മതിയായ രേഖകള്‍ ഉള്ളവര്‍ക്ക് കുവൈറ്റിലേക്ക് തിരിച്ചു വരാം
കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് മടക്കി അയച്ചവര്‍ക്ക് മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ തിരിച്ചു വരാമെന്ന് കുവൈറ്റ് സ്ഥാനപതി സമി മുഹമ്മദ് അല്‍ സുലൈമാന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കേസുകളില്‍ പെട്ടവരും തിരിച്ചു വരരുതെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റില്‍ നിന്ന് തിരിച്ചയക്കപ്പെട്ടവര്‍ നിയമം ലംഘിച്ചവരാണെന്നും സുലൈമാന്‍ വ്യക്തമാക്കി. സ്വദേശീവല്‍ക്കരണത്തിന്റെ ഭാഗമായാണ് കുവൈറ്റില്‍ നിന്ന് വിദേശീകളെ തിരിച്ചയക്കുന്നതെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെയല്ലെന്ന് സ്ഥാനപതി വ്യക്തമാക്കി. ഇതിനെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് വിവരം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ഇന്ത്യക്കാരെയാണ് കഴിഞ്ഞ ദിവസം കുവൈറ്റില്‍ നിന്ന് പറഞ്ഞുവിട്ടത്. ഇതില്‍ അമ്പതോളം മലയാളികളും ഉണ്ട്.
https://www.facebook.com/Malayalivartha