സൗദിയില്‍ നിതാഖത് സമയ പരിധി നാലുമാസത്തേക്ക് നീട്ടി
നിതാഖത്ത് സമയ പരിധി നാല് മാസത്തേക്ക് കൂടി നീട്ടി. നവംബര്‍ നാലുവരെയാണ് കാലാവധി നീട്ടിയത്. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിതാഖത്ത് സമയപരിധി നീട്ടണമെന്ന വിവിധ മന്ത്രാലയങ്ങളുടെയും എംബസികളുടെയും അഭ്യര്‍ഥന മാനിച്ച് സൗദിയിലെ അബ്‌ദുള്ള രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ രാജാവ് ഇടപെട്ട് മൂന്നുമാസം സമയപരിധി നീട്ടിയിരുന്നു.
നിതാഖത്ത് പ്രകാരം 30 ലക്ഷം വിദേശികളെയാണ് സൗദിയില്‍ നിന്നു കയറ്റി അയയ്‌ക്കാനിരുന്നത്. ഇവരുടെ രേഖകള്‍ ശരിയാക്കുന്നതിന് നിലവിലെ സമയം മതിയാവില്ലെന്നും സമയപരിധി വര്‍ധിപ്പിക്കണമെന്നും വിവിധ രാജ്യങ്ങളും എംബസികളും തുടര്‍ച്ചയായി ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യം തിങ്കളാഴ്‌ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം പരിഗണിക്കുകയും ചെയ്‌തിരുന്നു.
അതേസമയം സൗദി രാജാവിന്റെ ഈ തീരുമാനം പ്രവാസി മലയാളികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ്. രാജാവിന്റെ ഉത്തരവിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.സി. ജോസഫ് പ്രതികരിച്ചു. നിതാഖത്ത് വിഷയത്തില്‍ പ്രവാസികള്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചെയ്‌തുകൊടുക്കാന്‍ ഈ സമയപരിധി വളരെയേറെ ഗുണകരമാണെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. സൗദിയില്‍ നിതാഖത്ത് കര്‍ശനമാക്കിയതോടെ ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. അവസാന നാളുകളില്‍ ഒട്ടേറെപേര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസികളില്‍ എത്തിയിരുന്നു. ഇത് കണക്കിലെടുത്ത് രേഖകള്‍ ശരിയാക്കാന്‍ കൂടുതല്‍ സമയംഅനുവദിക്കണമെന്ന് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സമയം നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha