കുവൈറ്റും വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കുന്നു, ഞെട്ടലോടെ ഇന്ത്യന്‍ ജനത
രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനുവേണ്ടി വര്‍ഷം തോറും ഒരു ലക്ഷം തൊഴിലാളികളെ കുറക്കുമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് കുവൈറ്റ് തൊഴില്‍ വകുപ്പ് മന്ത്രി ദിക്റ അല്‍ റഷീദി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം തൊഴിലാളികളെ കുറക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. അതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അവ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 35 ലക്ഷത്തോളം ജനങ്ങളില്‍ പത്ത് ലക്ഷം മാത്രമാണ് സ്വദേശികള്‍. ബാക്കിയുള്ള 25 ലക്ഷം വിദേശികളെ പടിപടിയായി കുറച്ച് സ്വദേശികളുടെ അനുപാതം 35 ശതമാനത്തിലെങ്കിലും എത്തിക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം.
വിവിധ വകുപ്പുമകളുമായി ചര്‍ച്ച ചെയ്തും വിശദമായ പഠനം നടത്തിയും ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും രീതികളും മന്ത്രാലയം രൂപപ്പെടുത്തിവരികയാണ്. സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തിവെച്ചത് ഇതിന്‍െറ തുടക്കമെന്ന നിലയിലാണ് -മന്ത്രി പറഞ്ഞു. രാജ്യത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. അതിന് വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുകയേ നിവൃത്തിയുള്ളൂ. ജനസംഖ്യാപരമായ സന്തുലനം നിലനിര്‍ത്താനും ഇത് ആവശ്യമാണ് -മന്ത്രി ചൂണ്ടിക്കാട്ടി.
ഓരോ രാജ്യത്തെ പൗരന്മാര്‍ക്കും പ്രത്യേക ക്വാട്ട നിശ്ചയിക്കുക, തൊഴിലാളികള്‍ക്ക് ഇഖാമ അടിക്കുന്നതിന് കാലാവധി നിശ്ചയിക്കുക, രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്ന പരമാവധി തൊഴിലാളികളെത്ര എന്ന് നിര്‍ണയിക്കുക എന്നീ നിര്‍ദേശങ്ങളാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.
അവിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം, സാങ്കേതിക തൊഴിലാളികള്‍ക്ക് ഏഴ് വര്‍ഷം, വിദഗ്ധ തൊഴിലാളികള്‍ക്ക് പത്ത് വര്‍ഷം എന്നിങ്ങനെയാണ് കാലാവധി പരിഗണനയിലുള്ളത്.
https://www.facebook.com/Malayalivartha