നിയമവിരുദ്ധമായി സൗദിയില്‍ താമസിക്കുന്നവര്‍ക്ക് ഇളവ്, നാട്ടിലേക്ക് പോയി തിരിച്ചുവരാം
2013 ഏപ്രില്‍ ആറുവരെ നിയമവിരുദ്ധമായി സൗദി അറേബ്യയില്‍ താമസിച്ച വിദേശികള്‍ക്ക് പിഴയൊന്നുമില്ലാതെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാമെന്നും പുതിയ വിസയോടെ നാട്ടിലേക്ക് തിരിച്ചുവരാമെന്നും സൗദി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ജൂലായ് അഞ്ചിനുശേഷം നിയമവിരുദ്ധമായി സൗദിയില്‍ താമസിക്കാന്‍ ഒരു വിദേശിയെയും അനുവദിക്കില്ല. തിരിച്ചുവരുന്നവര്‍ പഴയ സ്‌പോണ്‍സറുടെ വിസ സ്വീകരിക്കുന്നതിനും തടസ്സമില്ല. സ്വദേശിവത്കരണവും സ്‌പോണ്‍സര്‍ഷിപ്പ് പ്രശ്‌നങ്ങളുംമൂലം സൗദിയില്‍ കഷ്ടപ്പെടുന്ന വിദേശികള്‍ക്ക് ഇതനുഗ്രഹമാണ്.
വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ് സൗദി ഗവണ്മെന്റിന്റെ പുതിയ വിജ്ഞാപനം അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും സൗദി വിദേശകാര്യ മന്ത്രിയുമായും തൊഴില്‍വകുപ്പു മന്ത്രിയുമായും മറ്റും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ തീരുമാനമുണ്ടായത്.
ഈ സുവര്‍ണാവസരം പാഴാക്കരുതെന്ന് മന്ത്രി ഇ. അഹമ്മദ് സൗദിയില്‍ നിയമവിരുദ്ധമായി കഴിയുന്ന ഇന്ത്യക്കാരോട് അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha