കാണാതെയായ യുവാവിനെ പരാതി നല്കിയ പോലീസ് സ്റ്റേഷനില്‍ നിന്നുതന്നെ കണ്ടെത്തി
കോഴിക്കോട് പയ്യോളി സ്വദേശി 28 കാരനായ മണ്‍സൂര്‍ പെട്ടന്നാണ് ജോലിസ്ഥലമായ സലാലയില്‍ നിന്നും കാണാതായത്. ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും മണ്‍സൂറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് മണ്‍സൂറിന്റെ സുഹൃത്തുക്കള്‍ അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കമ്പനി അധികൃതര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. ഒപ്പം മണ്‍സൂര്‍ എത്തുന്ന സ്ഥലങ്ങളിലൊക്കെ അന്വേഷണവും നടത്തി. മണ്സൂറിനെപ്പറ്റി ഒരു വിവരവും ഇല്ലാതായതോടെ സുഹൃത്തുക്കളും ബന്ധുക്കളും വിഷമിച്ചു.
ഇതിനിടയ്ക്ക് ജയിലില്‍ നിന്നുമിറങ്ങിയ ഒരാളിലൂടെയാണ് മണ്‍സൂര്‍ ആ ജയിലിലുണ്ടെന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ കമ്പനി അധികൃതരും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി മണ്‍സൂറിനെ പുറത്തുകൊണ്ടുവന്നു.
ഓര്‍മ്മക്കുറവ് അനുഭവപ്പെട്ട് സലാലയില്‍ കറങ്ങിനടക്കവേ പോലീസില്‍ അകപ്പെടുകയായിരുന്നു മണ്‍സൂര്‍.
https://www.facebook.com/Malayalivartha