റമദാന്‍ വ്രതം പ്രമാണിച്ച് ഖത്തറില്‍ സാധനങ്ങള്‍ക്ക് 10 ശതമാനം വില കുറച്ചു
റമദാന്‍ വ്രതം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലകുറച്ച് വാണിജ്യ വ്യാപാര മന്ത്രാലയം ഉത്തരവിറക്കി. ഭക്ഷ്യ വസ്തുക്കളടക്കം 320 സാധനങ്ങളുടെ വിലനിലവാര പട്ടികയാണ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം 275 സാധനങ്ങളുടെ വിലയാണ് റമദാനില്‍ കുറച്ചിരുന്നത്. ഇത്തവണ 45 ഇനങ്ങള്‍ കൂടിവര്‍ധിപ്പിച്ചാണ് പട്ടിക പുറത്തിറക്കിയത്. ജൂലൈ ഒന്നു മുതല്‍ പുതിയ വില നിലവില്‍വരും. റമദാന്‍ അവസാനം വരെയായിരിക്കും പ്രാബല്യത്തിലുണ്ടാവുക. അരി, പാല്‍, മാംസ ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെ ഭക്ഷ്യ വസ്തുക്കള്‍ക്കും ടിഷ്യു പേപ്പര്‍ അടക്കമുള്ള മറ്റു വസ്തുക്കള്‍ക്കുമാണ് വില കുറയുക. യഥാര്‍ഥ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്കസാധനങ്ങള്‍ക്കും ഏകദേശം 10 ശതമാനം വരെയാണ് വിലകുറയുക.
കടകളിലും മാളുകളിലും അധികൃതര്‍ വിലവിവരപട്ടിക നല്‍കിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. റമദാനില്‍ സാധനങ്ങളുടെ ആവശ്യമേറുന്നതോടെ വില വര്‍ധിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് വാണിജ്യ മന്ത്രാലയം വിലനിര്‍ണ്ണയം നടത്തുന്നത്.
ഗോതമ്പ് മാവിന്‍െറ നമ്പര്‍ ഒന്ന്, രണ്ട് ഇനങ്ങള്‍ക്ക് അഞ്ചു കിലോ പാക്കറ്റിന് 16 ഖത്തര്‍ റിയാലാണ് വില. നമ്പര്‍ മൂന്നിന് 19 റിയാലാണ് വില. 1.8 ലിറ്റര്‍ ഭക്ഷ്യ എണ്ണക്ക് ബ്രാന്‍ഡ് അനുസരിച്ച് 16.50 മുതല്‍ 17.50 റിയാല്‍ വരെയാകും. ഫ്രഷ് മില്‍ക്കിന്‍െറ എല്ലാ ബ്രാന്‍ഡുകള്‍ക്കും രണ്ട് ലിറ്റര്‍ പാക്കറ്റിന് 10 റിയാലാകും. പഞ്ചാബ് ഗാര്‍ഡന്‍ ബസുമതി അരിയുശട അഞ്ചു കിലോ പാക്കറ്റിന് 30.50 റിയാല്‍, സണ്‍വൈറ്റ് റൈസിന് 32.75, ക്ളിയോപാട്ര ഈജിപ്ഷ്യന്‍ റൈസ് 26, അബു സൈഫൈന്‍ ബസുമതി റൈസ് 26, 10 കിലോ ടില്‍ഡ പ്യൂര്‍ ബസുമതി അരി 127, 20 കിലോ ഇന്ത്യ ഗേറ്റ് ബസുമതി അരി 241, 40 കിലോ ഖോറി ഇന്ത്യന്‍ റൈസ് 277, മുഹമ്മദ് ബസുമതി റൈസ് 300, ഒരു കിലോ തണുപ്പിച്ച സൗദിയ ചിക്കന്‍ 13.50, തണുപ്പിച്ച ഡോക്സ് ചിക്കന്‍ 11, തണുപ്പിച്ച സീറ ചിക്കന്‍ 13, തണുപ്പിച്ച ഇസ്ലാമി ചിക്കന്‍ 13.75, 30 ഖത്തരി മുട്ടകള്‍ക്ക് 12.25, എമിറേറ്റ്സ് ഫ്രഷ് മുട്ടകള്‍ക്ക് 16.25, വിവിധ ബ്രാന്‍ഡ് ഫ്രൂട്ട് ജ്യൂസുകള്‍ക്ക് 1.75 മുതല്‍ രണ്ട് ലിറ്റര്‍ വരെ ഏഴ് റിയാല്‍ എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വിലനിലവാരം.
https://www.facebook.com/Malayalivartha