എവിടെ മലയാളികളുണ്ടോ അവിടെ പാരവെയ്‌പ്പുമുണ്ടെന്ന് കെ. മുരളീധരന്‍, മലയാളികള്‍ക്ക് മാത്രമുള്ള രോഗമാണത്
മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം പാരവെപ്പുണ്ടെന്നും ബഹ്റൈനും അതില്‍നിന്ന് മുക്തമല്ലെന്നും താറടിക്കാരെ പുല്ലുപോലെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് നിസ്വാര്‍ഥരായ വ്യക്തികളും സംഘടനകളും ചെയ്യേണ്ടതെന്നും കെ. മുരളീധരന്‍ എം.എല്‍.എ. ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം എട്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികളില്‍ മാത്രം കണ്ടുവരുന്ന രോഗമാണ് പാരവെപ്പ്. അതേസമയം, ക്രിയാത്മക വിമര്‍ശം ഉന്നയിക്കുന്നവരുണ്ട്. അത്തരം വിമര്‍ശങ്ങള്‍ മുഖവിലക്കെടുക്കുകയും തെറ്റ് തിരുത്തി മുന്നോട്ട് പോവുകയും വേണം. എന്നാല്‍, അസൂയാലുക്കളുടെ വിമര്‍ശം മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ചയും മലയാളികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അത്തരം പാരവെപ്പുകള്‍ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന കാര്യത്തിലും മലയാളികള്‍ സ്വാര്‍ഥരാണ്. എല്ലാവര്‍ക്കും വൈദ്യുതി വേണം. എന്നാല്‍, സ്വന്തം ഭൂമിക്ക് മുകളിലൂടെ ലൈന്‍ വലിക്കാന്‍ അവര്‍ക്ക് സമ്മതമുണ്ടാകില്ല. മറ്റുള്ളവര്‍ക്ക് ദോഷമുണ്ടായാലും തനിക്ക് ഒന്നും സംഭവിക്കരുതെന്ന സ്വാര്‍ഥത കൈവെടിഞ്ഞാല്‍ മാത്രമേ കേരളത്തില്‍ വികസനമുണ്ടാകൂ. ഗള്‍ഫ് ശാശ്വതമായ പരിഹാരമല്ല. നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ ജീവിക്കാനുള്ള സാഹചര്യം അവിടെത്തന്നെ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. പ്രവാസി സമൂഹത്തിനിടിയിലും ചെറുകിട കച്ചവടക്കാര്‍ക്കിടയിലും ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha