ്രസംഗം എഴുതുന്നത് . അതും നയത്തെ വാനോളീ പുകഴ്ത്തിക്കൊണ്ട്. പുകഴ്ത്തിയത്. മുഖപ്രസംഗങ്ങള്‍ ഒരിക്കലും ഏകശിലയാകാറില്ല. ഖണ്ഡനവും മണ്ഡനവുമാണ് അതിന്റെ രീതിശാസ്ത്രം.മദ്യനയം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമല്ല ഇത്തരമൊരു മുഖപ്രസംഗം വന്നത്; അത് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് .മദ്യനയത്തെ കാര്യമായി പഠിച്ചു അതിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കികൊണ്ടാണ് ആ പത്രം ഇത്തരത്തില്‍ ഒരു മുഖപ്രസംഗം എഴുതിയത് .എന്തുകൊണ്ടാണ് മദ്യനയത്തെ അനുകൂലിക്കാമെന്ന് അകമേ എല്ലാവരും കരുതിയത്? മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ആശയവിനിമയം നടത്തി കൂട്ടായെടുത്ത ഒരു തീരുമാനമായിരുന്നില്ല ഇത്.മിക്കവാറും മലയാളികളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്ന ഈ മനോഗതിയാണ് അങ്ങേയറ്റം.അസ്വീകാര്യമാകുമായിരുന്ന ഒരു നയത്തെ ഏറ്റവും സ്വീകാര്യമായ ഒന്നായി അവതരിപ്പിക്കാന്‍ സര്‍ക്കാരിനും അവസരമൊരുക്കിയത്. വേഗം നടപ്പാക്കിയെന്ന ജാള്യത മറയ്ക്കാനേ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു സാരം.
മുന്‍സര്‍ക്കാര്‍ മദ്യനയം തട്ടിത്തെറുപ്പിച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ അത് തിരിച്ചെടുക്കയാണ് ചെയ്തത് . മദ്യനയത്തെ പിന്തുണച്ചു എല്ലാരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ബിജെപി എം എല്‍ എ രാജഗോപാല്‍ മാത്രം കേന്ദ്രത്തിന്റെ കശാപ്പു നിയന്ത്രണത്തെ പിന്തുണച്ചു. രണ്ടു കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. സഭ പ്രത്യേകമായി കൂടിയ ദിവസം വൈകിട്ട് മദ്യനയം പ്രഖ്യാപിച്ചത് സഭയോടുള്ള അവഹേളനമാണ് എന്നതാണ് ആദ്യത്തേത്. . പ്രതിപക്ഷത്തോടുള്ള നിരാസമാണത്. സഭയ്ക്കകത്ത് സര്‍ക്കാര്‍ പുതിയ നയത്തെപ്പറ്റിയുള്ള ഒരു സൂചനയും നല്‍കിയില്ല. പുറത്ത് ഇടത് മുന്നണി ആ നയത്തെ കൈയടിച്ചു പാസാക്കിക്കൊണ്ടിരിക്കുമ്പോള്‍ നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ബീഫ് വിഷയത്തില്‍ ഭരണപക്ഷത്തോട് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുകയായിരുന്നു.അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ, വഞ്ചനാപരമായ ഈ നടപടിയെ ആരും വിമര്‍ശിച്ചു കണ്ടില്ല.
ഇനി രണ്ടാമത്തെ കാര്യം. കശാപ്പ് നിരോധന വിജ്ഞാപനത്തെ വിമര്‍ശിച്ചുകൊണ്ട് പിണറായി പറഞ്ഞ പ്രധാനകാര്യം മലയാളിയുടെ ദീര്‍ഘായുസിനെ പറ്റിയാണ്.അക്കാര്യവും ആരും ചോദിച്ചില്ല.പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തും സമാനമായ ആശയക്കുഴപ്പമാണ്. മദ്യമായാലും സ്വാശ്രയ വിദ്യാഭ്യാസമായാലും നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും രാഷ്ട്രീയവുമായി .കൂടിക്കുഴഞ്ഞു കിടപ്പാണ്. ദേശീയ പാതയിലെ ബാര്‍ നിരോധന ഉത്തരവായാലും നീറ്റ് ഉത്തരവായാലും ചില ഒറ്റമൂലികളിലേക്ക് കോടതിയെങ്കിലും പോകുന്നത് അതുകൊണ്ട് ആശ്വാസം പകരുന്നതാണ്. നിയമത്തിലോ അല്ലെങ്കില്‍ നയത്തിലോ അവ്യക്തത ഉണ്ടാക്കി വിഷത്തെ സങ്കീര്‍ണമാക്കുന്ന ഭരണകൂട നടത്തിപ്പു രീതിയെ കുറേയെങ്കിലും ശുദ്ധീകരിക്കാന്‍ ഇത്തരം ഉത്തരവുകള്‍ക്ക് കഴിഞ്ഞേക്കും.കേന്ദ്രം കശാപ്പ് ചെയ്യുമ്പോള്‍ കേരളം മദ്ധ്യം വില്‍ക്കും
ഈ മദ്യനയത്തെ ആഴത്തില്‍ പഠിച്ചാല്‍ മോദിയുടെ പല ഉത്തരവുകളുടെയും സ്വഭാവം അതില്‍ തെളിഞ്ഞു വരും. ജൂലൈ ഒന്നു മുതല്‍ തുടങ്ങാനിരിക്കുന്ന പാനോത്സവങ്ങളുടെ മധുരചിന്തയില്‍ മുഴുകിയ നമുക്ക് അത്തരം വീണ്ടുവിചാരങ്ങള്‍ ഒന്നുമുണ്ടായില്ല. നിറഞ്ഞൊഴുകാന്‍ കാത്തിരിക്കുന്ന ഗ്ലാസുകള്‍ക്കു മുന്നിലേക്കു പോകും മുമ്പ് ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.
ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ആദ്യമായാണ് ഒരു ദേശിയ ദിനപത്രം മദ്യനയത്തെക്കുറിച്ച് ഒരു മുഖപ്രസംഗം എഴുതുന്നത് . അതും നയത്തെ വാനോളീ പുകഴ്ത്തിക്കൊണ്ട്. പുകഴ്ത്തിയത്. മുഖപ്രസംഗങ്ങള്‍ ഒരിക്കലും ഏകശിലയാകാറില്ല. ഖണ്ഡനവും മണ്ഡനവുമാണ് അതിന്റെ രീതിശാസ്ത്രം.മദ്യനയം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമല്ല ഇത്തരമൊരു മുഖപ്രസംഗം വന്നത്; അത് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് .മദ്യനയത്തെ കാര്യമായി പഠിച്ചു അതിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കികൊണ്ടാണ് ആ പത്രം ഇത്തരത്തില്‍ ഒരു മുഖപ്രസംഗം എഴുതിയത് .
എന്തുകൊണ്ടാണ് മദ്യനയത്തെ അനുകൂലിക്കാമെന്ന് അകമേ എല്ലാവരും കരുതിയത്? മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ആശയവിനിമയം നടത്തി കൂട്ടായെടുത്ത ഒരു തീരുമാനമായിരുന്നില്ല ഇത്.മിക്കവാറും മലയാളികളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്ന ഈ മനോഗതിയാണ് അങ്ങേയറ്റം.അസ്വീകാര്യമാകുമായിരുന്ന ഒരു നയത്തെ ഏറ്റവും സ്വീകാര്യമായ ഒന്നായി അവതരിപ്പിക്കാന്‍ സര്‍ക്കാരിനും അവസരമൊരുക്കിയത്. വേഗം നടപ്പാക്കിയെന്ന ജാള്യത മറയ്ക്കാനേ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു സാരം.
മുന്‍സര്‍ക്കാര്‍ മദ്യനയം തട്ടിത്തെറുപ്പിച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ അത് തിരിച്ചെടുക്കയാണ് ചെയ്തത് . മദ്യനയത്തെ പിന്തുണച്ചു എല്ലാരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ബിജെപി എം എല്‍ എ രാജഗോപാല്‍ മാത്രം കേന്ദ്രത്തിന്റെ കശാപ്പു നിയന്ത്രണത്തെ പിന്തുണച്ചു. രണ്ടു കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. സഭ പ്രത്യേകമായി കൂടിയ ദിവസം വൈകിട്ട് മദ്യനയം പ്രഖ്യാപിച്ചത് സഭയോടുള്ള അവഹേളനമാണ് എന്നതാണ് ആദ്യത്തേത്. പ്രതിപക്ഷത്തോടുള്ള നിരാസമാണത്. സഭയ്ക്കകത്ത് സര്‍ക്കാര്‍ പുതിയ നയത്തെപ്പറ്റിയുള്ള ഒരു സൂചനയും നല്‍കിയില്ല. പുറത്ത് ഇടത് മുന്നണി ആ നയത്തെ കൈയടിച്ചു പാസാക്കിക്കൊണ്ടിരിക്കുമ്പോള്‍ നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ബീഫ് വിഷയത്തില്‍ ഭരണപക്ഷത്തോട് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുകയായിരുന്നു.അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ, വഞ്ചനാപരമായ ഈ നടപടിയെ ആരും വിമര്‍ശിച്ചു കണ്ടില്ല..
ഇനി രണ്ടാമത്തെ കാര്യം. കശാപ്പ് നിരോധന വിജ്ഞാപനത്തെ വിമര്‍ശിച്ചുകൊണ്ട് പിണറായി പറഞ്ഞ പ്രധാനകാര്യം മലയാളിയുടെ ദീര്‍ഘായുസിനെ പറ്റിയാണ്.അക്കാര്യവും ആരും ചോദിച്ചില്ല.പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തും സമാനമായ ആശയക്കുഴപ്പമാണ്. മദ്യമായാലും സ്വാശ്രയ വിദ്യാഭ്യാസമായാലും നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും രാഷ്ട്രീയവുമായി .കൂടിക്കുഴഞ്ഞു കിടപ്പാണ്. ദേശീയ പാതയിലെ ബാര്‍ നിരോധന ഉത്തരവായാലും നീറ്റ് ഉത്തരവായാലും ചില ഒറ്റമൂലികളിലേക്ക് കോടതിയെങ്കിലും പോകുന്നത് അതുകൊണ്ട് ആശ്വാസം പകരുന്നതാണ്. നിയമത്തിലോ അല്ലെങ്കില്‍ നയത്തിലോ അവ്യക്തത ഉണ്ടാക്കി വിഷത്തെ സങ്കീര്‍ണമാക്കുന്ന ഭരണകൂട നടത്തിപ്പു രീതിയെ കുറേയെങ്കിലും ശുദ്ധീകരിക്കാന്‍ ഇത്തരം ഉത്തരവുകള്‍ക്ക് കഴിഞ്ഞേക്കും
https://www.facebook.com/Malayalivartha