സൗദിയില്‍ നിര്‍മ്മാണ മേഖലയില്‍ എണ്‍പതു ശതമാനവും പ്രതിസന്ധിയില്‍
സൗദി അറേബ്യയില്‍ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്. തൊഴിലാളികളുടെ അഭാവം മൂലമാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഏകദേശം 80 ശതമാനം നിര്‍മ്മാണ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. നിയമ ലംഘകര്‍ പദവി ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നു കര്‍ശന നിര്‍ദേശം വന്നതോടെ നിര്‍മ്മാണത്തിലിരിക്കുന്ന വമ്പന്‍ പദ്ധതികള്‍ പോലും പ്രതിസന്ധിയിലായിരിക്കുകയാണെന്നു ചേംബര്‍ ഓഫ് കോമേഴ്‌സ് കോണ്‍ട്രാക്‌ടേഴ്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ റഈദ് അല്‍ അഖീലി പറഞ്ഞു.
റസിഡന്റ് പെര്‍മിറ്റിന്റെ പദവി ശരിയാക്കാന്‍ കഴിയാത്തവര്‍ പിഴയും ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നു തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലാളികളിലേറെയും രാജ്യം വിടാനുളള ഒരുക്കത്തിലാണ്. നിയമ ലംഘകര്‍ക്കു പിഴയില്ലാതെ പദവി ശരിയാക്കാന്‍ അനുവദിച്ച സമയ പരിധി പ്രയോജനപ്പെടുത്തി ജൂലൈ 3 നു മുമ്പു രാജ്യം വിടുന്നവര്‍ക്കു പിഴ അടക്കേണ്ടതില്ല. ഇത്തരക്കാര്‍ക്കു പുതിയ തൊഴില്‍ വിസയില്‍ മടങ്ങി വരുന്നതിന് അനുമതിയും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha