ദുബൈയില്‍ മൂന്നുദിവസമായി കനത്ത കാറ്റും മഴയും
യു.എ.ഇയില്‍ മൂന്നുദിവസമായി തുടരുന്ന കനത്ത കാറ്റും മഴയും ജനജീവിതത്തെ ബാധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് 500 വാഹനാപകടങ്ങളുണ്ടായി. ദുബൈയിലും ഷാര്‍ജയിലുമായി നാല് പേര്‍ അപകടങ്ങളില്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പ്രതികൂല കാലാവസ്ഥ കേരളത്തിലേക്ക് ഉള്‍പ്പെടെ നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു.
അന്തരീക്ഷത്തില്‍ കനത്ത തോതില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ് ദൂരക്കാഴ്ച മങ്ങിയതും മഴയും കാരണം നൂറുകണക്കിന് വാഹനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അപകടത്തില്‍പ്പെട്ടു.
ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്‍െറ മിക്ക ഭാഗങ്ങളിലും കനത്ത കാറ്റും ഇടിമിന്നലിന്‍െറ അകമ്പടിയോടെ മഴയുമുണ്ടായി. അതിശക്തമായ കാറ്റ് ജനങ്ങളില്‍ ആശങ്കക്ക് ഇടയാക്കി. നിരവധി പരസ്യ ബോര്‍ഡുകളും മരങ്ങളും മറ്റും വീണു. ഇതില്‍ പലതും റോഡില്‍ വീണത് കാരണം ഗതാഗത തടസ്സമുണ്ടായി. ഷാര്‍ജ മേഖലയില്‍ നിരവധി ഈന്തപ്പനകളും മറ്റും കടപുഴകി.
ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടു. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളെയാണ് കൂടുതല്‍ ബാധിച്ചത്.
https://www.facebook.com/Malayalivartha