ദുബൈയില്‍ വരുന്നു ആധുനിക സൈക്കിള്‍ പാതകള്‍
ഗതാഗത, ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വികസിത രാജ്യങ്ങളെല്ലാം കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. ഇതിന്‍െറ ഭാഗമായാണ് ദുബൈയും ഈവഴിക്ക് നീങ്ങുന്നത്. സൈക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സൗഹൃദ സന്ദേശം വ്യാപിപ്പിക്കാനും ആര്‍.ടി.എ ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കുന്നത്.
2013- 16 കാലയളവില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ 40 മില്യന്‍ ദിര്‍ഹം ചെലവില്‍ 52 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മിക്കാനുള്ള പദ്ധതിക്ക് ചെയര്‍മാന്‍ മതാര്‍ അല്‍ തായിറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
അല്‍ ബര്‍ഷ, അല്‍ ഖവാനീജ്, അല്‍ വര്‍ഖ, അല്‍ഖൂസ്, അല്‍ സഫൂഹ് റോഡ്, അല്‍ മംസാര്‍ പാര്‍ക്ക്, മുശ്രിഫ് പാര്‍ക്ക്, ഹോര്‍ലാന്‍സ്, മിര്‍ദിഫ് എന്നിവിടങ്ങളിലാണ് പുതിയ പാതകള്‍ നിര്‍മിക്കുന്നത്. മെട്രോ, ബസ് സ്റ്റേഷനുകളെയും പാര്‍പ്പിട കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചായിരിക്കും പാതകള്‍. സൈക്കിള്‍ യാത്രികരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ് പാതകളുടെ രൂപകല്‍പന നടത്തിയത്.
സൈക്കിളുകള്‍ സൂക്ഷിക്കാന്‍ മെട്രോസ്റ്റേഷനുകളില്‍ 1,400 റാക്കുകളും ഒരുക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും സ്റ്റേഷനുകളില്‍ മികച്ച സൗകര്യമൊരുക്കുന്നത്
https://www.facebook.com/Malayalivartha