ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനായി ഇനി വീഡിയോ ഓഡിയോ സംവിധാനവും
ദുബായില്‍ അടിക്കടിയുണ്ടാവുന്ന വാഹനാപകടങ്ങള്‍ക്ക് മുഖ്യകാരണം നിയമലംഘനമാണെന്ന് ദുബായ് പോലീസ് കണ്ടെത്തിയിരുന്നു. അത്തരക്കാരെ കര്‍ശനമായി നേരിടാനുള്ള പദ്ധതിയാണ് ദുബായ് പോലീസ് ആസൂത്രണം ചെയ്യുന്നത്. വാഹനഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കാന്‍ ദുബായ് പോലീസ് വീഡിയോ സംവിധാനം കൊണ്ടുവരുന്നു. ശബ്ദവും ദൃശ്യവും ഒരുപോലെ രേഖപ്പെടുത്തുന്ന പുതിയ സംവിധാനത്തില്‍ നിയമലംഘകര്‍ക്ക് പിഴ ചുമത്തുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണ് ഇത്.
റോഡുകളില്‍ നിയമം ലംഘിക്കുന്നവരുമായി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സംഭാഷണം തത്സമയം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്‍റിന് ലഭ്യമാക്കും. ഇത് ആധികാരികരേഖയായി പോലീസ് സൂക്ഷിക്കും. പിന്നീട് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴചുമത്താനുള്ള ആധികാരിക രേഖ ഇതായിരിക്കും. അതേസമയം വാഹനത്തില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ ശബ്ദം മാത്രമാവും രേഖപ്പെടുത്തുന്നത്. സ്ത്രീകളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഈ മുന്‍കരുതല്‍.
https://www.facebook.com/Malayalivartha