പ്രവാസി സര്‍വേ ഗള്‍ഫിലേക്ക് വ്യാപിപ്പിക്കും
പ്രവാസി മലയാളികളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍വേ ഗള്‍ഫ് നാടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. ദോഹയില്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ എംബസികളുടെയും പ്രവാസി സംഘടനകളുടെയും മറ്റും സഹകരണത്തോടെയായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പ്രവാസികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ആരുടെ പക്കലുമില്ല. ഭാവിയില്‍ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സഹായകമാവും വിധം ജോലി, സാമ്പത്തിക, സാമൂഹിക സ്ഥിതി തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ മനസ്സിലാക്കുകയാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha