സിനിമയുടെ ഈ സുനാമി വാര്‍ത്തയില്‍ മലയാളിവാര്‍ത്തക്ക് പറയാനുളളത്
നടിക്കെതിരെയുണ്ടായ ആക്രമണത്തിനു തൊട്ടടുത്ത മണിക്കുറുകളില്‍ ഗൂഡാലോചന സംബന്ധിച്ച ആദ്യ വാര്‍ത്ത പുറത്ത് വിട്ടത് മലയാളി വാര്‍ത്തയാണ്.
പീഡിപ്പിക്കപ്പെട്ട നടിയെ മുന്‍പ് മലയാള സിനിമയില്‍ നിന്നൊഴിവാക്കിയ പിന്നാമ്പുറക്കഥകളാണ് അന്നു മലയാളിവാര്‍ത്ത കേരളത്തെ ഓര്‍മ്മിപ്പിച്ചത്. തുടര്‍ന്ന് അന്വേഷണദ്യോഗസ്ഥരില്‍ ഒരാളുമായുണ്ടായ മലയാളിവാര്‍ത്ത എഡിറ്ററുടെ സ്വകാര്യ സംഭാഷണത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയില്‍ നിന്ന് പരിചിതനായ ഒരു വ്യക്തിയില്‍ നിന്നുണ്ടായ ക്വട്ടേഷന്‍ സൂചന മലയാളിവാര്‍ത്ത വ്യക്തമാക്കി. ആദ്യമായി കേരളത്തോട് പറഞ്ഞു.
അന്നു രാത്രി മലയാളിവാര്‍ത്ത എഡിറ്റര്‍ക്ക് വന്ന അജ്ഞാത ഫോണ്‍ ഭീഷണിയും സൈബര്‍ ആക്രമങ്ങളും ദിലീപ് നേരിട്ട് ചെയ്യിച്ചതാണ് എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. പിറ്റേന്നു തന്നെ ഇത്തരം ആക്രമണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ഭീഷണി വിവരങ്ങളും ഡി.ജി.പി ക്ക് കൈമാറാനായി ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ പ്രസിഡന്റിനും ഭാരവാഹികള്‍ക്കും കൈമാറി.
ഭീഷണിയും ഫേസ്ബുക്ക് ആക്രമണവും തുടര്‍ന്നു. മലയാളിവാര്‍ത്ത എഡിറ്ററെ ഞങ്ങളെടുക്കും എന്നുളള ഭീഷണി കുടുംബാംഗങ്ങളുടെ മെസ്സേജ് ബോക്‌സില്‍ വരെ ഇട്ട് ഭീഷണി തുടന്നു.
വാര്‍ത്തയുടെ കാര്യത്തില്‍ തികച്ചും കരുതലോടെ സൂക്ഷ്മതയോടെ ഞങ്ങള്‍ നീങ്ങി. വായനക്കാര്‍ക്ക് അവശ്വസനീയമെന്നു തോന്നിയ പല യാഥാര്‍ത്ഥ്യങ്ങളും ഞങ്ങള്‍ കേരള മനസ്സാക്ഷിയുടെ മുന്നില്‍ വച്ചു. ചാനലുകള്‍ വാര്‍ത്തയാക്കി.
പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നു പോലീസ് തൂക്കിയെടുത്ത് ജീപ്പിലേക്കിടുമ്പോള്‍ എന്നെക്കൊണ്ടിതു ചെയ്യിപ്പിച്ചതാണ് എന്നുളള മൊഴി അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയത് ഞങ്ങളുടെ നിഗമനം ശരിയെന്ന് ഉറപ്പിക്കുന്നതായിരുന്നു. ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തതും മലയാളിവാര്‍ത്ത തന്നെ.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് ഈ എഡിറ്റോറിയല്‍ പോളിസി തന്നെയാണ് മലയാളിവാര്‍ത്തയെ നയിക്കുന്നതും.
മാധ്യമപ്രവര്‍ത്തനത്തില്‍ അധോലോക പ്രവര്‍ത്തനശൈലിക്കുടമയായവരെ തുറന്നു കാട്ടുമ്പോളുണ്ടാകുന്ന ഭീഷണിയും വിരട്ടലുകളും ഞങ്ങള്‍ കാര്യമാക്കിയില്ല. നിര്‍ഭയ പത്രപ്രവര്‍ത്തനം, സത്യം പുറത്തുവരണമെന്ന ജാഗ്രത. മലയാളിവാര്‍ത്ത ടീം ഒരുമിച്ചു നീങ്ങി.
ഗൂഢാലോചനയുടെ ചുരുളഴിയുന്ന ഓരോ ഘട്ടങ്ങളും അതീവ സൂക്ഷ്മതയോടെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പതിനായിരങ്ങള്‍ ഷെയര്‍ ചെയ്ത വാര്‍ത്താ ലിങ്കുകള്‍ ഒടുവില്‍ ബൈജു കൊട്ടാരക്കരയുടെ തുറന്നു പറച്ചിലുകളോടെ ചാനല്‍ ചര്‍ച്ചകള്‍ സജീവമാക്കിയും മലയാളിവാര്‍ത്തയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് കഴിഞ്ഞു.
സത്യം ജയിക്കും. അത് ജനങ്ങളുടെ അവകാശമാണ്. കിംഗ് ലയര്‍ പറഞ്ഞ പച്ചക്കളളങ്ങള്‍ അതേ നാണയത്തില്‍ പൊളിച്ചടുക്കി. ഓരോ വാര്‍ത്തയും ഓരോ സന്ദേശങ്ങളായിരുന്നു. ഇത്തരം വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ കമന്റുകൊണ്ടും ശരിയായ വിലയിരുത്തലുകള്‍ കൊണ്ടും ഞങ്ങളെ പ്രോത്സാഹിപ്പിച്ച വായനക്കാര്‍ക്ക് നന്ദി.
ഒരിക്കല്‍ കേരളത്തിന്റെ ജനപ്രിയനായിരുന്ന നടന്‍ കൊടും ക്രിമിനലായി പ്രതിനായകനായി മാറുന്ന കാഴ്ച. മലയാള സിനിമയുടെ ഈ സുനാമി വര്‍ത്തക്കുമപ്പുറം സിനിമാലോകത്ത് നിന്ന് പൊട്ടിയൊലിക്കുന്ന വിഴുപ്പുകളുടെ ദുര്‍ഗന്ധം വാര്‍ത്തകളെ പോലും മലിനമാക്കുന്നു.
ഇത് താരപരിവേഷമാണ്, ഗുണ്ടാനേതാവിന്റെ വീഴ്ചയുടെ മാത്രം കഥയല്ല. മലയാള സിനിമയുടെ നേര്‍ക്കാഴ്ചയാണ്. വാര്‍ത്തകള്‍ ഇനിയും തുടരും.
https://www.facebook.com/Malayalivartha