സേവനങ്ങള്‍ ഇനി മൊബൈലിലൂടെ: ദുബായില്‍ എം ഗവണ്‍മെന്റ് പദ്ധതി ഉദ്‌ഘാടനം ചെയ്‌തു
ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുന്ന മൊബൈല്‍ ഗവണ്മെന്റ് (എം-ഗവണ്മെന്റ്) പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്‌ഘാടനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം നിര്‍വഹിച്ചു.
യുഎഇയില്‍ എവിടെയും സ്‌മാര്‍ട് ഫോണുകളിലൂടെ 24 മണിക്കൂറും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് എം- ഗവണ്‍മെന്റ്. പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തിലാകും.
പദ്ധതിക്കായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയാറാക്കാന്‍ ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി 20 കോടി ദിര്‍ഹം മാറ്റിവച്ചിട്ടുണ്ട്.
ഉപഭോക്‌തൃ സേവന കേന്ദ്രങ്ങളില്‍ നിന്ന് ഉപഭോക്‌താക്കളുടെ കൈകളിലെ ഉപകരണങ്ങളിലേക്കു സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുകയെന്നതാണ് പദ്ധതി കൊണ്‌ടുദ്ദേശിക്കുന്നത്. 2000-ല്‍ നടപ്പാക്കിയ ഇ ഗവണ്മെന്റ് പദ്ധതിയുടെ അടുത്ത പടിയാണ് എം-ഗവണ്മെന്റ്.
മൊബൈല്‍ ഫോണുകള്‍, മറ്റു പോര്‍ട്ടബിള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ടെക്‌സ്‌റ്റ് മെസേജ് അപ്ലിക്കേഷനുകള്‍ എന്നിവയിലൂടെ 24 മണിക്കൂറും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലഭ്യമാകും. വിഷന്‍ 2021 പദ്ധതി പ്രകാരം ദുബായ് വാസികള്‍ക്ക് ലോകോത്തര നിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha