ഇരയോട് നീതിയില്ലേ അമ്മേ; അമ്മയില്‍ നടക്കുന്നത് അനീതി മാത്രമെന്ന് സോഷ്യല്‍ മീഡിയ
അമ്മയല്ല ഇതു തല തെറിച്ച അപ്പന്മാരുടെ കൂട്ടായ്മ. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം താരങ്ങളെ ചീത്ത വിളിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പരിഹാസം കത്തിപ്പടരുന്നു.
ഇടതുപക്ഷത്തെ നയിക്കേണ്ട എംപിയും രണ്ട് എംഎല്‍എമാരും നടിയുടെ മാനത്തോടൊപ്പം ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നടന്റെ സുരക്ഷയ്ക്കും പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ച. ഭാര്യയെ ഉപേക്ഷിച്ചു പോയ രണ്ട് എംഎല്‍എമാരും അവര്‍ക്കു പിന്തുണ അറിയിക്കുന്ന സിദ്ദിഖിനും സ്ത്രീ വെറുക്കപ്പെട്ടവളാകാം. എപ്പോള്‍ വേണമെങ്കിലും വലിച്ചെറിയേണ്ട വസ്തു മാത്രമാകാം.
ഇവരുടെ ആക്രോശം ആര്‍ക്കുവേണ്ടി. ഭരണത്തിന്റെ അഹങ്കാരത്തില്‍ പോലീസിനെ ചൊല്‍പ്പടിക്കു നിര്‍ത്താം എന്ന ഹുങ്ക് . പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. രമേശ് ചെന്നിത്തലയുടെ ഉറ്റസുഹൃത്തായ ദിലീപിനെതിരെ വിമര്‍ശനങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വം പറഞ്ഞു കഴിഞ്ഞു.
മമ്മൂട്ടിയും ജോണ്‍ ബ്രിട്ടാസും എത്ര ദീനാനുകമ്പ കാട്ടിയാലും നടിക്കെതിരെ നടന്ന അക്രമത്തെ അപലപിച്ചു ഭരണകക്ഷിയില്‍ തന്നെ ചിലരെങ്കിലും രംഗത്തു വന്നു.
ഗൂഢാലോചന നടന്നു എന്നു ഇപ്പോള്‍ പോലീസ് ഉറപ്പിച്ചു പറയുന്നു. അന്വേഷണം ഇനിയും ശക്തമാക്കണമെന്ന് ഡിജിപി സെന്‍കുമാര്‍. കിട്ടിയവനെ അകത്തിട്ട് കേസ് അവസാനിപ്പിച്ചു കൂടെ എന്ന് നടന്‍ സിദ്ദിഖ് എല്ലാം തമാശയിലൊതുക്കി അമ്മയെ നയിക്കുന്ന ഇന്നസെന്റ്.
മലയാള സിനിമാതാരങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ ഇത്രയേറെ നാണം കെടുന്നത് ഇതാദ്യം. കലാബോധം മറന്ന് കച്ചവടത്തിലേയ്ക്കും അധോലോക ശൈലി യിലേയ്്ക്കും സിനിമാ ലോകം വളര്‍ന്നപ്പോള്‍ ചിലരെ രാഷ്ട്രീയത്തിലും ഭരണക്കാര്‍ക്കിടയിലും പ്രതിഷ്ഠിച്ചു. ആരെയും വെല്ലുവിളിക്കാനും നിയമത്തെ ചുരുട്ടിക്കൂട്ടാനും അഹന്ത കൂട്ടായപ്പോള്‍ സമൂഹമുണര്‍ന്നു. ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തിനുവേണ്ടി ചോദ്യങ്ങളാവര്‍ത്തിക്കുന്നു. സത്യം കുഴിച്ചു മൂടരുതെന്ന് ചിലരെങ്കിലും വിളിച്ചു പറയുന്നു.
നല്ല കഥയെഴുതുന്നവരും സംവിധാനം ചെയ്യുന്നവരും അഭിനയിക്കുന്നവരും നിറഞ്ഞാടുന്ന ഈ തിരക്കഥയുടെ ക്ലൈമാക്‌സ് ഇങ്ങനെ വരുമെന്ന് കരുതിയില്ല. എസ് എന്‍ സ്വാമി പറഞ്ഞപോലെ ഇതു ക്ലൈമാക്‌സല്ല ഒരു ട്വിസ്റ്റാണ് ക്ലൈമാക്‌സിലേയ്ക്കുള്ള ട്വിസ്റ്റ്. ഇനി ചിലപ്പോള്‍ നായകന്‍ വില്ലനാകാം. പുതിയ ചില അവതാരങ്ങളുമുണ്ടാകാം. ജനം കല്ലെറിയുന്നതിനുമുമ്പ് സത്യം അന്വേഷിച്ചു കണ്ടെത്തണം.
രാഷ്ട്രീയ നേതൃത്വവും പോലീസും സിനിമയിലെ മെഗാതാരങ്ങളും ചേര്‍ന്ന് അച്ചു തണ്ടില്‍ തിരിയുന്ന അന്വേഷണ നാടകങ്ങളല്ല കേരളത്തിനാവശ്യം. സത്യത്തിലേയ്ക്കു വഴി തുറക്കുന്ന നേരിന്റെ അന്വേഷണമാണ്. ഇവിടെ ഒരു സ്ത്രീയുടെ മാനത്തിന്റെ കണ്ണീരുണ്ട്.
https://www.facebook.com/Malayalivartha