സൗദിയില്‍ 15000 വ്യാജ എന്‍ജിനിയര്‍മാര്‍
എഞ്ചിനീയര്‍ വിസയില്‍ സൗദിയില്‍ എത്തിയ 15000 പേരും എഞ്ചിനീയര്‍ കഴിഞ്ഞവരല്ലന്ന് സൗദി എഞ്ചിനിയേഴ്‌സ് അസോസിയേഷന്റെ കണ്ടെല്ലല്‍. എന്നാല്‍ തൊഴില്‍ പെര്‍മിറ്റ് പോലുള്ള രേഖകള്‍ക്ക് ഇവര്‍ സൗദി എഞ്ചിനിയേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 850 വ്യാജ സര്‍ട്ടിഫിക്കറ്റുകളും സൗദി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ പിടികൂടിയിട്ടുണ്ട്. സൗദിയില്‍ ജോലിക്കെത്തുന്ന എഞ്ചിനിയര്‍മാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമമുണ്ട്. അതേസമയം സൗദിയില്‍ എഞ്ചിനീയറിംഗ് ജോലിക്കെത്തുന്നവരില്‍ 4500 പേര്‍ പ്ലമ്പര്‍ പോലുള്ള ജോലിക്കെന്നും പറഞ്ഞാണ് വന്നിട്ടുള്ളത്.
വന്‍കിട പദ്ധതികളുള്ള സൗദിയിലെ എഞ്ചിനിയര്‍മാരില്‍ 75 ശതമാനവും വെളിരാജ്യങ്ങളില്‍ നിന്നുള്ളവരാണ്
https://www.facebook.com/Malayalivartha