യു.എ.ഇ.യിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍
യു.എ.ഇ.യില്‍ തൊഴിലെടുക്കുന്ന ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള നീക്കം അന്തിമഘട്ടത്തില്‍. പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വിശ്രമജീവിതത്തിന് ഉതകുന്ന വിധം ഒരുതുകയും ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുമാണ് വിഭാവനംചെയ്യുന്നത്. പെന്‍ഷന്‍പദ്ധതിക്ക് രൂപംനല്‍കാനായി ഇന്ത്യാ സര്‍ക്കാര്‍ദേശസാത്കൃത ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി ഇരുബാങ്കുകളും യു.എ.ഇ. സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചു കഴിഞ്ഞു.
പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുണ്ടെന്ന സീല്‍ ഉള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ അര്‍ഹത. പത്താംക്ലാസ് പാസാകാത്തവരുടെ പാസ്‌പോര്‍ട്ടിലാണ് ഇ.സി.ആര്‍. സീല്‍ അടിക്കുന്നത് 18നും അമ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാം. യു.എ.ഇ.യിലുള്ള ഇന്ത്യക്കാരില്‍ 65 ശതമാനവും തൊഴിലാളികളാണ്. ഒരു വര്‍ഷം 244 ദിര്‍ഹം പദ്ധതിയിലേക്കുള്ള അംശദായമായി തൊഴിലാളി നല്‍കണം. ഇതിനൊപ്പം ഓരോ ആളുടെ അക്കൗണ്ടിലേക്കും ഇന്ത്യാസര്‍ക്കാര്‍ 132 ദിര്‍ഹം വീതം നല്‍കും. സ്ത്രീത്തൊഴിലാളികള്‍ക്ക് ഇത് 198 ദിര്‍ഹമാണ്.
അഞ്ചുവര്‍ഷമെങ്കിലും തുടര്‍ച്ചയായി വാര്‍ഷിക വിഹിതം അടയ്ക്കുന്നവര്‍ക്ക് ചുരുങ്ങിയത് 30,000 രൂപ തിരിച്ചുപോകുമ്പോള്‍ ലഭിക്കും. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നവര്‍ ഒരു വര്‍ഷം 66 മുതല്‍ 792 ദിര്‍ഹം വരെ നല്‍കണം. 60 വയസ്സ് തികഞ്ഞാല്‍ പ്രതിമാസപെന്‍ഷന്‍ ലഭിക്കും. അവര്‍ നല്‍കിയ വിഹിതത്തിന്റെ അടിസ്ഥാനത്തിലാവും പെന്‍ഷന്റെ തോത്.
https://www.facebook.com/Malayalivartha