ഭിക്ഷാടകരോട് സഹതാപം തോന്നി പണം നൽകുന്നവരോട് ഒരു ചോദ്യം , ഈ നൂറ്റാണ്ടിലും ഇങ്ങനെ ഭിക്ഷ എടുത്ത് ജീവികേണ്ട സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടോ ?
ഭിക്ഷ യാചിച്ചുവരുന്നവരോട് സഹതാപം തോന്നി പണം നൽകുന്ന സമൂഹമേ... ഒരുനിമിഷം ഒന്ന് മാറി ചിന്തിക്കു... ഈ നൂറ്റാണ്ടിലും ഇങ്ങനെ ഭിക്ഷ എടുത്ത് ജീവികേണ്ട സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടോ ?
ഈ അടുത്ത ദിവസങ്ങളിൽ തന്നെ നമ്മുടെ വീടുകളിലും പരിസരത്തുമായി എത്രത്തോളം ഭിക്ഷാടകരെ നാം കണ്ടു എന്ന് ഒരു നിമിഷം ആലോചിച്ച് നോക്കു... അവരാരും തന്നെ നമ്മുടെ നാട്ടുകാരെ അല്ല. അവശരായ വൃദ്ധരും അല്ല. പണിയെടുത്ത് ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള ആരോഗ്യമുള്ളവർ തന്നെയാണ്. പിന്നെയെന്തിന് അവർ ഭിക്ഷ യാചിക്കണം. ഒരിക്കലെങ്കിലും ഇതിനെപറ്റി ആലോചിച്ചു നോക്കിയിട്ടുണ്ടോ. ഇതുവരെയും ആലോചിച്ചിട്ടില്ലായെങ്കിൽ ഇനിയെങ്കിലും ആലോചിക്കണം. കാരണം സന്തോഷമായി ഏതെങ്കിലും വീടിന്റെ മുറ്റത്ത് കളിച്ചു നടക്കേണ്ടതും വിദ്യാഭ്യാസം നേടേണ്ടതുമായ പ്രായത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ കൺവെട്ടത്തിൽ നിന്നും അകലെ മറ്റാരുടെയോ കൈയിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങുന്ന അവസ്ഥയിലേക്ക് മാറും. ഒരുപക്ഷെ നഷ്ടമായ നമ്മുടെ കുഞ്ഞുങ്ങളെ നാളുകൾക്ക് ശേഷം ഏതെങ്കിലും അമ്പല നടയിലോ റെയിൽവേ സ്റ്റേഷനുകളിലോ ബസ് സ്റ്റാന്റുകളിലോ തിരിച്ചറിയാൻ പോലും പറ്റാത്ത വിധം മാറിയ രൂപത്തിൽ കണ്ടു മുട്ടേണ്ടി വരും. പൊന്നോമനകളെ ജീവനു തുല്യം സ്നേഹിക്കുന്ന നാം എന്തിനു ഇങ്ങനെയൊരു അവസ്ഥയ്ക്ക് വഴിവക്കണം?
ആർക്കും വേണ്ടാതെ അനാഥമായി കിടക്കുന്ന സാധനങ്ങൾ കൈക്കലാക്കി കൊണ്ടുപോകുന്ന ലാഘവത്തോടെയാണ് നമ്മുടെ കുഞ്ഞുങ്ങളെയും നഷ്‍ടമാകുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ അങ്ങനെ അനാഥരാണോ... ഒന്ന് നോക്കിയാൽ കഷ്ടപ്പെട്ട് സമ്പാദിച്ച നമ്മുടെ പണത്തിലെ ഒരു ചെറു വിഹിതമായാലും വളരെ സഹതാപത്തോടുകൂടി യാചക വേഷത്തിൽ വരുന്ന ഇത്തരം രാക്ഷസന്മാർക്ക് കൊടുക്കുമ്പോൾ അതൊരിക്കലും ഒരു പുണ്യ പ്രവർത്തിയാകുന്നില്ല ജീവിതത്തിൽ നാം ചെയ്യുന്ന വലിയൊരു തെറ്റാണ് അത്.
കുട്ടികൾ അടക്കമുള്ള യാചക സംഘങ്ങൾക്ക് കൈയിൽ നിന്നും പണം നൽകുമ്പോൾ അതുവഴി ബാല ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഇല്ലായ്മ ചെയ്യണമെങ്കിൽ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം സ്വന്തം പഞ്ചായത്തിലോ ഗ്രാമ പ്രദേശങ്ങളിലോ ഭിക്ഷാടകരോ മറ്റു കച്ചവടക്കാരോ അപരിചിതരായ പിരിവു കാരോ എത്താതിരിക്കാൻ ബസ് സ്റ്റോപ്പുകളിലും റോഡിലും വന്നിറക്കുന്നവരെ അവിടെ വച്ച് തന്നെ തിരിച്ചയക്കുക നമ്മൾ കെടുക്കുന്ന തുച്ചം നാണയത്തുട്ടുകളല്ല അവർക്കാവശ്യം മറിച്ച് നമ്മുടെ വീടിനെ കുറിച്ചുള്ള വിവരങ്ങളാണ്. ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന അവർ ആളില്ലാത്ത സമയം വീടുകളിൽ മോഷണത്തിനായി വരുന്നു. കുട്ടികൾ ഉള്ള വീടുകൾ അവർ പ്രത്യേകം കണ്ടു വച്ചതിനുശേഷം ആ വീടുകൾക്ക് അടയാളം വയ്ക്കുന്നു. തുടർന്ന് പദ്ധതികളിലൂടെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ മിഠായിയോ കളിപ്പാട്ടമോ കാണിച്ച് പ്രലോഭനത്തിലൂടെ തട്ടികൊണ്ട് പോകുന്നു.
ഒരുപക്ഷെ തട്ടിക്കൊണ്ടു പോയവരിൽ നിന്ന് കുട്ടികളെ തിരികെ കിട്ടിയാൽ തന്നെ അവർ പൂർണ ആരോഗ്യവാന്മാരായിരിക്കില്ല. കുട്ടികൾ അംഗവൈകല്യം സംഭവിച്ചവരായിരിക്കും. കൈകാലുകൾ ഒടിഞ്ഞതോ ദേഹമാസകലം പൊള്ളലും മുറിവും ഏറ്റതോ ഒക്കെ ആയിരിക്കും . പോരാത്തതിന് കിഡ്‌നി പോലുള്ള ആന്തരാവയവങ്ങളും നഷ്ടമായിരിക്കും. എന്തിനാണ് നമ്മൾ തന്നെ അതിന് കാരണമാകുന്നത്.
കൈക്കുഞ്ഞുങ്ങളെ ദിവസ വാടകയ്‌ക്കെടുത്താണ് ചില യാചകരെത്തുന്നത്. പകല്‍ സമയം യാചനക്കായി കുട്ടികള്‍ ഒപ്പമുണ്ടാകുമ്പോള്‍ സഹതാപമുണ്ടാക്കി പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. പകൽ മുഴുവൻ ഭിക്ഷ യാചിച്ച് നടന്നാലും ഇതിനായി ഉപയോഗിക്കപ്പെടുന്ന കുട്ടികൾക്ക് വേണ്ട രീതിയിൽ ഭക്ഷണമോ സംരക്ഷണമോ ലഭിക്കുന്നില്ല. കുട്ടികളുള്ള വീട് നോക്കി വച്ചിട്ട് പിന്നീടു ലോബികളുടെസഹായത്തോടെ കടത്തികൊണ്ടു പോകുകയാണ് പതിവ്. വന്‍ റാക്കറ്റുകള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തക്കുന്നു. നഗരങ്ങളില്‍ വൈകുന്നേരം ആകുന്നതോടെ മദ്യപിച്ചു ലക്കു കെട്ട യാചകരെയും കാണാം.
മദ്യ- ലോട്ടറി മാഫിയയെപ്പോലെ നമ്മുടെ നാട്ടിൽ വളർന്നു വരുന്ന മറ്റൊരു സംഘമാണ് ഇവരും അതുകൊണ്ടുതന്നെ അതിനെ അത്ര പെട്ടെന്നു ഇല്ലാതാക്കാനോ നിരോധിക്കാനോ സാധിക്കില്ല. അതു വ്യക്തമാക്കുന്നതാണ് ഹൈദരാബാദ് നഗരത്തിൽ മാത്രം 14,000 ഭിക്ഷക്കാരുണ്ടെന്നും ഇതില്‍ 1500 ഓളം പേർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കുട്ടികളാണെന്നും കണ്ടെത്തിയതിനെ തുടർന്നു ഉണ്ടാക്കിയ നിയമം വെച്ചു 2017 ഭിക്ഷാടനം നിരോധിച്ചപ്പോൾ വൻ പ്രതിഷേധവുമായി ഈ ലോബി മുന്നോട്ട് വന്നത്.
ഒരുപക്ഷെ ഇത്തരം ബാല ഭിക്ഷാടകർ ഇങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ എന്ന് വിചാരിച്ച് കണ്ണടയ്ക്കുന്നതാണെങ്കിൽ അവിടെ തെറ്റി. ഇവർകിടയിൽ പെട്ടു പോവുന്ന കുട്ടികളെ പുനരധിവസിപ്പിക്കാനും സംരെക്ഷിക്കാനും ഒരുപാട് സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രാർത്തകരും നമുക്കൊപ്പം ഉണ്ട്. അതുകൊണ്ട് ഒരു മാറ്റത്തിനായി നമുക്ക് ഒരുമിച്ച് പോരാടാം.
ഇനിയൊരു ഭിക്ഷക്കാരനു പണം നൽകുമ്പോൾ ഒരുകാര്യം ഓർക്കുക നമ്മുടെ ഒരുമാസത്തെ സമ്പാദ്യത്തെക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് ഭിക്ഷയിലൂടെ അവർ സമ്പാദിക്കുന്നതെന്ന കാര്യം. കൂടാതെ നമ്മുടെ ആരുടെയൊക്കെയോ കുഞ്ഞുങ്ങളെ കുരുതികൊടുത്ത് ലക്ഷങ്ങൾ നേടുന്ന ബിസിനസിൽ താനും പങ്കാളിയായിരിക്കുന്നു എന്നും ഓർക്കുക.
മാറ്റത്തിനായി ഒരുമിച്ച് പോരാടാം
ബാല ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുത് ...
ഭിക്ഷ നൽകില്ലെന്ന തീരുമാനം കൈക്കൊള്ളുക ...
https://www.facebook.com/Malayalivartha