എ.വി.ജോര്‍ജിന് സസ്‌പെന്‍ഷന്‍ ചിരിക്കുന്നത് ദിലീപും സംഘവും... വാരപ്പുഴ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സസ്പന്റ് ചെയ്തതോടെ ദിലീപിനെ അനുകൂലിക്കുന്നവര്‍ ആവേശത്തില്‍; തന്നെ അന്യായമായി കുടുക്കാന്‍ സിനിമാ രംഗത്തെ ഒരു പ്രമുഖന്‍ ശ്രമിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വമായ അപവാദപ്രചരണം നടക്കുന്നുണ്ടെന്നും എ.വി.ജോര്‍ജ്
ശ്രീജിത്തിന്റെ വാരപ്പുഴ കസ്റ്റഡി മരണക്കേസില്‍ കേസ് അന്വേഷിച്ച അന്നത്തെ ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ സസ്പന്റ് ചെയ്തതോടെ ദിലീപിന്റെ അനുയായികള്‍ ആവേശത്തിലാണ്. ദിലീപിനെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റുചെയ്യുന്നതിനും ജാമ്യം കിട്ടാതിരിക്കാനും മുന്‍കൈയെടുത്ത ആലുവ എസ് പിയായിരുന്നു എ.വി.ജോര്‍ജ്. ജോര്‍ജിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ദിലീപെന്ന ജനപ്രിയ നടനെ അന്ന് ജയിലിലാക്കാന്‍ കഴിഞ്ഞത്.
പൊതുജനങ്ങളുടെ നിറഞ്ഞ കൈയ്യടിയേറ്റുവാങ്ങാന്‍ ഇതോടെ എ.വി.ജോര്‍ജിനായി. ദിലീപിന് ജാമ്യം കിട്ടാതിരിക്കാന്‍ ഏറ്റവും അധികം പ്രവര്‍ത്തിച്ചത് ജോര്‍ജായിരുന്നു. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന എ.വി.ജോര്‍ജിനെതിരെ അന്നു തന്നെ ദിലീപ് അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എ.വി.ജോര്‍ജ് ശക്തനായി തന്നെ നിലകൊണ്ടു. ജോര്‍ജിന് പോലീസ് തലപ്പത്തുനിന്നും ഭരണതലപ്പത്തുനിന്നും എന്നും അഭിനന്ദനങ്ങളാണ് കിട്ടിയത്. എന്നാല്‍ വാരപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തോടെ ജോര്‍ജിന്റെ പതനം ആരംഭിച്ചു.
ആദ്യമൊക്കെ സമര്‍ദ്ധമായി നിന്നെങ്കിലും സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തതോടെ പുതിയ അന്വേഷണസംഘം ഈ കേസില്‍ പങ്കുവഹിച്ച പോലീസുകാരെ ഓരോരുത്തരെയായി പിടികൂടുകയായിരുന്നു. ഇതോടെ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ഒരു പ്രമുഖ നടന്റെ അനുയായികളാണെന്നാണ് എ.വി.ജോര്‍ജ് പറഞ്ഞത്.
അതിനു പിന്നാലെയാണ് ദിലീപിനെ ജയിലിനുള്ളിലാക്കാന്‍ മുഖ്യ പങ്കുവഹിച്ച അന്നത്തെ റൂറല്‍ എസ്.പിയെ സസ്പന്റ് ചെയ്തത്. നേരത്തേ എസ്പിയുടെ വീഴ്ചകള്‍ വിശദീകരിച്ചു പ്രത്യേക അന്വേഷണ സംഘം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു സസ്‌പെന്‍ഷന്‍.
കസ്റ്റഡിക്കൊലയിലേക്ക് എത്തിച്ച സാഹചര്യങ്ങളിലും പിന്നീട് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച നടപടികളിലും എസ്പിയുടെ പങ്കു വിശദീകരിച്ചു കൊണ്ടായിരുന്നു റിപ്പോര്‍ട്ട്. ആര്‍ടിഎഫ് എന്ന പേരില്‍ സ്‌ക്വാഡ് രൂപീകരിച്ച എസ്പിയുടെ നടപടികളില്‍ ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിക്കാണ് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്.
വകുപ്പുതല നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ജോര്‍ജിനെതിരെ നിയമ നടപടിക്കുള്ള 'അനുവാദമാണ്' ഇപ്പോള്‍ സര്‍ക്കാര്‍ പൊലീസിനു നല്‍കിയിരിക്കുന്നത്. നേരത്തേ സിഐ ക്രിസ്പിന്‍ സാം ഉള്‍പ്പെടെ നാലു പേരെ കേസുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസില്‍ പ്രതി ചേര്‍ത്തു. ജോര്‍ജിനെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha