കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചു
കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത് താല്‍ക്കാലിമായി നിര്‍ത്തിവെച്ചു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വിദേശികള്‍ക്ക് ലൈസന്‍സ് നല്‍കില്ല. അതേസമയം, ഇരുപതാം നമ്പര്‍ വിസയിലുള്ള വീട്ടുഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത് തുടരും.
ട്രാഫിക് വകുപ്പില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായാണ് വിദേശികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കുന്നത്. നിശ്ചിത യോഗ്യതയില്ലാത്ത നിരവധി വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം വിദേശി ഡ്രൈവര്‍മാരുടെ ബാഹുല്യമാണെന്ന വിലയിരുത്തലില്‍ മൂന്ന് മാസത്തോളമായി ട്രാഫിക് വകുപ്പ് നടപടികള്‍ ശക്തമാക്കിയിരുന്നു. അബ്ദുല്‍ ഫത്താഹ് അലി ട്രാഫിക് വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെയാണ് ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കിയത്. ഇതോടൊപ്പം വിദേശികളില്‍ നിരവധി പേര്‍ നിശ്ചിത യോഗ്യതയില്ലാതെയാണ് ലൈസന്‍സ് കരസ്ഥമാക്കിയതെന്ന് ട്രാഫിക് വകുപ്പ് കണ്ടത്തെുകയും ചെയ്തു. ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
400 ദീനാര്‍ മാസ ശമ്പളവും സര്‍വകലാശാലാ ബിരുദവുമുള്ള കുവൈത്തില്‍ രണ്ടു വര്‍ഷമെങ്കിലും താമസിച്ചവര്‍ക്കാണ് ലൈസന്‍സിന് യോഗ്യതയെങ്കിലും ഇതില്ലാത്ത പലരും ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ട്രാഫിക് വകുപ്പിന്‍െറ വിലയിരുത്തല്‍. ഇതിനുവേണ്ടി വിദേശികളില്‍ പലരും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കുന്നു. ട്രാഫിക് വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ഇങ്ങനെ ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നത്. ഇതിനുപിന്നാലെയാണ് ലൈസന്‍സ് നല്‍കുന്നത് തന്നെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം.
ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലാവുന്നത് രാജ്യത്തെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാവും.
https://www.facebook.com/Malayalivartha