തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നോര്‍ക്ക ഒരുലക്ഷത്തിന്റെ പലിശരഹിത വായ്പ നല്‍കും
സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ആശ്വാസം. ആദ്യഘട്ടമെന്ന നിലയില്‍ ഒരാള്‍ക്ക് ഒരുലക്ഷം രൂപവരെ പലിശരഹിത വായ്പ നല്കുന്ന പദ്ധതിക്ക് പ്രവാസികാര്യ വകുപ്പായ നോര്‍ക്ക അന്തിമ രൂപം നല്കി. തെരഞ്ഞടുക്കപ്പെടുന്ന മുന്നൂറോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനായി മൂന്നു കോടി രൂപയാണ് നോര്‍ക്ക മാറ്റി വയ്ക്കുന്നത്.
ജീവിതോപാധിയായി ഓട്ടോറിക്ഷ വാങ്ങാനും ചെറുകിട ഡയറി യൂണിറ്റുകള്‍ തുടങ്ങാനും ആട്, കോഴി വളര്‍ത്തല്‍ എന്നിങ്ങനെ ചെറുകിട സംരംഭങ്ങള്‍ക്കുമാണ് ഈ തുക നല്‍കുന്നത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക. പക്ഷേ തിരിച്ചെത്തിയ സമയത്ത് നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവണമെന്നു മാത്രം. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും ഇവര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ഡെസ്കും തയ്യാറാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha