നിതാഖത്ത് മൂലം രാജ്യം വിടുന്നവര്‍ക്ക് സൗദിയില്‍ തിരിച്ചെത്താം
നിതാഖത്തിനെ തുടര്‍ന്ന് സൗദിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് തിരിച്ച് സൗദിയിലെത്തുന്നതിന് യാതൊരു നിരോധനവും ഇല്ലെന്ന് ഇന്ത്യന്‍ എംബസി. ഇപ്പോള്‍ അവശ്യ രേഖകളില്ലാതെ സൗദിയിലുള്ളവര്‍ക്ക് രേഖകള്‍ ശരിയാക്കി പുതിയ ജോലിയില്‍ പ്രവേശിക്കാം. ഇതിന് നിയമ തടസമോ,പിഴയൊടുക്കേണ്ട സാഹചര്യമോ ഇല്ലെന്ന് ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ് അറിയിച്ചു. മുമ്പ് ഇങ്ങനെ സൗദി വിടുന്നവര്‍ക്ക് തിരികെയെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതില്‍ സൗദി അധികൃതര്‍ അയവു വരുത്തിയിരിക്കുകയാണ്. പിഴയില്ലാതെ മടങ്ങാന്‍ ജൂലായ് മൂന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. നിതാഖത് മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് ശരിയായ രേഖകള്‍ കൈവശമുണ്ടെങ്കില്‍ ജോലി നല്‍കാനായി 120 കമ്പനികള്‍ എംബസിയെ സമീപിച്ചിട്ടുണ്ടെന്നും സിബി ജോര്‍ജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha