ജനുവരിയില്‍ നിര്‍ത്തിവെച്ച ഡ്രീംലൈനര്‍ പുന:രാരംഭിക്കുന്നു
മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ് ഖത്തര്‍ എയര്‍വെയ്സ് പുന:രാരംഭിക്കുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഖത്തര്‍ എയര്‍വെയ്സിന് ഡ്രീംലൈനര്‍ വിമാനങ്ങള്‍ ലഭിച്ചത്. ദുബൈ, ലണ്ടന്‍ റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ഇവ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ജപ്പാന്‍ എയര്‍ലൈന്‍സിന്‍െറയും ഓള്‍ നിപ്പോണ്‍ എയര്‍ലൈന്‍സിന്‍െറയും ഡ്രീംലൈനര്‍ വിമാനങ്ങളിലെ ബാറ്ററി അമിതമായി ചൂടാകുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത്തരം വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ) എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. യൂറോപ്യന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ അംഗീകാരത്തോടെയായിരുന്നു ഈ നിര്‍ദേശം. ബാറ്ററി സംവിധാനം പരിഷ്കരിച്ചതിനെത്തുടര്‍ന്ന് വിലക്ക് നീക്കിക്കൊണ്ട് എഫ്.എ.എ കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് സര്‍വീസ് പുന:രാരംഭിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha