നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ 400 ഏഷ്യക്കാരെ ടിവി ചാനല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിടികൂടി
മതിയായ രേഖകളില്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നാനൂറിലേറെ ഏഷ്യന്‍വംശജരെ ഷാര്‍ജ പോലീസ് പിടികൂടി. ഇതില്‍ ഭൂരിപക്ഷം പേരും പാകിസ്താനില്‍ നിന്നുള്ള വരാണ്. ഷാര്‍ജ വ്യാവസായിക കേന്ദ്രത്തിലെ 24 വെയര്‍ഹൗസുകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഷാര്‍ജ പോലീസ് അടുത്തകാലത്തായി നടത്തിയ ഏറ്റവും വലിയ റെയ്ഡാണിത്. വ്യവസായ കേന്ദ്രത്തിലെ ചില വെയര്‍ഹൗസുകള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന ഒരു പ്രാദേശിക ടി.വി. റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. വെയര്‍ഹൗസ് ഉടമകളില്‍ നിന്ന് വാടകയ്ക്ക് എടുത്ത സ്ഥലത്ത് നിയമവിരുദ്ധമായി തുണികള്‍ മുതല്‍ ഇലക്ട്രാണിക് ഉത്പന്നങ്ങള്‍ വരെ നിര്‍മിച്ചുവരികയായിരുന്നെന്ന് പോലീസ് അറിയിച്ചു.
രേഖകളില്ലാതെ താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് നല്കുന്ന രീതി കഴിഞ്ഞ ഫിബ്രവരിയില്‍ യു.എ.ഇ.യില്‍ നടപ്പാക്കിയിരുന്നു. അന്ന് 61,000-ലേറെപ്പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha