സിപിഐയുടെ ആദർശ പ്രതിച്ഛായ അറബിക്കടലിൽ ; പ്രതിരോധത്തിലാഴ്ത്തി വയനാട് മിച്ച ഭൂമിയിടപാട് ; പൊതുജന പിന്തുണ നേടിയെടുത്ത സിപിഐ യുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത്
സിപിഐയുടെ മൂന്നാം ഭൂമി വിവാദവും തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റവും സിപിഎമ്മിനെ പ്രതിയോരോധത്തിലാക്കി. പൊതുജന പിന്തുണ നേടിയെടുത്ത സിപിഐ യുടെ ഇരട്ടത്താപ്പ് വയനാട് ഭൂമിയിടപാടിലൂടെ മറനീക്കി പുറത്തുവന്നു. ജില്ലാ സെക്രട്ടിറിതന്നെ മിച്ച ഭൂമി മറിച്ചു വിൽക്കാൻ ഇടനിലക്കാരനായി. അവസാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സ്ഥാനമൊഴിയുന്നു എന്ന് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുതര പരസ്യമായി രംഗത്തും..
നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ 20 ലക്ഷം കൈക്കൂലിയും 20 ലക്ഷം രൂപ സ്ഥല വിലയായും നല്‍കിയാല്‍ മതി. ഇതിന് മുഖ്യകണ്ണിയായി നില്‍ക്കുന്നതോ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ യുടെ വയനാട് ജില്ലാ സെക്രട്ടറിയും. സിപിഐ വയനാട് ജില്ലാ സെക്രട്ടറി, ഡപ്യൂട്ടി കളക്ടര്‍, തുടങ്ങി തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകം, റവന്യൂ മന്ത്രിയുടെ ഓഫീസ് അങ്ങനെ നീളുന്നു അഴിമതിയുടെ നീണ്ട കണ്ണികൾ.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭൂമിക്കായി നെട്ടോട്ടമോടുന്ന ഘട്ടത്തിലാണ് ജില്ലയിലെ ഭരണരാഷ്ട്രീയ രംഗത്തുള്ളവറം റവന്യു ഉദ്യോഗസ്ഥരും സർക്കാർ ഭൂമി മറിച്ച് വിൽക്കുന്നത് അധികാരം ഉപയോഗിച്ച് വന്‍തോതില്‍ കൊള്ള നടത്തുന്നത്. അഴിമതി രഹിത സര്‍ക്കാര്‍ എന്ന പ്രഖ്യാപനവുമായി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
വയനാട്ടില്‍ തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയ, ഭരണ കേന്ദ്രങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് തരപ്പെടുത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ടിരുന്നു. ഇടനിലക്കാരന്‍ വയനാട് സ്വദേശി കുഞ്ഞുമുഹമ്മദ്, വയനാട് ഡപ്യൂട്ടി കളക്ടര്‍ സോമരാജന്‍, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുതര എന്നിവര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ സഹായം നല്‍കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
മൂന്നാറിലെയും തിരുവനന്തപുരം ലോ അക്കാദമിയിലെയും ഭൂമി ഇടപാടുകളില്‍ ശക്തമായ നിലപാട് ആവശ്യപ്പെട്ട സി.പി.ഐ പൊന്തന്‍പുഴ വനഭൂമി പ്രശ്‌നത്തിലും ഹരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയുടെ കാര്യത്തിലും സ്വകാര്യവ്യക്തികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികള്‍ അട്ടിമറിക്കപ്പെടുകയായിരുന്നു.
2007 ല്‍ ഹാരിസണിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതുമയി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിന് അഞ്ച് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടമസമില്ലെന്ന് ജസ്‌റ്റീസ് എല്‍. മനോഹരന്‍ കമ്മിറ്റി മന്ത്രസഭാ ഉപസമിതിക്കു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അന്ന് ഇതിനുള്ള നടപടിക്രമങ്ങള്‍ പഠിക്കാന്‍ എന്ന പേരില്‍ അസിസ്‌റ്റന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റിയെ വയ്‌ക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തത്. വീണ്ടും ഒരു കാരണവുമില്ലാതെ ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണം എന്ന് അഭ്യര്‍ഥിച്ച് സര്‍ക്കാര്‍ 2011 ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയാണ് ചെയ്‌തത്. ഒന്നിനു പിറകെ ഒന്നായി ആറ് ഹൈക്കോടതി ബെഞ്ചുകളാണ് ഹാരിസണിന് എതിരായ കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും അന്ന് പിന്‍മാറിയത്. കൂടാതെ ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മുപ്ലിവാലി എസ്‌റ്റേറുമായി ബന്ധപ്പെട്ട 2009 ലെ കേസില്‍ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയില്‍ ഒത്തുകളിക്കുകയാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്‌തത്. മുപ്ലിവാലയിതേടക്കം കേരളത്തിലെ കൈവശഭൂമിയില്‍ ഹാരിസണ്‍ മലയാളത്തിന് യാതൊരു അവകാശവും ഇല്ലെന്നു വ്യക്‌തമാക്കുന്ന നിവേദിത പി. ഹരന്‍ റിപ്പോട്ട്, ജസ്‌റ്റീസ് എല്‍. മനോഹരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്നിവ അന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാതെ പൂഴ്‌ത്തിവെച്ചു. ഇടതുപക്ഷ ഭരണ കാലത്ത് സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വിവിധ എസ്‌റ്റേറ്റുകളിലെ പതിനയ്യായിരത്തില്‍പരം ഏക്കര്‍ സ്‌ഥലം ഹാരിസണ്‍ അനധികൃതമായി വില്‍ക്കുകയും ചെയ്‌തു.
ഹാരിസണ്‍ കേസ് നന്നായി നടത്തിക്കൊണ്ടിരുന്ന ഗവണ്‍മെന്റ് പ്ലീഡര്‍ സുശീലാ ഭട്ടിനെ കേസിന്റെ അന്തിമഘട്ടത്തില്‍ സി.പി.ഐ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് റവന്യൂമന്ത്രി മാറ്റിയിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സുശീലാഭട്ടിനെ ഗവ. പ്ലീഡറായി നിയമിച്ചത്. യു.ഡി.എഫ് സര്‍ക്കാരും അവരെ നിലനിര്‍ത്തി. ഇക്കാലയളവില്‍ ഒരു ലക്ഷത്തോളം ഏക്കര്‍ പാട്ടഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരുന്നു. ഹാരിസണ്‍ 75,000 ഏക്കര്‍ഭൂമിയാണ് സംസ്ഥാനത്ത് കൈവശം വച്ചിരിക്കുന്നത്. ടാറ്റ അനധികൃതമായി പാട്ടംഭൂമി കൈവശം വച്ചെന്ന കേസിലും സുശീലാ ഭട്ടാണ് സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്.
സര്‍ക്കാര്‍ റോഡ് കെട്ടിയടച്ച സ്വകാര്യ പ്ലാന്റേഷനെതിരെ ഇടുക്കിയില്‍ ബി.എസ് ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. അതേസമയം ഇതിലുണ്ടായ അനിഷ്ടത്തെ തുടര്‍ന്നാണ് സി.പി.ഐ നേതൃത്വം ബി.ജി മോള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാതിരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha