സ്വദേശിവത്കരണം കുവൈറ്റില്‍ വ്യാപകമായ അറസ്റ്റ്
സൗദി അറേബ്യക്കു പുറമെ കുവൈത്തിലും സ്വദേശിവത്കരണം കര്‍ശനമാക്കിയതോടെ നൂറുകണക്കിന് മലയാളികള്‍ തിരിച്ചുവരുന്നു. വിസ മാറി ജോലിചെയ്യുന്നവരെ വ്യാപകമായി അറസ്റ്റുചെയ്യുകയാണ്. ഏതുനിമിഷവും പോലീസിന്റെ പിടിയിലാവുമെന്ന ഭീതിയില്‍ കുവൈത്തില്‍ കഴിയുന്ന ഒന്നരലക്ഷത്തോളം മലയാളികളുണ്ട്. യാതൊരു മുന്നറിയിപ്പും നല്‍കാതെ കുവൈത്ത് പോലീസ് ദിവസവും ഇന്ത്യക്കാരെ പിടികൂടുന്നു. അറസ്റ്റിലായി നാടുകടത്തപ്പെട്ട് ഡല്‍ഹിയിലെത്തിയ മലയാളികള്‍വഴിയാണ് കുവൈത്തിലെ തൊഴില്‍പ്രശ്‌നം പുറംലോകമറിയുന്നത്.
ഇങ്ങനെ അറസ്റ്റിലായി കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നത് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ്. നാടുകടത്തപ്പെട്ടവരില്‍ 160 പേര്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി. ഇതില്‍ പത്ത് മലയാളികളുണ്ട്. ഇവരെ നോര്‍ക്ക ഉദ്യോഗസ്ഥര്‍ ഇടപെട്ട് കേരളത്തിലെത്തിക്കാനുള്ള സഹായങ്ങള്‍ ചെയ്തു.
ഖാദിം വിസ (വീട്ടുജോലിക്കുള്ള വിസ)യില്‍ കുവൈത്തിലെത്തിയതാണ് ഭൂരിപക്ഷം പേരും. മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ക്കുവേണ്ടി ഇന്ത്യന്‍ എംബസി ഒന്നും ചെയ്യുന്നില്ലെന്നു അവര്‍ പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha