ഖത്തറില്‍ ഒരു വര്‍ഷം റോഡപകടത്തില്‍ മരിക്കുന്നത് 80 കാല്‍നടയാത്രക്കാര്‍
ട്രാഫിക് അപകടങ്ങള്‍ കാരണം ഓരോ വര്‍ഷവും ഖത്തറില്‍ ശരാശരി 80 കാല്‍നടയാത്രക്കാര്‍ മരണപ്പെടുകയും 200 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്യുന്നതായി ഡോ. റാഫേല്‍ ചൂണ്ടിക്കാട്ടി. കാല്‍നടയാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. റാഫേല്‍. ഈമാസം ആറ് മുതല്‍ 12 വരെ ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് എച്ച്.എം.സി. സെമിനാര്‍ സംഘടിപ്പിച്ചത്.
ഓരോവര്‍ഷവും 1700 വാഹനാപകടക്കേസുകള്‍ എച്ച്.എം.സി.ക്കുകീഴിലെ ആക്‌സിഡന്റ്‌സ് ആന്‍ഡ ഇന്‍ജുറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ നിരക്ക് 2007-ല്‍ 10 ശതമാനവും 2011-ല്‍ 12 ശതമാനവുമാണെന്നാണ് കണക്ക്. ഓരോ വര്‍ഷവും റോഡപടങ്ങളില്‍പ്പെടുന്ന കാല്‍നടയാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഡോ. റാഫേല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha