കുവൈറ്റില്‍ ട്രാഫിക് നിയമം ലംഘിച്ച 503 പേരെ നാടുകടത്തി
കുവൈറ്റില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുക, റെഡ് സിഗ്നല്‍ കട്ട് ചെയ്യുക, മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത ടാക്സിയായി ഓടുക തുടങ്ങിയ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടിയ വിദേശികളില്‍ 503 പേരെ നാടുകടത്തി കഴിഞ്ഞദിവസം പെയ്ത കനത്ത മഴക്കിടെ അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്ത രണ്ട് ഖത്തര്‍ പൗരന്മാര്‍, സൗദി, യു.എ.ഇ പൗരന്‍ എന്നിവരേയും നാടുകടത്തുംസമീപകാലത്തായി ട്രാഫിക് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദേശികളെയാണ് കൂടുതലായി നോട്ടമിട്ടിരിക്കുന്നത്.
ട്രാഫിക് വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയായി അടുത്തിടെ ചുമതലയേറ്റ മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലിയുടെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനയാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ചില മേഖലകളില്‍ പ്രത്യേക ചെക് പോയന്‍റുകള്‍ തന്നെ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.ട്രാഫിക് വകുപ്പിനെ കൂടാതെ സുരക്ഷാ ചുമതലയുള്ള മറ്റു വിഭാഗങ്ങളും വാഹന പരിശോധന നടത്തുന്നുണ്ട്. വാഹനത്തിന്‍െറയും ഡ്രൈവറുടെയും രേഖകള്‍ പരിശോധിക്കുന്നതിനോടൊപ്പം അനധികൃതമായ സാധനങ്ങള്‍ വാഹനത്തിലുണ്ടോ എന്ന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha