ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ 218 വിദേശികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തി
കുവൈറ്റില്‍ ഗതാഗത രേഖകളില്ലാതെ കണ്ടെത്തിയ 218 പേരെ നാടുകടത്തി. തൊള്ളായിരത്തിലധികം പേര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിട്ടുമുണ്ട്. ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയ ഇരുന്നൂറിലേറെ വിദേശികളെ നാടുകടത്തിയതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തെരെച്ചിലില്‍ ആണ് അവശ്യ രേഖകളില്ലാതെ ഇത്രയും പേരെ കണ്ടെത്തിയത്.
കുവൈറ്റില്‍ ഗതാഗതക്കുരുക്ക് അനിയന്ത്രിതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ പരിശോധിക്കാനും, അര്‍ഹരല്ലാത്തവരുടെ ലൈസന്‍സ് റദ്ദാക്കാനും നടപടിയാരംഭിച്ചത്. ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുമ്പോള്‍ സൂക്ഷ പരിശോധന നടത്താനും അര്‍ഹരായവര്‍ക്കുമാത്രം നല്‍കിക്കൊണ്ട് നിയന്ത്രിക്കുന്നതിനും വകുപ്പ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ വിദേശികളെ നാടുകടത്തിയതിനെതിരെ കുവൈറ്റ് ലേബര്‍ യൂണിയന്‍ മോധാവി അബ്ദുള്‍ റഹ്മാന്‍ അല്‍ ഗാനവും, മുന്‍ പാര്‍ലമെന്റംഗം അബ്ദുള്ള അല്‍ തുജൈം അഭിപ്രായപെട്ടു.
https://www.facebook.com/Malayalivartha