സൗദിയില്‍ ഇനിമുതല്‍ അവധി ദിനങ്ങള്‍ വെള്ളിയും ശനിയും
സൗദിയില്‍ അവധി ദിവസങ്ങളില്‍ മാറ്റം. നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു അവധി. എന്നാല്‍ ഇനിയങ്ങോട്ട് വെള്ളി ശനി ദിവസങ്ങളായിരിക്കും അവധിയായി കണക്കാക്കുക. അടുത്തയാഴ്‌ചമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച രാജകല്‍പ്പന ഇന്നാണ് പുറത്തിറങ്ങിയത്.
ഇനിമുതല്‍ ഞായറാഴ്ച്ചമുതല്‍ വ്യാഴായ്ചവരെയായിരിക്കും സൗദിയിലെ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങള്‍. ഇതുവരെയുമുണ്ടായിരുന്ന വ്യാഴം, വെള്ളി അവധി ദിവസങ്ങള്‍ക്ക് പകരം വെള്ളി ശനി ദിവസങ്ങളിലായാണ് അവധിയുണ്ടാവുക. അടുത്ത ആഴ്ച്ചമുതല്‍ പുതിയ നിയമം പ്രാഭല്യത്തിലാകുമെന്ന് വിജഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ അധ്യയന വര്‍ഷം മുതലായിരിക്കും ഇത് പ്രാഭല്യത്തിലാവുക. പൊതു അവധി ദിനങ്ങളിലെ മാറ്റം സ്വാകാര്യ മേഖലക്കും ഏറെ ഗുണം ചെയ്യും.
നിലവിലെ വ്യാഴം, വെള്ളി അവധി ദിവസങ്ങള്‍ വിദേശര രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് വലിയതോതിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ അവധി മാറ്റാന്‍ വാണിജ്യമേഖലയില്‍നിന്ന് നേരത്തെ തന്നെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പുതിയ വിജഞാപനം വന്നതോടെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സാമ്പത്തിക ഇടപാട് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ അടുത്ത ആഴ്ച്ചമുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. ഏറെ നാളത്തെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. രാജ്യത്തെ വ്യാപാര മേഖലയിലും സാമ്പത്തിക രംഗത്തും പുതിയ മാറ്റം വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ്
https://www.facebook.com/Malayalivartha