നിതാഖത്: കാലാവധി അവസാനിക്കാന്‍ ഇനി രണ്ടു മാസം: മുന്നറിയിപ്പുമായി സൗദി സര്‍ക്കാര്‍
സൗദിയില്‍ നിതാഖത് നിയമവുമായി ബന്ധപ്പെട്ട് വിദേശികള്‍ക്ക് അനുവദിച്ച മൂന്നു മാസത്തെ കാലാവധിയില്‍ ഒരു മാസം പിന്നിട്ടു. ഇതേ തുടര്‍ന്ന് സൗദി ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വിദേശികള്‍ എത്രയും വേഗം നിയമാനുസൃതമായ രേഖകള്‍ ഹാജരാക്കണമെന്നും അല്ലാത്തവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭരണകൂടം മുന്നറിയിപ്പു നല്‍കി. അനധികൃത തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ സ്ഥാപനങ്ങളും നടപടിക്ക് വിധേയമാകും.
ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് നിയമം പാലിക്കാന്‍ നിശ്ചയിച്ച അവസാന തീയതി കഴിഞ്ഞ മാര്‍ച്ച് 27 ന് അവസാനിച്ചിരുന്നു. ഇതോടെ പരിശോധന കര്‍ശനമാക്കി. എന്നാല്‍ വീണ്ടും മൂന്നു മാസത്തെ സാവകാശം കൂടി നല്‍കുകയായിരുന്നു.
നിതാഖത് നിയമം നിലവില്‍ വന്നതോടെ അഞ്ചരലക്ഷത്തോളം മലയാളികളുടെ തൊഴില്‍ പ്രതിസന്ധിയിലായിരുന്നു. 2011 ലായിരുന്നു ഈ നിയമം സൗദിസര്‍ക്കാര്‍ കൊണ്ടുവന്നത്.1616 പേര്‍ കേരളത്തിലേക്ക് ഈ നിയമം മൂലം തിരിച്ചു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha